Tata Safari | എന്താണ് വെന്റിലേറ്റഡ് സീറ്റുകൾ? സഫാരിയിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് ടാറ്റ

നേരത്തെ, വയർലെസ് ചാർജർ, എയർ പ്യൂരിഫയർ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകൾ കമ്പനി അവതരിപ്പിച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 29, 2022, 03:13 PM IST
  • സഫാരിയിൽ ഒന്നും രണ്ടും നിരകളിലുള്ള സീറ്റുകളിൽ വെന്റിലേറ്റഡ് സീറ്റുകൾ ഉൾപ്പെടുത്തും.
  • ഈ ഫീച്ചർ ടാറ്റ സഫാരി XZ+, XZA+ വേരിയന്റുകളിലാണ് ലഭിക്കുക.
  • ഫീച്ചർ ടാറ്റ സഫാരിയുടെ പവർട്രെയിനിനെ ബാധിക്കില്ല എന്നത് ശ്രദ്ധേയമാണ്.
Tata Safari | എന്താണ് വെന്റിലേറ്റഡ് സീറ്റുകൾ? സഫാരിയിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് ടാറ്റ

ടാറ്റ സഫാരിയിൽ പുതിയ ഫീച്ചറുമായി ടാറ്റ മോട്ടേഴ്സ്. സഫാരിയിൽ ഒന്നും രണ്ടും നിരകളിലുള്ള സീറ്റുകളിൽ വെന്റിലേറ്റഡ് സീറ്റുകൾ ഉൾപ്പെടുത്തും. ഈ ഫീച്ചർ ടാറ്റ സഫാരി XZ+, XZA+ വേരിയന്റുകളിലാണ് ലഭിക്കുക. നിലവിൽ, ആറ് സീറ്റർ ട്രിമ്മുകളിൽ മാത്രമാണ് ഈ ഫീച്ചർ അവതരിപ്പിക്കുക. ഇത് കടുത്ത കാലാവസ്ഥയില്‍ തീര്‍ച്ചയായും ഉപയോഗപ്രദമാകുന്ന ഒരു സവിശേഷതയാണ്. കൊടും ചൂടില്‍ സീറ്റുകള്‍ നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് Temperature സെറ്റ് ചെയ്യും.

ഉപഭോക്താവിന്റെ ആവശ്യത്തിനനുസരിച്ച് ടാറ്റ സഫാരി ഫീച്ചറുകൾ സ്ഥിരമായി ഉയർത്തിക്കൊണ്ടിരിക്കുകയാണ്. നേരത്തെ, വയർലെസ് ചാർജർ, എയർ പ്യൂരിഫയർ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകൾ കമ്പനി അവതരിപ്പിച്ചിരുന്നു.

Also Read: E-mobility start-up| ചവിട്ടി പാടു പെടണ്ട വരുന്നു പുതു പുത്തൻ ഇലക്ട്രിക് സൈക്കിൾ, വില സ്കൂട്ടറിനേക്കാൾ കുറവ്

ഈ നവീകരിച്ച ഫീച്ചർ ടാറ്റ സഫാരിയുടെ പവർട്രെയിനിനെ ബാധിക്കില്ല എന്നത് ശ്രദ്ധേയമാണ്. 168 bhp കരുത്തും 350 Nm torque ഉം നൽകുന്ന 2.0-ലിറ്റർ എഞ്ചിൻ തുടരും. കാറിന്റെ എഞ്ചിന് 6-സ്പീഡ്-മാനുവൽ ട്രാൻസ്മിഷനും 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷന്റെ ഓപ്ഷനും സംയോജിപ്പിച്ചിരിക്കുന്നു.

Also Read: Ola Updates| ഇനി വെയിറ്റിങ്ങ് വേണ്ട ഒലയുടെ അവസാന വട്ട പെയ്മെൻറ് ഒാപ്ഷനും എത്തി, സ്കൂട്ടർ വാങ്ങിക്കാൻ റെഡി ആയിക്കോ

2021 ഫെബ്രുവരിയിൽ പുറത്തിറങ്ങിയതു മുതൽ, ടാറ്റ സഫാരി നിരവധി ഹൃദയങ്ങൾ കീഴടക്കി. ടാറ്റ സഫാരി അഡ്വഞ്ചർ, ഗോൾഡ് ആൻഡ് ബ്ലാക്ക് എഡിഷൻ തുടങ്ങി നിരവധി പതിപ്പുകൾ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 2022 ന്റെ തുടക്കത്തിൽ പുറത്തിറക്കിയ ടാറ്റ സഫാരി ബ്ലാക്ക് എഡിഷനിൽ വെന്റിലേറ്റഡ് സീറ്റ് ഫീച്ചറും ഉണ്ട്. സ്റ്റാൻഡേർഡ് ടാറ്റ സഫാരിയെക്കാൾ മികച്ചതാക്കുന്നതിന് തനതായ പുറംകാഴ്ചകളോടും കുറഞ്ഞ നവീകരണങ്ങളോടും കൂടിയാണ് കുറച്ച് പ്രത്യേക പതിപ്പുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News