)
കോട്ടയം: സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ് തനിയെ പിന്നിലേക്ക് നീങ്ങി റോഡിന് എതിർവശത്തുള്ള പ്രസ്ക്ലബ്ബ്, പിഡബ്ല്യുഡി മന്ദിരങ്ങളുടെ ഗേറ്റും മതിലും തകർന്നു. സാമ്പത്തവം നടന്നത് ഇന്ന് പുലർച്ചെയാണ് സംഭവം.
കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് കയറുന്ന ഭാഗത്ത് ബസ് നിർത്തിയിട്ട ശേഷം ഡ്രൈവർ കാപ്പി കുടിക്കുവാൻ പോയ സമയത്തായിരുന്നു സംഭവം. ബ്രേക്ക് നഷ്ടപ്പെട്ട ബസ് തനിയെ പിന്നിലേക്ക് നീങ്ങി റോഡ് കുറുകെ കടന്ന് എതിർവശത്തുള്ള മതിലും ഗേറ്റും തകർത്ത് പ്രസ് ക്ലബ്ബ് - പി.ഡബ്ല്യു.ഡി.
മന്ദിരങ്ങളുടെ വളപ്പിൽ പ്രവേശിച്ച് വശത്തെ മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പുലർച്ചെ റോഡിൽ വാഹനങ്ങളും വഴിയാത്രക്കാരും കുറവായതിത് വൻ ദുരന്തം ഒഴിവാക്കി.
ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
കരിപ്പൂർ വിമാനത്താവള പരിസരത്തു നിന്നും ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾ കൂടി പിടിയിലായതായി റിപ്പോർട്ട്. പിടിയിലായത് വേങ്ങര കറ്റൂർ കിഴക്കേപ്പുറത്ത് സെയ്ദ് ഹുസൈൻ കോയ തങ്ങൾ ആണ്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായിട്ടുണ്ട്.
ഹൈബ്രിഡ് കഞ്ചാവ് ഇന്ത്യയിലേക്കും ഇവിടെ നിന്ന് പുറത്തേക്കുമെത്തിക്കുന്ന കാരിയറാണ് സെയ്ദ് ഹുസൈൻ കോയ തങ്ങൾ എന്നാണ് റിപ്പോർട്ട്. ബാങ്കോക്കിൽ നിന്നും ഇന്ത്യയിലേക്കും ഇവിടെ നിന്ന് വിദേശ രാജ്യങ്ങളിലേക്കും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയതിന് തെളിവുകൾ ലഭിച്ചതായും പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.