ഇത്തവണ റെയിൽവേയ്ക്കുള്ള വിഹിതം 15-20 ശതമാനം വർധിപ്പിക്കാൻ പോകുകയാണ് കേന്ദ്രസർക്കാർ. കഴിഞ്ഞ വർഷം റെയിൽവേയ്ക്ക് 1,10,055 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. ഇത്തവണ ഏകദേശം 2.5 ലക്ഷം കോടി രൂപ വകയിരുത്താനാണ് സാധ്യത. യാത്രക്കാർക്കായി കേന്ദ്രസർക്കാർ പുതിയ റെയിൽവേ സൗകര്യങ്ങൾ പ്രഖ്യാപിച്ചേക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ വർഷം റെയിൽവേക്ക് 26,338 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. കോവിഡ് പ്രതിസന്ധിയിലുണ്ടായ നഷ്ടങ്ങൾക്കിടയിലും ട്രെയിൻ നിരക്കുകളിൽ വർധനവ് ഉണ്ടാകാൻ സാധ്യത കുറവാണെന്ന് വിദഗ്ധർ വിശ്വസിക്കുന്നു. യാത്രാ നിരക്ക് വർധിപ്പിക്കാതെ തന്നെ വരുമാനം കൂട്ടാനുള്ള നടപടികൾ റെയിൽവേ പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ദീർഘദൂര യാത്രകൾക്കായി ഏകദേശം 10 പുതിയ ലൈറ്റ് ട്രെയിനുകൾ (അലൂമിനിയം നിർമ്മിതം) റെയിൽവേ ബജറ്റിൽ പ്രഖ്യാപിക്കും. ഡൽഹിക്കും വാരാണസിക്കും ഇടയിൽ ഒരു ബുള്ളറ്റ് ട്രെയിനും പ്രഖ്യാപിച്ചേക്കും.


Also Read: Budget 2022 | കോവിഡ് സാഹചര്യത്തിൽ സാങ്കേതികവിദ്യകൾ കൂടുതൽ ജനങ്ങളിലേക്കെത്തി; പുതിയ ബജറ്റിൽ പ്രതീക്ഷയോടെ കൺസ്യൂമർ ടെക് കമ്പനികൾ


കൊവിഡ് കാലത്ത് ചരക്കുനീക്കത്തിൽ നിന്നാണ് റെയിൽവേയുടെ വരുമാനത്തിന്റെ ഭൂരിഭാഗവും ലഭിച്ചിരിക്കുന്നത്. അതിനാൽ, പാസഞ്ചർ ട്രെയിനുകൾക്കുള്ള സമ്മർദ്ദം കുറയ്ക്കുന്ന വ്യത്യസ്ത ചരക്ക് ഇടനാഴികൾ ഒരുക്കുന്നതിന് റെയിൽ‌വേ ശ്രമം നടത്തും. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളുടെയും മെട്രോ നഗരങ്ങളുടെയും റെയിൽവേ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിനായി സർക്കാർ ചില സ്വകാര്യ കമ്പനികളെ ഉൾപ്പെടുത്തിയേക്കും. വൈദ്യുതി, ഡീസൽ എന്നിവയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും കാർബൺ മലിനീകരണം പൂർണമായും ഒഴിവാക്കാനുമായി ഇന്ത്യൻ റെയിൽവേയിൽ സൗരോർജ്ജ ശേഷി വികസിപ്പിക്കും.


ഇതോടൊപ്പം 2030-ഓടെ 100 ശതമാനം വൈദ്യുതീകരണവും ദേശീയ റെയിൽ പദ്ധതിയിൽ പ്രഖ്യാപിക്കും. പിപിപി മാതൃകയിൽ സ്റ്റേഷനുകളുടെ പുരോഗതിക്കായി പുനർവികസന പദ്ധതികൾ പ്രഖ്യാപിക്കും. ഇതിനായി 12 ഇടനാഴികൾ കണ്ടെത്തിയിട്ടുണ്ട്. പല കമ്പനികളും ഇതിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു.


Also Read: Tata Safari | എന്താണ് വെന്റിലേറ്റഡ് സീറ്റുകൾ? സഫാരിയിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് ടാറ്റ


യാത്രാനിരക്കുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാരിന് നിർദ്ദേശങ്ങൾ നൽകാൻ ഒരു റെയിൽ വികസന അതോറിറ്റിയുടെ രൂപീകരണവും സർക്കാർ ഈ വർഷം പ്രഖ്യാപിച്ചേക്കും. രാജ്യത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിന് തേജസ് പോലുള്ള കൂടുതൽ പദ്ധതികൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കാനാണ് സാധ്യത. കൂടാതെ, സമർപ്പിത ചരക്ക് ഇടനാഴികളുടെ വികസനത്തിന് കൂടുതൽ ഊന്നൽ നൽകും. ഇതിൽ ഭൂസാവൽ മുതൽ ഖരഗ്പൂർ വഴി ദങ്കുനി വരെയുള്ള കിഴക്ക്-പടിഞ്ഞാറ് ഇടനാഴിയും ഇറ്റാർസിയിൽ നിന്ന് വിജയവാഡ വരെയുള്ള വടക്ക്-തെക്ക് ഇടനാഴിയും ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു.


കഴിഞ്ഞ റെയിൽവേ ബജറ്റ് പ്രഖ്യാപന വേളയിൽ, റെയിൽവേ വികസനത്തിനായുള്ള ദേശീയ റെയിൽ പദ്ധതി 2030 ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. റെയിൽവേ സൗകര്യങ്ങൾക്ക് പുതിയ രൂപം നൽകുമെന്ന് പ്രഖ്യാപിച്ചു. ഒരു ലക്ഷം കോടിയോളം രൂപ നിക്ഷേപിക്കാനാണ് കേന്ദ്രസർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. 2023 ഡിസംബറോടെ പ്രധാന റെയിൽവേ ലൈനുകളുടെ 100 ശതമാനം വൈദ്യുതീകരണം പൂർത്തിയാക്കും.


കൂടാതെ, രണ്ട് ടയർ-2 കാറ്റഗറി നഗരങ്ങളുടെയും ടയർ-1 കാറ്റഗറി നഗരങ്ങൾക്കും പുറത്ത് മെട്രോ റെയിൽ സംവിധാനം ഒരുങ്ങുന്നു. 2030-ഓടെ "ലോകത്തിലെ ആദ്യത്തെ 100 ശതമാനം ഗ്രീൻ റെയിൽ സർവീസ്" ആകാൻ ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നു. ഇത്തവണത്തെ റെയിൽ ബജറ്റിൽ ഹൈപ്പർലൂപ്പ് സാങ്കേതികവിദ്യ സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചേക്കും. ഇതിൽ, യാത്രക്കാരെ വഹിക്കുന്ന പോഡുകൾ ട്യൂബുകളിലൂടെയോ തുരങ്കങ്ങളിലൂടെയോ സഞ്ചരിക്കുന്നു. ബുള്ളറ്റ് ട്രെയിനുകളേക്കാൾ വേഗതയുള്ളതാണ് ഈ ഗതാഗത രീതി.


ബജറ്റിൽ അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച വലിയ പ്രഖ്യാപനങ്ങളും ഇത്തവണയുണ്ടായേക്കും. ഈ ബജറ്റിൽ 500 റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനം സർക്കാർ പ്രഖ്യാപിച്ചേക്കും.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ്