തിരുവനന്തപുരം: കരകുളത്തെ പിഎ അസീസ് എഞ്ചിനീയറിംഗ് കോളേജിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം കോളേജ് ഉടമ അബ്ദുൾ അസീസ് താഹയുടേത് തന്നെയെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. അബ്ദുൾ അസീസിന്റെ മൊബൈൽ ഫോണിലെ ഗാലറിയിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മരണമല്ലാതെ മറ്റൊരു വഴിയില്ലെന്നാണ് കുറിപ്പിൽ പറയുന്നത്. ഇത് നേരത്തെ തയ്യാറാക്കിയ കുറിപ്പാണെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം മൊബൈൽ ഫോണിൽ നിന്ന് മറ്റ് ദൃശ്യങ്ങൾ ഒന്നും കണ്ടെടുക്കാനായില്ല. ഒരാഴ്ചക്കകം ഡിഎൻഎ ഫലമെത്തുമെന്നും കൂടുതൽ വ്യക്തതക്കായി ഡിഎൻഎ ഫലം കാത്തിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
നെടുമങ്ങാട് മുല്ലശേരി വേങ്കോട് റോഡിൽ ആണ് പി എ അസീസ് എഞ്ചിനിയറിംഗ് കോളജുള്ളത്. ഡിസംബർ 30മ് രാത്രിയാണ് സംഭവം നടന്നത്. മൃതദേഹത്തിനടുത്തായി ഉടമയുടെ മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു. പുറത്ത് മുഹമ്മദിന്റെ കാറും പാർക്ക് ചെയ്തിരുന്നു. ഇയാൾക്ക് കടബാധ്യതയുള്ളതായാണ് വിവരം. കഴിഞ്ഞ ദിവസവും പണം കൊടുക്കാനുള്ളവർ വന്ന് പ്രശ്നമുണ്ടാക്കിയിരുന്നതായാണ് വിവരം. പണി പൂർത്തിയാകാത്ത ഹാളിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.