കൊച്ചി : നടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ നടനും നിർമാതാവുമായ വിജയ് ബാബു ഒളിവിലാണെന്ന് കൊച്ചി ഡിസിപി യു.വി കുര്യാക്കോസ്. വിജയ് ബാബു വിദേശത്താണോ അതോ ഇന്ത്യയിൽ തന്നെയുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലയെന്ന് ഡിസിപി മാധ്യമങ്ങളോടായി പറഞ്ഞു. നടി നൽകിയ പരാതിമേൽ കേസ് അന്വേഷണം ആരംഭിച്ചുയെന്നും ഒപ്പം ഫേസ്ബുക്ക് ലൈവിലെത്തി ഇരയുടെ പേര് വെളിപ്പെടുത്തിയതിനുമെതിരെ നടനെതിരെ കേസെടുക്കാൻ നിർദേശം നൽകിട്ടുണ്ടെന്നും ഡിസപി അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

"വിജയ് ബാബു ഒളിവിലാണ്. വിദേശത്താണെന്ന് ചില റിപ്പോർട്ടുകളുണ്ട്, എന്നാൽ അത് സ്ഥിരീകരിച്ചിട്ടില്ല. അതിനെ പറ്റി അന്വേഷിക്കും" കൊച്ചി ഡിസിപി യു.വി കുര്യാക്കോസ് മാധ്യമങ്ങളോടായി പറഞ്ഞു. 


ALSO READ : Vijay Babu Me Too Case : "പരാതിക്കാരിയെ പരസ്യമായി അപമാനിക്കുന്നത് അപലപനീയവും ശിക്ഷാർഹവുമാണ്"; വിജയ് ബാബുവിനെതിരെ കർശന നടപടി വേണമെന്ന് ഡബ്ല്യുസിസി


ഇരയുടെ മൊഴിയും വൈദ്യപരിശോധനയും കഴിഞ്ഞു. ഇനി വിജയ് ബാബുവിനെ ചോദ്യം ചെയ്ത് അന്വേഷണം നടത്തിയാൽ മാത്രമെ കേസിൽ കഴിമ്പുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കു. പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമെ അറസ്റ്റ് നടപടികളിലേക്ക് പോകൂ എന്ന് ഡിസിപി വ്യക്തമാക്കി.


അതേസമയം വിജയ് ബാബുവിനെതിരെ കർശന നടപടി വേണമെന്നാവശ്യപ്പെട്ട് മലയാള സിനിമയിലെ വനിതാ സംഘടനയായ WCC രംഗത്തെത്തി. ഇര ആരെണന്ന് തീരുമാനിക്കുന്നത് ജുഡീഷ്യറിയാണെന്നും പരാതിക്കാരിയെ പരസ്യമായി അപമാനിക്കുന്നത് അപലനീയവും കുറ്റകരവുമാണെന്ന് WCC പ്രതികരിച്ചു. 



ALSO READ : Breaking: നടൻ വിജയ് ബാബുവിനെതിരെ പീഡന പരാതി


ഏപ്രിൽ 22 നാണ് പെൺകുട്ടി എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ വിജയ് ബാബുവിനെതിരെ പീഡന പരാതി നൽകിയത്. നടനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരിയും രംഗത്ത് വന്നിരുന്നു. വുമൺ എഗനിസ്റ്റ് സെക്ഷ്വൽ ഹരാസ്മെൻറ് എന്ന ഫേസ്ബുക്ക് പേജിലാണ് വെളിപ്പെടുത്തൽ.തന്നെ ശാരീരികമായു മാനസികമായും വിജയ് ബാബു പീഡിപ്പിക്കുകയായിരുന്നെന്നും ലഹരി നൽകി മയക്കിയ ശേഷം തന്നെ പീഡിപ്പിച്ചെന്നും പോസ്റ്റിൽ പറയുന്നു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.