Two Rupee Coin: ഒന്നും ചെയ്യാതെ വീട്ടിൽ ഇരുന്നുകൊണ്ട് നിങ്ങൾ സമ്പാദിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇതാ ഒരു സുവർണ്ണ അവസരം.  ഇതിലൂടെ വെറും 2 രൂപ (Old Coins) അടച്ച് നിങ്ങൾക്ക് 5 ലക്ഷം രൂപവരെ സമ്പാദിക്കാം. അതിനായി നിങ്ങൾക്ക് എവിടെയും പോകേണ്ടതില്ല എന്നതാണ് പ്രധാനകാര്യം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശരിക്കും പറഞ്ഞാൽ പഴയ കോയിനുകളും (Old Coins) കറന്‍സികളും കൈവശം വയ്ക്കുന്ന ശീലമുള്ളവർക്ക് ഇപ്പോള്‍ ലോട്ടറി അടിച്ചത് പോലെയാണ്.  ഓണ്‍ലൈന്‍ പ്ലാറ്റ്ഫാമുകളിലൂടെ ലക്ഷങ്ങളുടെ മൂല്യത്തിനാണ് പല പഴയ അപൂര്‍വ നാണയങ്ങളും ഇപ്പോള്‍ വില്‍ക്കപ്പെടുന്നത് എന്നത് സത്യമാണ്.


Also Read: Indian Currency: ഒരു രൂപ നാണയം വിറ്റത് 10 കോടിക്ക്, പ്രത്യേകത എന്തെന്ന് അറിയാം


വീട്ടിലിരുന്നുകൊണ്ട് ഒറ്റയടിക്ക് ധനവാനാനാകാൻ കഴിയുന്ന മാര്‍ഗമായതിനാൽ ഈ പഴയ കോയിനുകളുടെ (Old Coins) വില്‍പ്പനയിലേക്ക് ആളുകളെ വേഗത്തില്‍ ആകര്‍ഷിക്കുന്നുണ്ട്. 


പ്രചാരത്തിലില്ലാത്ത അല്ലെങ്കിൽ ഇപ്പോൾ ഉപയോഗശൂന്യമായ അപൂർവമായ നാണയങ്ങൾ ശേഖരിക്കുന്ന ഹോബി ധാരാളം ആളുകൾക്ക് ഉണ്ട്.  അങ്ങനെ ഒരു ശേഖരം നിങ്ങളുടെ കയ്യിലും ഉണ്ടെങ്കിൽ അതിൽ ഈ രണ്ടു രൂപയുടെ പഴയ നാണയം ഉണ്ടോയെന്ന് നോക്കുക. 


ഭാഗ്യത്തിന് നിങ്ങളുടെ കയ്യിൽ ഈ പഴയ (Old Coins) രണ്ടു രൂപ നാണയം ഉണ്ടെകിൽ നിങ്ങൾക്കിതാ 5 ലക്ഷം രൂപവരെ ലഭിക്കാനുള്ള സുവർണ്ണാവസരം വരുന്നു. ബംഗളൂരു ആസ്ഥാനമായുള്ള ഓൺലൈൻ കച്ചവട സൈറ്റായ ക്വിക്കർ (Quikr Website) ആണ് ഇതിന് അവസരമൊരുക്കുന്നത്. 


Also Read: ഈ one rupee coin നിങ്ങളെ ലക്ഷാധിപതിയാക്കും, അറിയാം എങ്ങനെ..?


ക്വിക്കർ ആവശ്യപ്പെടുന്ന സവിശേഷതയോടുകൂടിയ ഈ പഴയ (Old Coins) രണ്ട് രൂപ നാണയത്തിന് 5 ലക്ഷം രൂപവരെയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. 


നാണയം വിൽക്കുന്നതിന് ഒരു വ്യവസ്ഥയുണ്ട് അതായത് നാണയം 1994, 1995, 1997, 2000 സീരീസിൽ ഉള്ളവയായിരിക്കണം. ഇനി നിങ്ങളുടെ പക്കൽ ഈ രണ്ട് രൂപ നാണയമുണ്ടെങ്കിൽ അവ വിൽക്കുന്നതിനായി ആദ്യം ക്വിക്കറിൽ രജിസ്റ്റർ ചെയ്യണം. 


അതിനുശേഷം നാണയത്തിന്റെ ചിത്രങ്ങളും മറ്റ് വിശദവിവരങ്ങളും സൈറ്റിൽ പങ്കുവയ്ക്കണം. നാണയം ലേലത്തിലൂടെയാണ് വിൽക്കുക. ഈ നാണയത്തിന് പരമാവധി 5 ലക്ഷം രൂപ വരെയാണ് ലഭിക്കുക. മാത്രമല്ല തുക സംബന്ധിച്ച് വാങ്ങുന്നയാളുമായി ചർച്ച ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.


Also Read: Old 25 Paisa coin: നിങ്ങളുടെ കയ്യിൽ ഈ 25 പൈസ coin ഉണ്ടോ? എന്നാൽ ഒറ്റ ക്ലിക്കിലൂടെ ലക്ഷാധിപതിയാകാം


ഈ രണ്ടു രൂപ നാണയം1982 ലാണ് ഇന്ത്യയിൽ  പുറത്തിറക്കിയത്. ഇവ നിർമ്മിച്ചിരിക്കുന്നത് കുപ്രോ-നിക്കൽ മെറ്റൽ ഉപയോഗിച്ചാണ്.  


ക്വിക്കർ വെബ്സൈറ്റിൽ മാത്രമല്ല കോയിൻ ബസാർ, ഇന്ത്യാമാർട്ട് തുടങ്ങിയ നിരവധി വെബ്സൈറ്റുകൾ‌ വഴിയും കയ്യിലുള്ള പഴയനാണയങ്ങൾ വിറ്റ് നിങ്ങൾക്ക് പണം സമ്പാദിക്കാം. 


എന്നാൽ വെറുതെ ഏതെങ്കിലും ഒരു നാണയും വിൽപനയ്ക്ക് വച്ചാൽ ശരിയാകില്ല. പകരം അവർ ആവശ്യപ്പെടുന്ന സവിശേഷതയുള്ള നാണയം തന്നെ വേണം. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.