Kochi : നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണുകൾ പരിശോധിച്ചാൽ എല്ലാ വിവരങ്ങളും പുറത്ത് വരുമെന്ന്  പ്രതീക്ഷയുണ്ടെന്ന് സംവിധായകൻ ബാലചന്ദ്ര കുമാർ പറഞ്ഞു. ദിലീപിന് നാല് ഫോണുകൾ ഉണ്ടെന്നും, അതിൽ തന്നെ പത്തിലധികം സിമ്മുകൾ ഉണ്ടെന്നും ബാലചന്ദ്ര കുമാർ പറഞ്ഞു. ദിലീപിന്റെ സഹോദരി ഭർത്താവിന്റെ ഫോൺ നിര്ണായകമെന്നും സംവിധായകൻ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫോണിൽ നിന്ന് തന്റെ ആരോപണങ്ങളേക്കാൾ കൂടുതൽ വിവരങ്ങൾ നൽകുമെന്ന് ബാലചന്ദ്ര കുമാർ പറഞ്ഞു. തനിക്കെതിരെയും വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ദിലീപ് കോടതിയിൽ ദിലീപ് അഫിഡവിറ്റ് സമർപ്പിച്ചിരുന്നു. ഇതിലെ സത്യങ്ങളും ഫോണിലെ വിവരങ്ങൾ പരിശോധിക്കുന്നതോട് കൂടി പുറത്തവരുമെന്ന് ബാലചന്ദ്ര കുമാർ പറഞ്ഞു.


ALSO READ: Actress Attack Case : ദിലീപിന് തിരിച്ചടി; തെളിവുകൾ നൽകാത്തത് ​ഗൂഢാലോചനയുടെ ഭാ​ഗം; തിങ്കളാഴ്ച ഫോൺ കൈമാറണമെന്ന് ഹൈക്കോടതി


 


  നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ  ഫോണുകൾ എല്ലാം തിങ്കളാഴ്ച ഹാജരാക്കണമെന്ന് ഹൈക്കോടതി.  തിങ്കളാഴ്ച രാവിലെ 10.15 ന് ഹൈക്കോടതി രജിസ്റ്റർ ജനറലിന് മുന്നിൽ ഫോണുകൾ ഹാജരാക്കണമെന്നാണ് ഉത്തരവ്. നടൻ ദിലീപിന്റെ അടക്കമുള്ള 6 പ്രതികളുടെ മുൻ‌കൂർ ജാമ്യപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതി നിർദ്ദേശം മുന്നോട്ട് വെച്ചത് .  ആറ് ഫോണുകൾ ഹാജരാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.


ALSO READ: Actress attack case | മാധ്യമങ്ങളും കോടതിയും വേട്ടയാടുന്നു; ദയ കാണിക്കണമെന്ന് ദിലീപ്


ഫോൺ കൈവശം വെയ്ക്കാൻ ദിലീപിന് അവകാശമില്ലെന്നും കോടതി പറഞ്ഞു. എന്നാൽ  ഫോണുകൾ മുംബൈയിൽ ഉണ്ടെന്നാണ് ദിലീപ് അറിയിച്ചത്. നാല് ഫോണുകൾ ഉണ്ടെന്നാണ് അന്വേഷണ സംഘം പറഞ്ഞിരിക്കുന്നത്. മൂന്ന് ഫോണുകൾ മാത്രമേയുള്ളുവെന്ന് ദിലീപ് കോടതിയിൽ പറഞ്ഞു.


ALSO READ: Actress Attack Case: ദിലീപിന്റെ ഫോണുകൾ കൈമാറണമെന്ന ഹർജി കോടതി ഇന്ന് പരിഗണിക്കും


ഫോണുകൾ ഹാജരാക്കാൻ ചൊവ്വാഴ്ച വരെ സമയം വേണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു . മൊബൈലുകൾ മുംബൈയിലാണ് ഉള്ളതെന്നും അത് എത്തിക്കാൻ സമയം വേണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടിരുന്നത്. അതെ സമയം നാലാമത്തെ ഫോണിനെ കുറിച്ച് അറിയില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ദിലീപ്.


ഈ ഫോണുകൾ പരിശോധിക്കാൻ താൻ സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ചിട്ടുണ്ടെന്നും ദിലീപ് അറിയിച്ചു. ഫോണുകളിൽ തനിക്ക് അനുകൂലമായ തെളിവുകൾ ഉണ്ടെന്നും, അത്  അന്വേഷണ ഏജൻസികളെ ഏൽപ്പിക്കാൻ കഴിയില്ലെന്നും ദിലീപ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.