Ration Card: നിങ്ങൾ റേഷൻ കാർഡ് ഉടമകളാണോ? ഗ്യാസ് സിലിണ്ടർ ലഭിക്കും വെറും 500 രൂപയ്ക്ക്!
Ration Card Rules: പ്രതിദിനം ഉയരുന്ന ഗ്യാസ് സിലിണ്ടർ വിലയിൽ ഒരു ആശ്വാസ വാർത്തയാണ് ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. അതായത് ഗ്യാസ് സിലിണ്ടറിന്റെ വില നിലവിൽ 1000 കടന്നിരിക്കുകയാണ്. എന്നാൽ ഈ സമയത്ത് നിങ്ങൾക്ക് നിങ്ങളുടെ റേഷൻ കാർഡ് കാണിക്കുന്നതിലൂടെ പകുതി നിരക്കിൽ സിലിണ്ടർ ലഭ്യമാകും.
Ration Card Update: റേഷൻ കാർഡ് ഉടമകൾക്ക് (Ration Cardholder) ഇതാ ഒരു സന്തോഷ വാർത്ത. അതായത് നിങ്ങൾ ഒരു റേഷൻ കാർഡ് ഉടമയാണെങ്കിൽ നിങ്ങൾക്കിനി ഗ്യാസ് സിലിണ്ടർ വെറും 500 രൂപയ്ക്ക് ലഭിക്കും. അനുദിനം വർധിക്കുന്ന ഗ്യാസ് സിലിണ്ടർ വിലയ്ക്ക് ഒരു ആശ്വാസമെന്നോണമാണ് ഇങ്ങനൊരു തീരുമാനം വന്നിരിക്കുന്നത്. നിലവിൽ ഗ്യാസ് സിലിണ്ടറിന്റെ വില 1000 രൂപ കടന്നിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ സമയം നിങ്ങൾക്ക് റേഷൻ കാർഡ് കാണിച്ചുകൊണ്ട് പകുതി നിരക്കിൽ സിലണ്ടർ വാങ്ങാൻ കഴിയും. ഈ പദ്ധതിയുടെ ആനുകൂല്യം ആർക്കൊക്കെ ലഭിക്കും എന്നത് നമുക്ക് നോക്കാം.
Also Read: LPG price hike: പുതുവർഷത്തിൽ ഇരുട്ടടി; വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു
ഇതിന്റെ പ്രയോജനം ആർക്കൊക്കെ ലഭിക്കും? (Who will get benefit?)
ലഭിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പകുതി വിലയ്ക്ക് ഗ്യാസ് സിലിണ്ടറുകൾ നൽകാനല്ല തീരുമാനം രാജസ്ഥാൻ സർക്കാരാണ് എടുത്തിരിക്കുന്നത്. സർക്കാർ എടുത്തിരിക്കുന്ന ഈ തീരുമാനം 2023 ഏപ്രിൽ മുതൽ സംസ്ഥാനമൊട്ടാകെ നടപ്പിലാക്കും. ഇത് BPL കാർഡ് ഉടമകൾക്കാണ് ലഭിക്കുന്നത്.
എല്ലാ വർഷവും ലഭിക്കും 12 സിലിണ്ടറുകൾ (12 cylinders are available every year)
ഉജ്ജ്വല പദ്ധതി പ്രകാരം സർക്കാർ 12 സിലിണ്ടറുകളുടെ സൗകര്യം നൽകുന്നുണ്ട്. അത് ഇനി നിങ്ങൾക്ക് 500 രൂപയ്ക്ക് ലഭിക്കും. അടുത്ത മാസം കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിലക്കയറ്റത്തിന്റെ ഭാരം കുറയ്ക്കാനായുള്ള പ്രത്യേക പദ്ധതികൾ ബജറ്റിൽ അവതരിപ്പിക്കും.
Also Read: കുബേര കൃപയാൽ പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി!
സംസ്ഥാനത്ത് ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ വികസന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ശക്തമായ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. ഇതിൽ പാവപ്പെട്ടവരെ കയ്യിലെടുക്കാനായി പല തീരുമാനങ്ങളും കൈക്കൊള്ളുന്നുണ്ട്. ഈ പദ്ധതി പ്രകാരം സർക്കാർ വിതരണം ചെയ്യുന്ന 12 സിലിണ്ടറുകൾ പാവപ്പെട്ടവർക്കും ദരിദ്രർക്കും ഏറെ പ്രയോജനമാകും.
ജനുവരി ഒന്നിനും സിലിണ്ടർ നിരക്ക് വർധിപ്പിച്ചിരുന്നു (Cylinder rates increased on January 1 as well)
2023 ജനുവരി 1 നും വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ വർദ്ധനവ് ഉണ്ടായിരിക്കുകയാണ്. എന്നാൽ ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലാതെ തുടരുന്നുണ്ട്. അതായത് ഗാർഹിക സിലിണ്ടറുകളുടെ വില കഴിഞ്ഞ മാസത്തെ അതെ വിലയാണ് ഇപ്പോഴും തുടരുന്നത്. ചെലവഴിച്ച അതേ തുക ചെലവഴിക്കേണ്ടിവരും. അതേ സമയം വാണിജ്യ സിലിണ്ടറുകൾക്ക് 25 രൂപ വർധിച്ചു. ഗാർഹിക സിലിണ്ടറുകളുടെ നിരക്ക് ഡൽഹിയിൽ 1053 രൂപയും, മുംബൈയിൽ 1052.5 രൂപയും, കൊൽക്കത്തയിലും ചെന്നൈയിലും യഥാക്രമം 1079 രൂപ 1068.5 രൂപ എന്നിങ്ങനെയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...