New Delhi: കഴിഞ്ഞ ദിവസങ്ങളിലായി നടന്ന  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) മോണിറ്ററി പോളിസി കമ്മിറ്റി (Monetary Policy Committee - MPC) യോഗ തീരുമാനങ്ങള്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചു. തുടര്‍ച്ചയായ നാലാം തവണയും റിപ്പോ നിരക്ക്  6.5 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തിയിരിയ്ക്കുകയാണ്  റിസർവ് ബാങ്ക്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: RBI MPC Meeting Update: തുടര്‍ച്ചയായ നാലാം തവണയും റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തി ആർബിഐ


നടപ്പ് സാമ്പത്തിക വർഷത്തിലെ RBIയുടെ നാലാമത്തെ ദ്വൈമാസ പണ നയ യോഗത്തിന് ശേഷമാണ് ഈ പ്രഖ്യാപനം ഉണ്ടായത്.  ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്‍റെ അദ്ധ്യക്ഷതയിൽ മൂന്ന് ദിവസത്തെ MPC യോഗം ഒക്ടോബർ നാലിനാണ്  ആരഭിച്ചത്. യോഗത്തിന്‍റെ സമാപനത്തിലാണ് ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം നടത്തി യോഗ തീരുമാനങ്ങള്‍ അറിയിച്ചത്.  


Also Read:  Reverse UPI Transaction: യുപിഐ വഴി തെറ്റായ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്തോ? റീഫണ്ട് ലഭിക്കാൻ ഉടൻ ഇക്കാര്യങ്ങള്‍ ചെയ്യുക 
 
ഇതോടെ  നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇത് നാലാം തവണയാണ്  റിപ്പോ നിരക്കുകൾ  മാറ്റമില്ലാതെ RBI നിലനിര്‍ത്തുന്നത്. മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേര്‍ന്ന അവസരത്തില്‍തന്നെ റിപ്പോ നിരക്കുകൾ മാറ്റമില്ലാതെ നിലനിര്‍ത്തും  എന്ന തരത്തില്‍ സൂചനകള്‍ പുറത്തു വന്നിരുന്നു.    


ആറംഗ എംപിസി കമ്മിറ്റി യോഗത്തിന്‍റെ അടിസ്ഥാനത്തിൽ എടുത്ത തീരുമാനങ്ങളെക്കുറിച്ച് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വെള്ളിയാഴ്ച വിവരങ്ങൾ നൽകി. എല്ലാ അംഗങ്ങളുടെയും സമ്മതത്തിന്‍റെ അടിസ്ഥാനത്തിൽ തുടർച്ചയായി നാലാം തവണയും റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിര്‍ത്തിയതായി അദ്ദേഹം അറിയിച്ചു. 


റിപ്പോ നിരക്കില്‍ മാറ്റമില്ലാത്ത സാഹചര്യത്തില്‍ ഇത് സാധാരണക്കാരെ എങ്ങിനെ ബാധിക്കും? എന്നറിയാം


പ്രോപ്പർട്ടി മാർക്കറ്റില്‍ ഒരു കുതിപ്പ് ഇപ്പോള്‍ ദൃശ്യമാണ്. ഈ അവസരത്തില്‍ ഒരു വീട് വാങ്ങാന്‍ നിങ്ങള്‍ പദ്ധതിയിടുകയാണ് എങ്കില്‍  RBI നടത്തിയിരിയ്ക്കുന്ന പ്രഖ്യാപനം നിങ്ങള്‍ക്ക് ഏറെ സന്തോഷം നല്‍കും.  അതുകൂടാതെ, നിങ്ങള്‍ ഇതിനോടകം ഒരു  ഭവന വായ്പ എടുത്തിട്ടുണ്ടെങ്കിലും, ഈ വാർത്ത നിങ്ങളെ സന്തോഷിപ്പിക്കും. 


റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തുടർച്ചയായ നാലാമത്തെ പണനയ അവലോകന യോഗത്തിൽ റിപ്പോ നിരക്ക് പഴയ നിലയിൽതന്നെ  നിലനിർത്തിയിരിയ്ക്കുകയാണ്. ഏപ്രിൽ, ജൂൺ, ഓഗസ്റ്റ്, ഇപ്പോൾ ഒക്ടോബർ മാസങ്ങളിൽ റിപ്പോ നിരക്കിൽ ആർബിഐ മാറ്റമൊന്നും വരുത്തിയിട്ടില്ല.


RBI കൈക്കൊണ്ട ഈ തീരുമാനം, അതായത്, റിപ്പോ നിരക്കിൽ മാറ്റമില്ലാത്തതിനാൽ ഇത് EMI യെ ബാധിക്കില്ല. എന്നാല്‍, മറുവശത്ത്, വരും സമയങ്ങളിൽ FD പലിശനിരക്കുകൾ കുറയ്ക്കാനുള്ള സാധ്യത ബാങ്കുകൾ തള്ളിക്കളയുന്നില്ല.


കഴിഞ്ഞ നാല് വർഷത്തെ റെക്കോർഡ് നിലവാരത്തിലാണ് ഈ സാമ്പത്തിക വര്‍ഷം തുടക്കം മുതല്‍ റിപ്പോ നിരക്ക് നിലകൊള്ളുന്നത്. 


എന്താണ് റിപ്പോ നിരക്ക്?
ആർബിഐ ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ നിരക്കാണ് റിപ്പോ നിരക്ക്. റിപ്പോ നിരക്ക് വർദ്ധിപ്പിച്ചാൽ ബാങ്കുകൾക്ക് ആർബിഐയിൽ നിന്ന് ഉയർന്ന നിരക്കിലാണ് വായ്പ ലഭിക്കുക. ഇത് ഭവനവായ്പ, കാർ ലോൺ, വ്യക്തിഗത വായ്പ തുടങ്ങിയവയുടെ പലിശനിരക്ക് വർദ്ധിപ്പിക്കാന്‍ ബാങ്കുകളെ പ്രേരിപ്പിക്കും. ഈ ആവസരത്തിലാണ് RBI തീരുമാനങ്ങള്‍ നിങ്ങളുടെ EMI യെ ബാധിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.