ഇടുക്കി : തൊടുപുഴയില്‍ പതിനൊന്നുകാരിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ വില്‍പ്പനയ്ക്ക് വെച്ച സംഭവത്തില്‍ ട്വിസ്റ്റ്. 11കാരിയെ വിൽപനയ്ക്കെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചത് പിതാവല്ല പ്രതി പെണ്‍കുട്ടിയുടെ രണ്ടാനമ്മയെന്ന് പോലീസ്. സൈബര്‍ സെല്ലിന‍്റെ സഹായത്തോടെ തൊടുപുഴ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. പോസ്റ്റിട്ടത് പിതാവിനോടുള്ള ദേഷ്യത്തെ തുടർന്നാണ് രണ്ടാനമ്മ പോലീസിനോട് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

പിതാവിന്‍റെ ഫേസ്ബുക്ക് ഐഡി ഉപയോഗിച്ചാണ് രണ്ടാനമ്മ പോസ്റ്റിടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയും കുട്ടിയുടെ വല്യമ്മയും സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ആദ്യം ചോദ്യം ചെയ്തപ്പോള്‍ രണ്ടാനമ്മ ഇക്കാര്യം നിഷേധിച്ചിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന് വേറെയും ഭാര്യമാരുള്ളതിനാല്‍ അവരാരെങ്കിലുമാകും ഇത് ചെയ്തതെന്നായിരുന്നു ഇവര്‍ നല്‍കിയ മറുപടി. 


ALSO READ : Crime News: വയനാട്ടിൽ യുവതിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി


എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതി രണ്ടാനമ്മയാണെന്ന് കണ്ടെത്തിയത്. രണ്ടാനമ്മക്ക് ആറുമാസം പ്രായമുള്ള കുട്ടിയുള്ളതിനാല്‍ അറസ്റ്റിന് പോലീസ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉപദേശം തേടി. പോസ്റ്റിട്ടത് പെണ്‍കുട്ടിയുടെ പിതാവുമായുള്ള വഴക്കിനെ തുടര്‍ന്നെന്ന് രണ്ടാനമ്മ പോലീസിനെ അറിയിച്ചു. പെണ്‍കുട്ടിയെ പൊലീസ് കൗണ്‍സിലിംഗിന് വിധേയമാക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.