SBI WhatsApp Banking System: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India - SBI) ഒരു ഉപഭോക്താവിന്‍റെ എല്ലാ ബാങ്കിംഗ് ആവശ്യങ്ങളും നിറവേറ്റുന്നതിനായി, നിരവധി ഓൺലൈൻ, എസ്എംഎസ്, ആപ്പ് അധിഷ്ഠിത സേവനങ്ങൾ നൽകുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Viral Video: ഒന്ന് ഗര്‍ജ്ജിച്ചതേയുള്ളൂ, കടുവയുമൊത്ത് ഫോട്ടോ എടുക്കുകയായിരുന്ന യുവാക്കള്‍ ഓടിയ ഓട്ടം!!  


അടുത്തിടെ ബാങ്കിംഗ്  സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി SBI വാട്ട്‌സ്ആപ്പ് ബാങ്കിംഗ് ആരംഭിച്ചു. എസ്ബിഐ ചെയർമാൻ ദിനേശ് ഖാര ബാങ്കിംഗ് സേവനങ്ങള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാക്കാനുള്ള പദ്ധതികൾ വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.


Also Read:  Vodafone Layoffs: അടുത്ത 3 വർഷത്തിനുള്ളിൽ 11,000 ജോലികൾ വെട്ടിക്കുറയ്ക്കാന്‍ വോഡഫോൺ 


എസ്ബിഐയുടെ വാട്ട്‌സ്ആപ്പ് സേവനം ആരംഭിച്ചതോടെ ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ട് ബാലൻസും മിനി സ്റ്റേറ്റ്‌മെന്‍റും പരിശോധിക്കാൻ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനം ഉപയോഗിക്കാം. മിനി സ്റ്റേറ്റ്‌മെന്‍റില്‍ അവസാനത്തെ അഞ്ച് ഇടപാടുകളെക്കുറിച്ചുള്ള പൂർണ്ണമായ വിവരങ്ങള്‍ ലഭിക്കും. 


എസ്ബിഐയുടെ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനം ഉപയോഗിക്കുന്നതിന്, ബാങ്കർമാർ ആദ്യം അവരുടെ അക്കൗണ്ടുകൾ രജിസ്റ്റർ ചെയ്യണം. സേവനം ലഭ്യമാക്കാൻ ശ്രമിക്കുന്ന രജിസ്റ്റർ ചെയ്യാത്ത ഉപഭോക്താവിന് ആദ്യം രജിസ്റ്റർ ചെയ്യാനുള്ള സന്ദേശം ബാങ്കിൽ നിന്ന് ലഭിക്കും.


SMS വഴിയോ ഓൺലൈൻ മോഡ് വഴിയോ നിങ്ങൾക്ക് എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സിസ്റ്റം സജീവമാക്കാം. മുഴുവൻ പ്രക്രിയയും ചുവടെ നല്‍കിയിരിയ്ക്കുന്നു.


 എസ്ബിഐ വെബ്സൈറ്റ്  https://bank.sbi സന്ദർശിക്കുക.  വാട്‌സ്ആപ്പ് ബാങ്കിംഗിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ വിശദമാക്കിയിട്ടുണ്ട്. നിങ്ങളുടെ മൊബൈൽ ഉപയോഗിച്ച് ക്യുആർ  കോഡ് സ്കാൻ ചെയ്ത് എസ്ബിഐ നൽകുന്ന സേവനങ്ങൾ പ്രയോജനപ്പെടുത്തുക


** നിങ്ങളുടെ വാട്ട്‌സ്ആപ്പ് നമ്പറിൽ നിന്ന് +919022690226-ലേക്ക് "ഹായ്" അയക്കാൻ നിങ്ങളോട് ആവശ്യപ്പെടും.


** ഇപ്പോൾ ചാറ്റ്-ബോട്ട് നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുക


SMS വഴിയും എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സിസ്റ്റം സജീവമാക്കാം. 


SBI-യിൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 7208933148 എന്ന നമ്പറിലേക്ക് ഇനിപ്പറയുന്ന ഫോർമാറ്റിൽ "WAREG< >അക്കൗണ്ട് നമ്പർ" എന്ന ഒരു  SMS അയയ്ക്കുക. 


** രജിസ്ട്രേഷൻ വിജയകരമാണെങ്കിൽ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള നിങ്ങളുടെ Whatsapp-ൽ ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും


** നിങ്ങളുടെ വാട്ട്‌സ്ആപ്പ് നമ്പറിൽ നിന്ന് +919022690226-ലേക്ക് ഒരു "ഹായ്" അയയ്‌ക്കുക, ചാറ്റ്-ബോട്ട് നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുക


ചില കാരണങ്ങളാൽ നിങ്ങൾക്ക് Whatsapp ബാങ്കിംഗ് സേവനത്തിനായി സൈൻ അപ്പ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ SMS ഫോർമാറ്റും മൊബൈൽ നമ്പറും ഒന്നുകൂടി പരിശോധിക്കുക. കൂടാതെ, നിങ്ങളുടെ മൊബൈൽ ഫോണിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പർ നിലവിലുണ്ടെന്ന് ഉറപ്പാക്കുക. അത് SMS അയയ്‌ക്കാൻ ഉപയോഗിക്കുക. അല്ലെങ്കിൽ, നിങ്ങളുടെ പ്രാദേശിക എസ്ബിഐ ശാഖയിൽ പോയി നിങ്ങളുടെ മൊബൈൽ നമ്പർ മാറ്റുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.