Crime News: വയനാട്ടിൽ യുവതിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

Man killed his wife: വയനാട് പനമരം സ്വദേശി അനീഷ (35) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് മുകേഷ് പോലീസിൽ കീഴടങ്ങി.

Written by - Zee Malayalam News Desk | Last Updated : Sep 20, 2023, 07:18 AM IST
  • ഇന്നലെ വീട്ടിലെത്തിയ മുകേഷ് അനീഷയെ മര്‍ദിക്കുകയായിരുന്നു.
  • ഇതിന് പിന്നാലെയ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
  • കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല
  • സംഭവത്തില്‍ കമ്പളക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു
Crime News: വയനാട്ടിൽ യുവതിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

വയനാട്: യുവതിയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. വയനാട് പനമരം സ്വദേശി അനീഷ (35) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് മുകേഷ് പോലീസിൽ കീഴടങ്ങി. ഇന്നലെ വീട്ടിലെത്തിയ മുകേഷ് അനീഷയെ മര്‍ദിക്കുകയായിരുന്നു.

ഇതിന് പിന്നാലെയ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ കമ്പളക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ നവംബറിലാണ് അനീഷയും മുകേഷും വിവാഹിതരായത്.

അടൂരിൽ 7 വയസുകാരനെ കഴുത്തറുത്തു കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്തു

പത്തനംതിട്ട: അടൂരിൽ  7 വയസുകാരനെ കഴുത്തറുത്തു കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്തു. പത്തനംതിട്ട ഏനാത്ത് തട്ടാരു പടിയിൽ തട്ടാരുപടി മാത്യു ടി അലക്സാണ് ഏഴു വയസ്സുകാരനെ കൊന്ന് സ്വയം ജീവനൊടുക്കിയത്. മാത്യുവിന്റെ ഭാര്യ വിദേശത്ത് ജോലി ചെയ്യുകയാണ്.

മാത്യുവും രണ്ടു മക്കളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇളയ മകൻ ആൽവിനാണ് മെൽവിന്റെ മൃതദേഹം കണ്ടതിനെ തുടർന്ന് രാവിലെ അയൽക്കാരെ വിവരമറിയിച്ചത്. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. മദ്യലഹരിയിലാണ് കൊലപാതകമെന്ന് സൂചന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News