തിരുവനന്തപുരം: കാരക്കോണത്ത് 51 കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ത്രേസ്യാപുരം സ്വദേശി ശാഖകുമാരി(51) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. കേസിൽ ബാലരാമപുരം സ്വദേശിയും ശാഖകുമാരിയുടെ ഭർത്താവുമായ അരുണിനെ(28) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കുറ്റം സമ്മതിച്ചതായാണ് സൂചന.


COMMERCIAL BREAK
SCROLL TO CONTINUE READING

ആശുപത്രിയിലെത്തിച്ചപ്പോൾ ശിഖയ്ക്ക് ജീവനില്ലായിരുന്നു. വീടിനുള്ളിൽ ശിഖയെ ഷോക്കേറ്റ നിലയിൽ കണ്ടെത്തിയെന്നാണ് അരുൺ ഡോക്ടർ‌മാരോട് പറഞ്ഞത്. എന്നാൽ പരിശോധനയിൽ സംശയം തോന്നിയ ഡോക്ടർമാരാണ് വിവരം പൊലീസിൽ അറിയിച്ചത് തുടർന്ന് പോലീസെത്തി (Kerala Police) അരുണിനെ കസ്റ്റഡിയിലെടുത്തു. ഇരുവരും രണ്ട് മാസം മുമ്പാണ് വിവാഹിതരായത് എന്നാൽ ഈയിടെയായി ഇരുവർക്കുമിടിയിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നുണ്ട്. 


ALSO READ: Palakkad Honour Killing: പെൺകുട്ടിയുടെ അച്ഛനും അമ്മാവനും കസ്റ്റഡിയിൽ


അതിനിടയിൽ വെളിപ്പെടുത്തലുകളുമായി ഇവരുടെ വീട്ടിലെ ഹോം നേഴ്സ് രേഷ്മ രംഗത്തെത്തി. ശാഖയെ മുൻപും അരുൺ‌ ഷോക്കേൽപ്പിച്ച് കൊല്ലാൻ ശ്രമിച്ചിരുന്നതായി രേഷ്മ പറയുന്നു. മൃതദേഹത്തിലെ ചോരപ്പാടുകളും മൂക്കിന്റെ ചതവും പരിസരവാസികളും സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇരുവരുടെയും വിവാഹ ഫോട്ടോ ഫേസ്ബുക്കിൽ (Facebook) ഇട്ടതാണ് അരുണിന്റെ പ്രകോപനത്തിന്റെ കാരണമെന്നാണ് രേഷ്മ പറയുന്നത്. ഭർത്താവിനായി ശാഖ വൃതമെടുത്തിരുന്നുവെന്നും രേഷ്മ പറയുന്നു. അയൽവാസികളും സമീപത്തെ വീട്ടിലെ സ്ത്രീയും ചേർന്നാണ് ശാഖയെ ആശുപത്രിയിൽ കൊണ്ടു പോയത്.


ALSO READ: ജസ്ന ജീവനോടെയുണ്ടോ? പൊലീസ് നിർണ്ണായക തീരുമാനത്തിലെത്തിയെന്ന് സൂചന


സംഭവത്തെ തുടർന്ന് ഇവർ താമസിച്ചിരുന്ന വീടും ഫോറൻസിക് വിദഗ്ധർ പരിശോധിച്ചു. ശിഖയുടെ ബന്ധുക്കളും പ്രദേശ വാസികളും മരണത്തിൽ ദുരൂഹത ആരോപിക്കുന്നുണ്ട്. അതേസമയം പോസ്റ്റ് മോർട്ടം റിപ്പോർ‌ട്ട് വന്നാൽ മാത്രമെ കേസിൽ കൂടുതലെന്തെങ്കിലും പറയാനാവു എന്ന് പൊലീസ് പറഞ്ഞു. വെള്ളറട പൊലീസിനാണ് കേസിന്റെ അന്വേഷണ ചുമതല.


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy