Budget 2022 | കോവിഡ് സാഹചര്യത്തിൽ സാങ്കേതികവിദ്യകൾ കൂടുതൽ ജനങ്ങളിലേക്കെത്തി; പുതിയ ബജറ്റിൽ പ്രതീക്ഷയോടെ കൺസ്യൂമർ ടെക് കമ്പനികൾ

 ഇന്ത്യയിലെ ജനങ്ങൾക്ക് പഠനത്തിനും തൊഴിലിനും അവസരങ്ങൾ പ്രദാനം ചെയ്യുന്നതിൽ സാങ്കേതികവിദ്യ വലിയ പങ്ക് വഹിക്കുന്നുണ്ട്. കൂടാതെ, ഇത് വലിയ മുന്നേറ്റം നടത്താനും നവീകരിക്കാനും ടെക് കമ്പനികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Jan 29, 2022, 12:20 PM IST
  • ലോകത്തെ ഡിജിറ്റൽ പ്രതിഭകളിൽ 75 ശതമാനവും ഇന്ത്യയിലാണെന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്
  • ലോക്ക്ഡൗൺ കാലത്ത് ആളുകൾക്ക് നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കാൻ ഡിജിറ്റൽ മാർക്കറ്റ് പ്ലേസ് അനുവദിച്ചു
  • ഫിൻ‌ടെക്, എഡ്-ടെക്, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ, ഇലക്‌ട്രോണിക് നിർമ്മാണം എന്നിവ ഉൾപ്പെടുന്നതാണ് വലിയ മുന്നേറ്റം നേടിയ പ്രധാന മേഖലകൾ
  • 2021-ൽ ഇന്ത്യയിൽ 44 യൂണികോണുകളുടെ ആവിർഭാവം ഉണ്ടായി
Budget 2022 | കോവിഡ് സാഹചര്യത്തിൽ സാങ്കേതികവിദ്യകൾ കൂടുതൽ ജനങ്ങളിലേക്കെത്തി; പുതിയ ബജറ്റിൽ പ്രതീക്ഷയോടെ കൺസ്യൂമർ ടെക് കമ്പനികൾ

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ സാങ്കേതികവിദ്യയെ കൂടുതലായി ഉപയോ​ഗിക്കാൻ ആരംഭിച്ചു. ഹൈബ്രിഡ് തൊഴിൽ അന്തരീക്ഷം മുതൽ വെർച്വൽ ക്ലാസ് മുറികൾ വരെ സാങ്കേതികവിദ്യയിൽ മുന്നേറ്റമുണ്ടായി. ഇന്ത്യയിലെ ജനങ്ങൾക്ക് പഠനത്തിനും തൊഴിലിനും അവസരങ്ങൾ പ്രദാനം ചെയ്യുന്നതിൽ സാങ്കേതികവിദ്യ വലിയ പങ്ക് വഹിക്കുന്നുണ്ട്. കൂടാതെ, ഇത് വലിയ മുന്നേറ്റം നടത്താനും നവീകരിക്കാനും ടെക് കമ്പനികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ലോകത്തെ ഡിജിറ്റൽ പ്രതിഭകളിൽ 75 ശതമാനവും ഇന്ത്യയിലാണെന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ലോക്ക്ഡൗൺ കാലത്ത് ആളുകൾക്ക് നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കാൻ ഡിജിറ്റൽ മാർക്കറ്റ് പ്ലേസ് അനുവദിച്ചു. ഫിൻ‌ടെക്, എഡ്-ടെക്, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ, ഇലക്‌ട്രോണിക് നിർമ്മാണം എന്നിവ ഉൾപ്പെടുന്നതാണ് വലിയ മുന്നേറ്റം നേടിയ പ്രധാന മേഖലകൾ. 2021-ൽ ഇന്ത്യയിൽ 44 യൂണികോണുകളുടെ ആവിർഭാവം ഉണ്ടായി. ഇത് രാജ്യത്തെ എക്കാലത്തെയും ഉയർന്ന നേട്ടമാണ്. ഈ പശ്ചാത്തലത്തിൽ, വരാനിരിക്കുന്ന കേന്ദ്ര ബജറ്റ് 2022 ൽ ഉപഭോക്തൃ ടെക് കമ്പനികളുടെ പ്രതീക്ഷകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

ഇന്ത്യയെ കൺസ്യൂമർ ടെക് ഉൽപ്പന്നങ്ങളുടെ നിർമ്മാണ കേന്ദ്രമാക്കി മാറ്റുന്നതിനും കയറ്റുമതി വർദ്ധിപ്പിക്കുന്നതിനും സർക്കാർ നടപടികൾ കൈക്കൊള്ളണമെന്ന് UBON മാനേജിംഗ് ഡയറക്ടർ മൻദീപ് അറോറ ആവശ്യപ്പെട്ടു. ഇതിനായി കൺസ്യൂമർ ടെക് മാനുഫാക്ചറിംഗ് കമ്പനികൾക്ക് സർക്കാർ സബ്‌സിഡിയും ഇൻസെന്റീവും നൽകണമെന്ന് മൻദീപ് അറോറ വ്യക്തമാക്കി.

ഈ വർഷം, ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ നിർമ്മാണത്തിന്റെയും കയറ്റുമതിയുടെയും കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിനുള്ള പുരോഗമനപരമായ ചുവടുവെപ്പ് സർക്കാർ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, ചില ഘടകങ്ങളുടെ ഇറക്കുമതി ചുങ്കം ഇനിയും ഉയരുമെന്ന് വിദ​ഗ്ധർ നിരീക്ഷിക്കുന്നു. ഉപഭോക്തൃ ഇലക്ട്രോണിക്‌സ്, ഘടക നിർമ്മാണം എന്നിവയ്‌ക്കുള്ള പ്രത്യേക പ്രോത്സാഹനങ്ങളും സബ്‌സിഡിയും ഉൾപ്പെടെ മൂല്യനിർമ്മാണത്തിൽ ബജറ്റ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നാണ് തങ്ങളുടെ അഭിപ്രായമെന്ന് അദ്ദേഹം പറ‍ഞ്ഞു.

പാൻഡെമിക് സാഹചര്യം മൂലം 2021 എല്ലാ മേഖലകൾക്കും വെല്ലുവിളി നിറഞ്ഞതായിരുന്നു. അതിനാൽ, കേന്ദ്ര സർക്കാരിന്റെ പുതിയ നയങ്ങളെക്കുറിച്ചും വ്യവസായങ്ങൾക്ക് നിലനിൽക്കാനുള്ള പുതിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോയെന്നത് സംബന്ധിച്ചും വലിയ പ്രതീക്ഷകളാണുള്ളതെന്ന് വിംഗജോയ് സഹസ്ഥാപകൻ ലളിത് അറോറ പറഞ്ഞു. വരാനിരിക്കുന്ന ബജറ്റിൽ മുഴുവൻ സംവിധാനത്തെയും ശക്തിപ്പെടുത്തുന്നതിനും ‘മെയ്ക്ക് ഇൻ ഇന്ത്യ’, ‘ഡിജിറ്റൽ ഇന്ത്യ’ തുടങ്ങിയ സംരംഭങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള വ്യവസ്ഥകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതിക മേഖലയിലെ ഗവേഷണവും വികസനവും വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന് വ്യവസായ മേഖലയിലെ വിദ​ഗ്ധർ വ്യക്തമാക്കുന്നു. നികുതി സ്ലാബുകൾ യുക്തിസഹമാക്കണമെന്നും റിസർച്ച് ആൻഡ് ഡെവലപ്മെന്റ് പ്രോത്സാഹിപ്പിക്കണമെന്നും കാൻഡസ് സഹസ്ഥാപകൻ വിപിൻ അഗർവാൾ പറഞ്ഞു. ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ നികുതി സ്ലാബുകൾ സർക്കാർ യുക്തിസഹമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് നടപ്പാക്കുന്നതിന് പ്രാദേശിക നിർമ്മാതാക്കൾക്ക് പ്രോത്സാഹനങ്ങൾ നൽകുന്നതിനും നടപടികൾ സ്വീകരിക്കണം.

കോവിഡ് സാഹചര്യം വിതരണത്തെയും ഡിമാൻഡിനെയും ഒരുപോലെ ബാധിക്കുന്നതിനാൽ, വ്യവസായ മേഖലയ്ക്ക് സർക്കാർ സഹായം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ധനമന്ത്രി നിർമ്മല സീതാരാമൻ 2022 ലെ ബജറ്റ് 2022 ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്ക് ലോക്‌സഭയിൽ അവതരിപ്പിക്കും. ബജറ്റ് രേഖ ഈ വർഷം ഇലക്ട്രോണിക് രൂപത്തിലായിരിക്കുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News