ന്യൂ ഡൽഹി : 2022-23 സാമ്പത്തിക വർഷത്തിലേക്കുള്ള ബജറ്റിൽ (Union Budget 2022 Expectations) വൻ പ്രതീക്ഷകളോടെയാണ് നോക്കി കാണുന്നത്. കോവിഡ് പ്രതിസന്ധിയും അതജീവനവും അതോടൊപ്പം വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് കൂടുതലും ജനപ്രിയമായ പ്രഖ്യാപനങ്ങളാകും ഉണ്ടാകാൻ സാധ്യത. അത്തരത്തിൽ നിലവിലെ സാഹചര്യത്തിൽ ജനപ്രിയമാകാൻ സാധ്യതയുള്ളതാണ് വർക്ക് ഫ്രം ഹോമായി (Work From Home) വീട്ടിൽ തുടരുന്ന ജീവനക്കാർക്കായിട്ടുള്ള നികുതി ഇളവ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത് മുന്നിൽ കണ്ടുകൊണ്ട് 2022 ലെ ബജറ്റ് ശമ്പളമുള്ള ജീവനക്കാർക്കായി നികുതി രഹിത വർക്ക് ഫ്രം ഹോം അലവൻസുകളും കേന്ദ്രം  അവതരിപ്പിക്കാൻ സാധ്യതയുണ്ട്. അത്തരം ചെലവുകൾക്കുള്ള ഉയർന്ന കിഴിവിൽ കൈയ്യിൽ ലഭിക്കുന്ന ശമ്പളം വർധിക്കും. കൂടാതെ, 2022 സാമ്പത്തിക വർഷത്തിൽ പ്രത്യക്ഷ നികുതി പിരിവും ശക്തമായിരുന്നു. ഇത് നികുതിയിളവുകൾക്ക് വലിയ പരിധികൾ അനുവദിക്കുമെന്ന് സാമ്പത്തിക സേവനങ്ങളും വിവരങ്ങളും നൽകുന്ന കമ്പനിയായ വില്യം ഒ`നീൽ ഇന്ത്യയെ ഉദ്ദരിച്ച് സീ ബിസിനെസ് റിപ്പോർട്ട് ചെയ്തു.


ALSO READ : Budget 2022 : ഈ ബജറ്റിൽ രാജ്യത്തെ ഇലക്ട്രിക് വാഹന മേഖല പ്രതീക്ഷിക്കുന്നത് എന്തൊക്കെ?


2021ലെ ബജറ്റിൽ ധനമന്ത്രി പുതിയ നികുതി വ്യവസ്ഥ അവതരിപ്പിച്ചു. എന്നിരുന്നാലും, പുതിയ വ്യവസ്ഥ വലിയ ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല. അതിനാൽ ഭൂരിഭാഗം നികുതിദായകരും പഴയ വ്യവസ്ഥയിൽ തുടരുകയാണ്, പുതിയ സാമ്പത്തിക വ്യവസ്ഥയിൽ നിക്ഷേപ ആനുകൂല്യങ്ങളൊന്നും ലഭിക്കാത്തതിനാൽ ഭൂരിഭാഗവും ജീവനക്കാർ പഴയ വ്യവസ്ഥയിൽ തന്നെ തുടരുന്നത്. 2021 ലെ ബജറ്റിൽ, ആദായനികുതി സ്ലാബുകൾ മാറ്റാൻ കേന്ദ്ര തയ്യറായിരുന്നില്ല.


ALSO READ : Budget 2022 | സ്ത്രീകളുടെ ആരോ​ഗ്യം, ബജറ്റിൽ സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ തേടി സംരംഭകർ


എന്നാൽ ഇത്തവണ, നികുതി രഹിത സ്ലാബ് നിലവിലെ 0-2.5 ലക്ഷം രൂപയിൽ നിന്ന് വർധിപ്പിക്കാൻ സാധ്യതയുണ്ട്. പേഴ്സണൽ ഇൻകം ടാക്സ് കുറച്ചാൽ, കൂടുതൽ വരുമാനം ഉണ്ടാകും, അത് ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. വർധിച്ച ജിഎസ്ടി പാലിക്കുന്നതിലൂടെ, സർക്കാരിന്  മിക്കവാറും നേരിട്ടല്ലാത്ത നികുതികളുടെ വിഹിതം വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.