ന്യൂഡൽഹി: 7th Pay Commission latest news: ക്ഷാമബത്ത (Dearness allowance) കൂടാതെ കേന്ദ്ര ജീവനക്കാർക്ക് മറ്റൊരു സന്തോഷവാർത്ത കൂടി ലഭിച്ചേക്കും.  ക്ഷാമബത്ത വർധിപ്പിക്കുന്നതോടെ ജീവനക്കാരുടെ ശമ്പളം (Central government employee's salary)  വീണ്ടും ഉയരും. കേന്ദ്ര ജീവനക്കാർക്കുള്ള ക്ഷാമബത്ത (DA) കുടിശ്ശിക സംബന്ധിച്ചും സർക്കാർ ഉടൻ തീരുമാനമെടുത്തേക്കാം.  ഇക്കാര്യത്തിൽ ജനുവരി 26 നകം ഒരു തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത! 2 ലക്ഷം രൂപ ഉടൻ അക്കൗണ്ടിൽ ക്രെഡിറ്റാകും


ഡിഎ കുടിശ്ശിക അടയ്ക്കാൻ സാധിക്കും (Payment of DA arrears possible)


ഈ തീരുമാനത്തിന് ശേഷം ജീവനക്കാർക്ക് ഡിഎ കുടിശ്ശിക നൽകാം. കേന്ദ്ര ജീവനക്കാരുടെ കുടിശ്ശികയുള്ള ഡിഎയുടെ പേയ്‌മെന്റും ഡിഎ വർദ്ധനവും ചെയ്തിട്ടുണ്ട്. എന്നാൽ കുടിശ്ശികയായ 18 മാസത്തെ ഡിഎ ഇതുവരെ ലഭിച്ചിട്ടില്ല. കുടിശ്ശിക പണം നൽകണമെന്ന് ജീവനക്കാർ ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട്. സർക്കാർ DA ഒറ്റത്തവണയായി നൽകാമെന്നും ബന്ധപ്പെട്ടവർ പറയുന്നുണ്ട്.


Also Read: LPG യേക്കാൾ മികച്ച ഓപ്ഷനാണ് PNG! ഇത് ഉപയോഗിക്കുന്നത് പാചക ചിലവ് ചുരുക്കാം


സർക്കാർ DA  കുടിശ്ശിക ഒരുമിച്ച് നൽകിയാൽ രണ്ട് ലക്ഷം രൂപ വരെ ജീവനക്കാർക്ക് ആനുകൂല്യം ലഭിക്കും. ലെവൽ-1 ജീവനക്കാരുടെ ഡിഎ കുടിശ്ശിക 11880 രൂപ മുതൽ 37554 രൂപ വരെയാണ്. അതേസമയം ലെവൽ-13, ലെവൽ-14 ജീവനക്കാരുടെ കുടിശ്ശിക 1.44 ലക്ഷം മുതൽ 2.18 ലക്ഷം രൂപ വരെയാണ്.


Also Read: Viral Video: ഒന്ന് ഇമ്പ്രസ് ചെയ്യാൻ ശ്രമിച്ചതാ, കിട്ടി എട്ടിന്റെ പണി! 


ക്യാബിനറ്റ് സെക്രട്ടറിയുമായി ഉടൻ ചർച്ച നടത്തിയേക്കും (likely to talk to cabinet secretary soon)


ദേശീയ കൗൺസിൽ ഓഫ് JCM, ഡിപ്പാർട്ട്‌മെന്റ് ഓഫ് പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ്, ധനമന്ത്രാലയം എന്നിവ തമ്മിൽ ഇതിനെക്കുറിച്ച് ചർച്ചകൾ നടത്തി. എന്നാൽ ഇക്കാര്യത്തിൽ കൃത്യമായ മറുപടി ഇതുവരെ വന്നിട്ടില്ല. സർക്കാരുമായി ചർച്ചകൾ നടന്നുവരികയാണെന്നാണ് ജെസിഎം പറയുന്നത്. ഉടൻ തന്നെ ഇക്കാര്യം കാബിനറ്റ് സെക്രട്ടറിയുമായി ചർച്ച ചെയ്യുമെന്നാണ് കരുതുന്നത്.


Also Read: Five Rupee Coin: ഈ 5 രൂപ നാണയം നിങ്ങളുടെ കയ്യിലുണ്ടോ നേടാം 5 ലക്ഷം രൂപ!


പ്രധാനമന്ത്രി മോദി ഗ്രീൻ സിഗ്നൽ നൽകുന്നതിനായി കാത്തിരിക്കുകയാണ് (Waiting for PM Modi to give green signal)


DA യുടെ കാര്യത്തിൽ തീരുമാനമെടുക്കുമ്പോൾ കുടിശ്ശികയായ 18 മാസത്തെ ഡിഎ കുടിശ്ശിക ഒറ്റത്തവണയായി തീർപ്പാക്കണമെന്നാണ് ജെസിഎമ്മിന്റെ ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി പച്ചക്കൊടി കാട്ടിയാൽ ഈ വർഷം ജീവനക്കാരുടെ അക്കൗണ്ടിൽ വൻ തുക എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.