Reverse UPI Transaction: യുപിഐ വഴി തെറ്റായ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്തോ? റീഫണ്ട് ലഭിക്കാൻ ഉടൻ ഇക്കാര്യങ്ങള്‍ ചെയ്യുക

Reverse UPI Transaction:  ഏതെങ്കിലും കാരണത്താൽ നിങ്ങൾ തെറ്റായ UPI ഇടപാട് നടത്തിയിട്ടുണ്ടെങ്കിലോ? എങ്കില്‍ വിഷമിക്കേണ്ട. ഇതിനായി, ചില നടപടികൾ ഉടനടി സ്വീകരിക്കുന്നത് വഴി നിങ്ങളുടെ പണം ഒരുപക്ഷെ നിങ്ങള്‍ക്ക് തിരികെ ലഭിക്കാം. 

Written by - Zee Malayalam News Desk | Last Updated : Oct 5, 2023, 04:49 PM IST
  • യുപിഐ ഇടപാട് പരാജയപ്പെടുന്ന അവസരത്തില്‍ നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ബാങ്ക് ബാലൻസ് പരിശോധിക്കുക എന്നതാണ്.
Reverse UPI Transaction: യുപിഐ വഴി തെറ്റായ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്തോ? റീഫണ്ട് ലഭിക്കാൻ ഉടൻ ഇക്കാര്യങ്ങള്‍ ചെയ്യുക

Reverse UPI Transaction: യുപിഐയിലൂടെ പണമിടപാടുകള്‍ നടത്താന്‍ ആളുകള്‍ക്ക് ഇന്ന് ഏറെ താത്പര്യമാണ്. കാരണം ഇത് ഏറെ സുരക്ഷിതവും ഉപഭോക്തൃ സൗഹൃദപരവും സമയം ലാഭിക്കുന്നതുമാണ്. ഇതാണ്  UPI ഇടപാടുകളുടെ ജനകീയതയ്ക്ക് കാരണം. യുപിഐ ഇന്ന് വളരെ ജനകീയമായിട്ടുള്ള പേയ്മെന്‍റ് രീതിയാണ്.  

Also Read:  Cigarette Ban: സിഗരറ്റ് വാങ്ങുന്നതിൽ നിന്ന് യുവാക്കള്‍ക്ക് വിലക്ക്!! പദ്ധതിയുമായി ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി 
 
രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്‍റുകളിൽ വിപ്ലവം സൃഷ്ടിച്ച തത്സമയ പേയ്‌മെന്‍റ് സംവിധാനമാണ് യൂണിഫൈഡ് പേയ്‌മെന്‍റ്  ഇന്‍റർഫേസ് അഥവാ യുപിഐ (UPI). നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഇത് വികസിപ്പിച്ചെടുത്തത്. ഇത് ഉപയോക്താക്കളുടെ സാമ്പത്തിക ഇടപാടുകള്‍ വളരെ വേഗം നടത്താന്‍ സഹായകമായി. അതായത്, ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് വളരെ എളുപ്പത്തിൽ പണം കൈമാറാം. സ്മാർട്ട്‌ഫോണുകൾ വഴി ഇത് സാധ്യമാണ് എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ നേട്ടം. അതായത്, ഒരു സ്മാർട്ട്‌ഫോണ്‍ കൈയില്‍ ഉണ്ട് എങ്കില്‍ ഷോപ്പിംഗ്‌ നടത്തി മടങ്ങി വരാം...!!

Also Read: Dean Cleaned Hospital Toilet: നന്ദേഡ് ആശുപത്രി ടോയ്‌ലറ്റ് വൃത്തിയാക്കൽ സംഭവം, ശിവസേന എംപി ഹേമന്ത് പാട്ടീലിനെതിരെ കേസ് 
 
എന്നാല്‍, മറ്റേതൊരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിനെയും പോലെ, ചില ന്യൂനതകൾ ഇതിനുമുണ്ട്. ചിലപ്പോൾ, അത്യാവശ്യ ഘട്ടങ്ങളില്‍ യുപിഐ ഇടപാടുകൾ പരാജയപ്പെടാറുമുണ്ട്. ഇത്തരത്തില്‍ UPI ഇടപാട് പരാജയപ്പെട്ടാൽ എന്ത് ചെയ്യും? ആ അവസരത്തില്‍ എന്താണ് ചെയ്യേണ്ടത് എന്ന കാര്യത്തെക്കുറിച്ച് നിങ്ങൾക്ക്  വ്യക്തമായ ധാരണ ഉണ്ടാകണം.

യുപിഐ ഇടപാട് പരാജയപ്പെടുന്ന അവസരത്തില്‍ നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ബാങ്ക് ബാലൻസ് പരിശോധിക്കുക എന്നതാണ്. ചിലപ്പോള്‍ ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ടിൽ മതിയായ പണമില്ലാത്തതിനാൽ ഇടപാട് പരാജയപ്പെട്ടേക്കാം. അല്ലെങ്കില്‍ നെറ്റ് വര്‍ക്ക് അല്ലെങ്കില്‍ മറ്റ് സാങ്കേതിക പ്രശ്നങ്ങള്‍ മൂലമാകാം ഇടപാട് പരാജയപ്പെട്ടത്.   

എന്നാല്‍, ഏതെങ്കിലും കാരണത്താൽ നിങ്ങൾ തെറ്റായ UPI ഇടപാട് നടത്തിയിട്ടുണ്ടെങ്കിലോ? എങ്കില്‍ വിഷമിക്കേണ്ട. ഇതിനായി, ചില നടപടികൾ ഉടനടി സ്വീകരിക്കുന്നത് വഴി നിങ്ങളുടെ പണം ഒരുപക്ഷെ നിങ്ങള്‍ക്ക് തിരികെ ലഭിക്കാം...  

തെറ്റായ UPI ഇടപാട് സംഭവിച്ചു എങ്കില്‍ ഉടന്‍ തന്നെ നിങ്ങളുടെ ബാങ്കിന്‍റെ ഉപഭോക്തൃ സേവനവുമയോ അല്ലെങ്കില്‍ UPI സേവന ദാതാവുമായോ ബന്ധപ്പെടുക. കൂടാതെ, ഇടപാട് റഫറൻസ് നമ്പർ, തീയതി, തുക, സമയം തുടങ്ങിയ ഇതുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും അവർക്ക് ലഭിക്കും. ഈ വിവരം നൽകിയാൽ മാത്രം നിങ്ങളുടെ ഇടപാട് പഴയപടിയാക്കാനാകില്ല.

തെറ്റായ UPI ഇടപാട് സംഭവിച്ചുവെങ്കില്‍ ചെയ്യാന്‍ പറ്റുന്ന മറ്റൊരു കാര്യം പണം ലഭിച്ചയാളുമായി ഉടന്‍ ബന്ധപ്പെടുക എന്നതാണ്. ചിലപ്പോൾ പണം തിരികെ ലഭിച്ചേക്കാം. അത് സാധിച്ചില്ല എങ്കില്‍ ഇടപാടിനായി ഉപയോഗിച്ച യുപിഐ ആപ്പിന്‍റെ കസ്റ്റമർ സപ്പോർട്ട് ടീമുമായി ബന്ധപ്പെടുക. അവർ പണം ലഭിച്ചയാളെ കണ്ടെത്തുകയും തുക വീണ്ടെടുക്കാൻ ഉപയോക്താവിനെ സഹായിക്കുകയും ചെയ്തേക്കാം. 

മറ്റൊന്ന് എൻപിസിഐയിൽ ഒരു പരാതി ഫയൽ ചെയ്യുക എന്നതാണ്. എൻപിസിയിൽ പരാതി നൽകിയാൽ, അവർ പരാതി അന്വേഷിക്കുകയും, പരിഹാരം നൽകുകയും ചെയ്തേക്കാം.

ഒരു റിവേഴ്‌സൽ അഭ്യർത്ഥിക്കുമ്പോൾ ബാങ്കോ UPI സേവന ദാതാവോ ഏർപ്പെടുത്തുന്ന സമയ നിയന്ത്രണങ്ങൾ ശ്രദ്ധിക്കുക. നിശ്ചിത സമയപരിധിക്കുള്ളിൽ പ്രക്രിയ ആരംഭിക്കുമ്പോൾ, അതിന്‍റെ വിജയസാധ്യതയും  വർദ്ധിക്കുന്നു. അതായത്, തെറ്റായ  UPI ഇടപാട് സംഭവിച്ചുവെങ്കില്‍ ഉടന്‍ തന്നെ അതിന്‍റെ പ്രതിക്രിയകള്‍ ആരംഭിച്ചിരിക്കണം. 

എന്നാല്‍, ഇത്തരത്തില്‍ തെറ്റായി നടത്തിയ UPI ഇടപാടുകളില്‍ പണം തിരികെ ലഭിക്കുന്നതിന് യാതൊരു ഉറപ്പും ഒരു സ്ഥാപനവും നല്‍കുന്നില്ല. അതിനാല്‍, ജാഗ്രതയോടെ ഇടപാടുകള്‍ നടത്തുക എന്നതാണ് ഏറ്റവും പ്രധാനം. ഡിജിറ്റൽ ഇടപാടില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ, നിങ്ങളുടെ ഇടപാടുകൾ ശ്രദ്ധയോടെയും ജഗ്രതയോടെയും കൈകാര്യം ചെയ്യുക. നിങ്ങളുടെ UPI PIN എപ്പോഴും സുരക്ഷിതമായി സൂക്ഷിക്കുക, നിങ്ങൾ പണം അയക്കുന്ന വ്യക്തിയുടെ വിവരങ്ങൾ രണ്ടുതവണ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം മാത്രം പണം അയയ്ക്കുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News