Vodafone Layoffs: സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങി വോഡഫോൺ, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 11,000 ജോലികൾ വെട്ടിക്കുറയ്ക്കാന്‍ ബ്രിട്ടീഷ് ടെലികോം ഭീമന്‍. വോഡഫോണിന്‍റെ പുതിയ മേധാവി മാർഗരിറ്റ ഡെല്ല വാലെയാണ് ഇക്കാര്യം അറിയിച്ചത്.
ഈ വർഷം കമ്പനിയുടെ വിറ്റുവരവില്‍ 1.5 ബില്യൺ യൂറോയുടെ കുറവുണ്ടാകുമെന്നാണ് പ്രവചനം. ഇത് ലഘൂകരിക്കാനാണ് മൂന്ന് വർഷത്തിനുള്ളിൽ ജോലികൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കം കമ്പനി നടത്തുന്നത്.
വോഡഫോൺ ഇനി ചെറിയ ഒരു ഓർഗനൈസേഷനായിരിക്കുമെന്ന് വ്യക്തമാക്കിയ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് മാർഗരിറ്റ ഡെല്ല വാലെ മൂന്ന് കാര്യങ്ങള്‍ മുന്‍നിര്‍ത്തിയായിരിയ്ക്കും താന്‍ പ്രവര്‍ത്തിയ്ക്കുക എന്നും വ്യക്തമാക്കി. ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്ന ഗുണനിലവാരമുള്ള സേവനം നൽകുന്നതിന് വോഡഫോൺ കൂടുതല്‍ മെച്ചപ്പെടേണ്ടിയിരിക്കുന്നു എന്നും മാർഗരിറ്റ ഡെല്ല വാലെ പറഞ്ഞു.
കമ്പനിയുടെ പ്രകടനം വേണ്ടത്ര മികച്ചതല്ല, തന്‍റെ മുൻഗണനകൾ ഉപഭോക്താക്കൾ, ലാളിത്യം, വളർച്ച എന്നിവയാണ്. സ്ഥാപനത്തെ കൂടുതല്‍ ലളിതമാക്കും, ജീവനക്കാരുടെ മത്സരശേഷി വീണ്ടെടുക്കാൻ സങ്കീർണ്ണതകൾ ഒഴിവാക്കും, അവര്‍ പറഞ്ഞു.
ഏകദേശം 100,000 പേർ ജോലി ചെയ്യുന്ന ഗ്രൂപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിൽ വെട്ടിക്കുറവാണ് ഇനി സംഭവിക്കാന്‍ പോകുന്നത്. വോഡഫോണിന്‍റെ ആഗോള തൊഴിലാളികളുടെ 10% ല്‍ അധികം വരും പിരിച്ചുവിടലുകൾ. കഴിഞ്ഞ വർഷം വോഡഫോണിൽ 104,000 ജീവനക്കാരുണ്ടായിരുന്നു.
ഈ സാമ്പത്തിക വർഷം ഏകദേശം 3.3 ബില്യൺ യൂറോ പണമുണ്ടാക്കുമെന്ന് വോഡഫോൺ പറഞ്ഞു, എന്നാല്‍ ഇത് മുന്‍ വര്‍ഷത്തെ 4.8 ബില്യൺ യൂറോയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്.
വോഡഫോണിന്‍റെ ഏറ്റവും വലിയ വിപണിയായ ജർമ്മനി വളരെ മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇത് ഉയർന്ന ഊർജ്ജ ചെലവുമായി ചേർന്ന് ഗ്രൂപ്പ് കോർ വരുമാനം 1.3% ഇടിഞ്ഞ് 14.7 ബില്യൺ യൂറോയിലേക്ക് എത്തിച്ചു. ആഫ്രിക്കയിലെ ബിസിനസ് വളർച്ചയും ഉയർന്ന ഹാൻഡ്‌സെറ്റ് വിൽപ്പനയും വരുമാനത്തിൽ 0.3% വർധനവ് ഉണ്ടാക്കുകയും ഇത് 15.7 ബില്യൺ യൂറോയിലേക്ക് എത്താന്‍ കമ്പനിയെ പ്രാപ്തമാക്കി.
വോഡഫോൺ അടുത്തിടെ അതിന്‍റെ പല വലിയ വിപണികളിലും ജോലികൾ വെട്ടിക്കുറച്ചു, ഈ വർഷമാദ്യം ഇറ്റലിയിൽ 1,000 പേരെ പിരിച്ചു വിട്ടിരുന്നു. ജർമ്മനിയിൽ ഏകദേശം 1,300 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന സൂചനയാണ് കമ്പനി നല്‍കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...