ന്യൂ ഡൽഹി : ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടോ (Toyota) തങ്ങളുടെ കാറുകളുടെ വില വർധിപ്പിച്ചു. MPV SUV വിഭാഗത്തിൽ വരുന്ന ഇന്നോവ ക്രെസ്റ്റ (Innova Crysta), ഫോർച്ചൂണർ (Fortuner), ലെജൻഡർ (Legender) എന്നീ കാറുകളുടെ ഇന്ത്യയിലെ വിലയാണ് ടോയോട്ടോ കൂട്ടിയിരിക്കുന്നത്. കൂടാതെ ക്രെസ്റ്റയ്ക്ക് മൂന്ന് പുതിയ വേരിയന്റുകളും ടോയോട്ടോ അവതരിപ്പിക്കുകയും ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മറ്റ് വാഹന നിർമാതാക്കൾ അവരുടെ ഉത്പനങ്ങളുടെ വില വർധിപ്പിച്ച സാഹചര്യത്തിൽ തങ്ങളും അത് വിധേയരാകുകയാണെന്നാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്. മറ്റ് കമ്പനികൾ അവരുടെ എല്ലാ കാറുകൾക്ക് വില വർധിപ്പിക്കുമ്പോൾ ടോയോട്ടോ മൂന്ന് മോഡലുകൾക്ക് മാത്രമാണ് വില കൂട്ടുന്നത്. പുതിയ എംപിവി വേരിയന്റുകൾ അവതിരിപ്പുക്കുന്നത് കൊണ്ടാണ് ഇന്നോവ ക്രെസ്റ്റയ്ക്ക് വില വർധിപ്പിച്ചിരിക്കുന്നത് ടോയോട്ടോ അറിയിച്ചു. 


ALSO READ : ഹ്യുണ്ടായിയെ പിന്നിലാക്കി ടാറ്റാ; ഇന്ത്യയിൽ രണ്ടാമത്തെ ഏറ്റവും വലിയ കാർ നിർമാതാക്കൾ, ഒന്നാം സ്ഥാനം മാരുതി സുസൂക്കി


ടോയോട്ടോ ഇന്നോവ ക്രെസ്റ്റയുടെ പുതിയ വേരിന്റുകളും പുതുക്കിയ വിലകളും


രണ്ട് അടിസ്ഥാന വേരിന്റുകളാണ് ടോയോട്ടോ ക്രെസ്റ്റയ്ക്ക് നൽകിയിരിക്കുന്നത്. GX(-) MT 7 സീറ്ററും GX(-) MT 8 സീറ്ററുമായ പെട്രോൾ എഞ്ചിനായി രണ്ട് അടിസ്ഥാൻ വേരിന്റുകളാണ് പുതുക്കി നിശ്ചിയിച്ചിരിക്കുന്നത്. 7 സീറ്ററിന് 16.89തും 8 സീറ്റർക്ക് 16.94 ലക്ഷവുമാണ് എക്സ്ഷോറൂം വില.


എന്നാൽ വില വർധിക്കുമ്പോൾ, ഈ വേരിയന്റുകൾക്ക് 12,000 രൂപ കൂടും. അതായത്  GX(-) MT 7 സീറ്ററുടെയും GX(-) MT 8 സീറ്ററുടെയും വില 17.3, 17.35 ലക്ഷവുമാകും. ബാക്കിയുള്ള VX MT 7 സീറ്ററിന് 33,000 രൂപയാണ് കമ്പനി വർധിപ്പിച്ചിരിക്കുന്നത്. പുതിയ വില 20.59 ലക്ഷമാകും.


G MT ഡീസൽ എഞ്ചിന് 24,000 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. പുതിയ വില 18.18 ലക്ഷമാണ്. VX,ZX വേരിയന്റുകൾക്കും 33,000 രൂപയാണ് വർധിച്ചിരിക്കുന്നത്. ഫ്ലാഗ് ഷിപ്പായ ZX MT 7 സീറ്റർക്ക് 24.12 ലക്ഷമാണ് രൂപ.


ALSO READ : മാരുതി സുസൂക്കി മാത്രമല്ല, ടാറ്റയും ഹോണ്ടയും റെനോയും അടുത്ത മാസം മുതൽ കാറുകളുടെ വില വർധിപ്പിക്കും


ടോയോട്ട ഫോർച്ചൂണറിന്റെ പുതിക്കിയ വില


ഫോർച്ചൂണറിന്റെ ചില വേരിയന്റുകൾക്ക് 1.1 ലക്ഷം രൂപ വിലയാണ് വർധിപ്പിച്ചിരിക്കുന്നത്. ഫോർച്ചൂണറിന്റ് പെട്രോൾ വേരിയന്റുകളായ MT,AT യുടെ വില യഥാക്രമം 31.39ത്, 32.98 ലക്ഷമാണ്. ഡീസൽ വേരിയന്റുകളായ MT 2WD, AT 2WD എന്നിവയ്ക്ക് 33.89തും 36.16 ലക്ഷവുമാണ് യഥാക്രമം വില കൂട്ടിയിരിക്കുന്നത്. ഫോർച്ചൂണരിന്റെ ടോപ് മോഡലായ MT 4x4 ന് പുതുക്കിയ വില 36.99 ലക്ഷമാണ്. ലജൻഡറിനും സമാനമായ 1.1 ലക്ഷം രൂപയാണ് വില കൂട്ടിയിരിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.