Young Professionals Scheme: ഇന്ത്യക്കാർക്ക് 2,400 വിസകൾ അനുവദിച്ച് UK, യോഗ്യതാ മാനദണ്ഡങ്ങളും മറ്റ് വിശദാംശങ്ങളും അറിയാം
Young Professionals Scheme: യംഗ് പ്രൊഫഷണൽ വിസയ്ക്കുള്ള ബാലറ്റുകൾ ഫെബ്രുവരി 28 ന് തുറക്കുമെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ അറിയിച്ചു. 18 നും 30 നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരന്മാർക്ക് ബാലറ്റിൽ പ്രവേശിക്കാം.
UK-India Young Professionals Scheme: ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായതോടെ നേട്ടം കൊയ്യുന്നത് ഇന്ത്യയില്‍ നിന്നുള്ള യുവ പ്രൊഫഷണലുകളാണ്. ഇന്ത്യക്കാർക്കായി 2,400 വിസകൾ UK പ്രഖ്യാപിച്ചു.
യുകെ-ഇന്ത്യ യംഗ് പ്രൊഫഷണൽ സ്കീമിന് (UK-India Young Professionals Scheme) കീഴിലാണ് ഇന്ത്യക്കാർക്കായി യുകെ സർക്കാർ 2,400 വിസകള്‍ക്ക് അപേക്ഷകൾ ക്ഷണിച്ചിരിയ്ക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള യുവ പ്രൊഫഷണലുകൾക്ക് ഓരോ വർഷവും യുകെയിൽ ജോലി ചെയ്യുന്നതിനുള്ള അവസരമാണ് ഇതോടെ തുറന്നു കിട്ടുന്നത്. കഴിഞ്ഞ വർഷം അംഗീകരിച്ച യുകെ-ഇന്ത്യ മൈഗ്രേഷൻ ആന്‍റ് മൊബിലിറ്റി സ്കീമിലൂടെയാണ് (UK-India Migration and Mobility Partnership agreed) ഇത് നടപ്പാക്കുന്നത്. ഇത്തരമൊരു പദ്ധതിയിൽ നിന്ന് പ്രയോജനം നേടുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യ.
Also Read: Manish Sisodia: മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ആഭ്യന്തര മന്ത്രാലയം
യംഗ് പ്രൊഫഷണൽ വിസയ്ക്കുള്ള ബാലറ്റുകൾ ഫെബ്രുവരി 28 ന് തുറക്കുമെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ അറിയിച്ചു. 18 നും 30 നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരന്മാർക്ക് മറ്റ് പ്രധാനമായ വിസ മാനദണ്ഡങ്ങൾ പാലിച്ചാൽ ബാലറ്റിൽ പ്രവേശിക്കാം.
Also Read: China Birth Rate: ജനന നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ 30 ദിവസത്തെ വിവാഹ അവധി നല്‍കി ചൈന..!!
സ്കീമിന്‍റെ ഏറ്റവും ആകര്‍ഷകമായ സംഗതി ബാലറ്റില്‍ സൗജന്യ പ്രവേശനമാണ് എന്നതാണ്. കൂടാതെ, വിസയ്ക്ക് അപേക്ഷിക്കാൻ നിങ്ങൾക്ക് ഒരു സ്പോൺസറോ ജോലി വാഗ്ദാനമോ ആവശ്യമില്ല. നിങ്ങളുടെ വിസ സാധുവായിരിക്കുന്ന അവസരത്തില്‍ എപ്പോൾ വേണമെങ്കിലും നിങ്ങള്‍ക്ക് യുകെയിൽ പ്രവേശിക്കാം, നിങ്ങളുടെ വിസ കാലയളവില്‍ എപ്പോള്‍ വേണമെങ്കിലും സ്വന്തം രാജ്യത്ത് പോയി മടങ്ങി വരാനും സാധിക്കും.
നിങ്ങൾ ബാലറ്റിൽ വിജയിക്കുകയാണെങ്കിൽ, വിസയ്ക്ക് അപേക്ഷിക്കാനുള്ള സമയപരിധിക്കകം അപേക്ഷിക്കേണ്ടതുണ്ട്. ഇത് സാധാരണയായി നിങ്ങൾക്ക് വിസ ക്ഷണം ലഭിച്ച് 30 ദിവസത്തിനുള്ളില്‍ ആയിരിയ്ക്കും. കൂടാതെ, വിസയ്ക്ക് അപേക്ഷിച്ച് ആറ് മാസത്തിനുള്ളിൽ നിങ്ങൾ യുകെയിലേക്ക് പോകുകയും വേണം, സര്‍ക്കാര്‍ പങ്കുവച്ച അറിയിപ്പില്‍ പറയുന്നു.
UK-India Young Professionals Scheme യോഗ്യതകള്‍ എന്തെല്ലാമാണ്?
1. വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ 18 നും 30 നും ഇടയിൽ പ്രായമുള്ള ഒരു ഇന്ത്യൻ പൗരന്‍ ആയിരിക്കണം
2. നിങ്ങൾ യുകെയിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന തീയതിയിൽ കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം
3. ബിരുദമോ തത്തുല്യമോ അതിലും ഉയര്‍ന്നതോ ആയ യോഗ്യത ഉണ്ടായിരിക്കണം.
4. നിങ്ങളുടെ അക്കൗണ്ടില്‍ കുറഞ്ഞത് £2,530 (ഏകദേശം 2.6 ലക്ഷം രൂപ ) സമ്പാദ്യമായി ഉണ്ടായിരിക്കണം.
5. നിങ്ങളോടൊപ്പം താമസിക്കുന്നതോ നിങ്ങൾക്ക് സാമ്പത്തിക ബാധ്യതയുള്ളതോ ആയ 18 വയസ്സിന് താഴെയുള്ള കുട്ടികൾ ഉണ്ടാകരുത്
എപ്പോഴാണ് India Young Professionals Scheme ബാലറ്റ് തുറക്കുക?
ബാലറ്റുകൾ ഫെബ്രുവരി 28 ന് 2:30 ന് തുറക്കും. മാർച്ച് 2 ന് 2:29 pm ന് അവസാനിക്കും.
ഈ വിസ ലഭിക്കാൻ ആഗ്രഹിക്കുന്നവർ 259 പൗണ്ടും (ഏകദേശം 26,000 രൂപ) ഹെൽത്ത് കെയർ സർ ചാർജായ 940 പൗണ്ടും (ഏകദേശം 94,000 രൂപ) നൽകണം. വ്യക്തിഗത സമ്പാദ്യത്തിൽ 2,530 പൗണ്ട് (2.5 lakhs) ഉണ്ടെന്ന് അവർ തെളിയിക്കേണ്ടതുണ്ട്.
UK-India Young Professionals Scheme എങ്ങനെ അപേക്ഷിക്കാം?
നിങ്ങൾക്ക് ആവശ്യമായ യോഗ്യതയുണ്ടെങ്കിൽ, ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്കീം ബാലറ്റിൽ അപേക്ഷ നൽകുക.
നിങ്ങൾ ബാലറ്റിൽ വിജയിക്കുകയാണെങ്കിൽ, വിസയ്ക്ക് അപേക്ഷിക്കാനുള്ള ക്ഷണം നിങ്ങൾക്ക് ലഭിക്കും.
നിങ്ങൾ വിസ അപേക്ഷിക്കേണ്ട രേഖകൾ തയ്യാറാക്കുക.
ഒരു ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്കീം വിസയ്ക്ക് അപേക്ഷിക്കുക.
UK-India Young Professionals Schemeന് അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ
നിങ്ങളുടെ ഐഡന്റിറ്റിയും ദേശീയതയും കാണിക്കുന്ന സാധുവായ പാസ്‌പോർട്ട് അല്ലെങ്കിൽ മറ്റ് പ്രമാണം
നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ കുറഞ്ഞത് £2,530 ഉണ്ടെന്നതിന്‍റെ തെളിവ്, ഉദാഹരണത്തിന് ബാങ്ക് സ്റ്റേറ്റ്‌മെന്‍റുകൾ
നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതകളുടെ തെളിവ്
നിങ്ങൾ ഇന്ത്യയിലോ ലിസ്‌റ്റ് ചെയ്‌ത മറ്റൊരു രാജ്യത്തിലോ ആണ് താമസിക്കുന്നതെങ്കിൽ നിങ്ങളുടെ ക്ഷയരോഗ (ടിബി) പരിശോധനാ ഫലങ്ങൾ
ഇന്ത്യയിൽ നിന്നുള്ള ഒരു പോലീസ് റിപ്പോർട്ട് അല്ലെങ്കിൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ്
നിങ്ങളുടെ വിസയ്ക്കായി നിങ്ങളുടെ പാസ്‌പോർട്ടിൽ ഒരു ശൂന്യ പേജ് ആവശ്യമാണ്.
UK-India Young Professionals Scheme-ന്‍റെ സാധുത
യംഗ് പ്രൊഫഷണൽസ് വിസ ഇന്ത്യക്കാർക്ക് 24 മാസം വരെ യുകെയിൽ താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കും. അവരുടെ വിസ സാധുതയുള്ളപ്പോൾ അവർക്ക് എപ്പോൾ വേണമെങ്കിലും രാജ്യത്തുനിന്ന് പുറത്തുകടക്കാനും പ്രവേശിക്കാനും കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...