7th Pay Commission: പുതുവർഷത്തിൽ ജീവനക്കാർക്ക് സന്തോഷവാർത്ത! ശമ്പളം വർധിക്കും

7th Pay Commission: കേന്ദ്ര സർക്കാർ വീണ്ടും ജീവനക്കാരെ തൃപ്തിപ്പെടുത്തിയേക്കാം. 2022 ജനുവരിയുടെ തുടക്കത്തിൽ തന്നെ ഹൗസ് റെന്റ് അലവൻസ് (HRA) വർദ്ധിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം  സർക്കാർ പ്രഖ്യാപിച്ചേക്കാം.  

Written by - Ajitha Kumari | Last Updated : Nov 16, 2021, 01:12 PM IST
  • കേന്ദ്ര ജീവനക്കാർക്ക് പുതുവർഷത്തിൽ സമ്മാനം ലഭിക്കും
  • ജീവനക്കാരുടെ എച്ച്ആർഎ വർധിപ്പിക്കുന്ന കാര്യം പരിഗണനയിലാണ്
  • 2022 ജനുവരിയിൽ പ്രഖ്യാപിച്ചേക്കാം
7th Pay Commission:  പുതുവർഷത്തിൽ ജീവനക്കാർക്ക് സന്തോഷവാർത്ത! ശമ്പളം വർധിക്കും

ന്യൂഡൽഹി: 7th Pay Commission: ജീവനക്കാർക്ക് വീണ്ടും സന്തോഷവാർത്ത ലഭിച്ചേക്കാം. ഉത്സവം പോലെ തന്നെ പുതുവർഷത്തിലും ജീവനക്കാർക്ക് സമ്മാനങ്ങൾ നൽകാൻ മോദി സർക്കാരിന് കഴിയും. നേരത്തെ ദീപാവലി ദിനത്തിൽ മോദി സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (DA) മൂന്ന് ശതമാനം വർധിപ്പിച്ചിരുന്നു. 

Also Read: 7th Pay Commission: ഈ കേന്ദ്ര ജീവനക്കാർക്ക് ഇരട്ടി ബൊണാൻസ! DA യിൽ 9.3% വർദ്ധനവ്, ശമ്പളം വർദ്ധിക്കും

 

ഇപ്പോഴിതാ കേന്ദ്രസർക്കാരിന് ഒരിക്കൽ കൂടി ജീവനക്കാരെ പ്രീതിപ്പെടുത്താൻ കഴിയുമെന്നാണ് ചർച്ച. 2022 ജനുവരി ആദ്യം ഹൗസ് റെന്റ് അലവൻസ് (HRA) വർദ്ധിപ്പിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചേക്കാം.

കേന്ദ്രസർക്കാർ നിർദ്ദേശം അയച്ചു (Central government sent proposal)

11.56 ലക്ഷത്തിലധികം ജീവനക്കാരുടെ ഹൗസ് റെന്റ് അലവൻസ് (HRA) നടപ്പാക്കാൻ ധനമന്ത്രാലയം ആലോചന ആരംഭിച്ചു. ഈ നിർദ്ദേശത്തിന്റെ അംഗീകാരത്തിനായി റെയിൽവേ ബോർഡിന് ഒരു നിർദ്ദേശവും അയച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഈ നിർദ്ദേശം അംഗീകരിക്കപ്പെട്ടാൽ 2021 ജനുവരിയിൽ ജീവനക്കാർക്ക് HRA ലഭിക്കും. 

Also Read: Two Rupee Coin: ഈ 2 രൂപ നാണയം കയ്യിലുണ്ടോ? നേടാം 5 ലക്ഷം രൂപ 

ഇന്ത്യൻ റെയിൽവേ ടെക്‌നിക്കൽ സൂപ്പർവൈസേഴ്‌സ് അസോസിയേഷനും നാഷണൽ ഫെഡറേഷൻ ഓഫ് റെയിൽവേമെൻസും 2021 ജനുവരി 1 മുതൽ HRA നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.  വീട്ടുവാടക അലവൻസ് വർധിപ്പിച്ചാൽ ശമ്പളത്തിൽ ബമ്പർ വർധനവായിരിക്കും ഉണ്ടാവുക. 

'വീട് വാടക അലവൻസ്' എത്രയാണ്? (How much is 'House Rent Allowance')

50 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങൾ 'X' വിഭാഗത്തിന് കീഴിലാണ് വരുന്നത്.  അതേസമയം അഞ്ച് ലക്ഷത്തിലധികം ജനസംഖ്യയുള്ളവർ 'Y' വിഭാഗത്തിലും കൂടാതെ 5 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങൾ 'Z' വിഭാഗത്തിന് കീഴിലുമാണ് വരുന്നത്. മൂന്ന് വിഭാഗങ്ങൾക്കും ഏറ്റവും കുറഞ്ഞ HRA 5400, 3600, 1800 രൂപ ആയിരിക്കും. ഡിപ്പാർട്ട്മെന്റ് ഓഫ് എക്സ്പെൻഡിച്ചർ അനുസരിച്ച്, ക്ഷാമബത്ത 50 ശതമാനത്തിൽ എത്തുമ്പോൾ പരമാവധി House Rent Allowance 30 ശതമാനമായി ഉയരും.

Also Read: viral video: ബാച്ചിലർ പാർട്ടിയ്ക്കിടയിൽ സംഭവിച്ചത് കണ്ടോ? ചിരി നിർത്താൻ കഴിയില്ല 

സംസ്ഥാന സർക്കാർ ഡിഎ വർധിപ്പിച്ചു (State government increased DA)

നേരത്തെ ജാർഖണ്ഡ് സർക്കാർ എല്ലാ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (DA) മൂന്ന് ശതമാനം വർദ്ധിപ്പിച്ചു, ഈ വർദ്ധനവ് ഈ വർഷം ജൂലൈ 1 മുതൽ ബാധകമാകും. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. 

ഇതനുസരിച്ച് സംസ്ഥാന സർക്കാരിന്റെ അഞ്ചാമത്തെയും ആറാമത്തെയും ഏഴാമത്തെയും ശമ്പള കമ്മീഷനു കീഴിൽ ശമ്പളം വാങ്ങുന്ന എല്ലാ ജീവനക്കാർക്കും പെൻഷൻകാർക്കും 2021 ജൂലൈ 1 മുതൽ ക്ഷാമബത്ത (DA) മൂന്ന് ശതമാനം ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News