Sexual Abuse: ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ
Sexual Assault CAse: ചായക്കടയിലെ ജോലിക്കാരനായ പ്രതി ആണ്‍കുട്ടി പള്ളിയിലേക്ക് നിസ്‌കരിക്കാന്‍ ചെല്ലുന്നത് കണ്ട് പിന്തുടരുകയും തുടര്‍ന്ന് കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
തൃശൂര്‍: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതിയെ കുന്നംകുളം പോലീസ് പിടികൂടി. പുന്നയൂര്‍ക്കുളം ആറ്റുപുറം സ്വദേശി ഏഴികോട്ടയില്‍ വീട്ടില്‍ ജമാലുദ്ദീനെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യുകെ.
Also Read: നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ് തനിയെ പിന്നിലേക്ക് നീങ്ങി; ഒഴിവായത് വൻ ദുരന്തം
ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ചായക്കടയിലെ ജോലിക്കാരനായ പ്രതി ആണ്‍കുട്ടി പള്ളിയിലേക്ക് നിസ്‌കരിക്കാന്‍ ചെല്ലുന്നത് കണ്ട് പിന്തുടരുകയും തുടര്‍ന്ന് കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
Also Read: മണിക്കൂറുകൾക്കുള്ളിൽ ശുക്രൻ കർക്കടകത്തിലേക്ക്; ഇവർക്കിനി ധനനേട്ടങ്ങളുടെ പെരുമഴ!
ലൈംഗികാതിക്രമം പുറത്തു പറയാതിരിക്കാന്‍ കുട്ടിക്ക് പണം നല്‍കാനും പ്രതി ശ്രമിച്ചിരുന്നു . എന്നാല്‍ സ്‌കൂളിലെത്തിയ കുട്ടി അധ്യാപകരോട് വിവരം പറയുകയായിരുന്നു. അധ്യാപകര്‍ കുന്നംകുളം പോലീസിനെ വിവരമറിയിക്കുകയും തുടര്‍ന്ന് പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ വടക്കേക്കാട് സ്റ്റേഷനിലും പ്രതിക്കെതിരേ കേസ് നിലവിലുണ്ടെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.