Murder Case: ചായ കുടിക്കുന്നതിനിടെ തര്‍ക്കം; വയോധികനെ കത്രിക കൊണ്ട് കുത്തിക്കൊന്നു
Crime News: ഇരുവരും തമ്മിലുണ്ടായ വാക്കുതര്ക്കത്തിനിടെ കത്രിക കൊണ്ട് വയോധികനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
കൊച്ചി: വയോധികനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയതായി റിപ്പോർട്ട്. സംഭവം നടന്നത് പറവൂര്‍ കവലയിലെ ഹോട്ടലില്‍ ബുധനാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു.
Also Read: ബാലരാമപുരത്ത് വീടിൻ്റെ അലമാര കുത്തിത്തുറന്ന് മോണം നടത്തിയ പ്രതി പിടിയിൽ
ഇരുവരും തമ്മിലുണ്ടായ വാക്കുതര്ക്കത്തിനിടെ കത്രിക കൊണ്ട് വയോധികനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടത് 70 വയസ്സ് തോന്നിക്കുന്ന പറവൂര്‍ സ്വദേശിയാണ്. ഏഴിക്കര സ്വദേശിയായ ശ്രീകുമാറാണ് വയോധികനെ കുത്തിക്കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞദിവസം രാത്രി ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയായിരുന്നു വാക്കുതര്‍ക്കം ഉണ്ടായത്.
Also Read: ശനി വക്രി സൃഷ്ടിക്കും ശശ് മഹാപുരുഷ രാജയോഗം; ഇവർക്ക് ലഭിക്കും ഇട്ടുമൂടാനുള്ള സമ്പത്ത്!
ശേഷം ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ പറവൂര്‍ കവലയിലെ ഹോട്ടലില്‍ ചായ കുടിക്കുന്നതിനിടെ വീണ്ടും തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് പ്രതി കടയിലുണ്ടായിരുന്ന കത്രിക കൊണ്ട് വയോധികനെ കുത്തി കൊല്ലുകയായിരുന്നു എന്നാണ് വിവരം.
നിരവധി കേസുകളിലെ പ്രതി സൈജു തങ്കച്ചൻ കാർ തട്ടിയെടുത്ത കേസിൽ പിടിയിൽ!
നിരവധി കേസുകളിലെ പ്രതി സൈജു തങ്കച്ചൻ ബ്ലാക്ക് മെയില്‍ ചെയ്ത് കാര്‍ തട്ടിയെടുത്ത കേസില്‍ അറസ്റ്റിൽ. 2021 ല്‍ പാലാരിവട്ടത്ത് രണ്ട് യുവതികള്‍ കാറപകടത്തില്‍ കൊല്ലപ്പെട്ട കേസിലടക്കം പ്രതിയായ സൈജുവിനെ കൊല്ലത്തുനിന്നാണ് പോലീസ് പിടികൂടിയത്.
Also Read: 13 ദിവസത്തിന് ശേഷം സൂര്യൻ കർക്കടകത്തിലേക്ക്; ഈ രാശിക്കാർ സൂക്ഷിക്കുക ധനനഷ്ടം ഉണ്ടാകും!
ഇയാളും കൂട്ടാളികളും ചേര്‍ന്ന് കഴിഞ്ഞ 23 ന് കൊടുങ്ങല്ലൂര്‍ സ്വദേശിയുടെ കാര്‍ തട്ടിയെടുത്തിരുന്നു. സൈജുവും സുഹൃത്തായ റെയ്സിനും ചേര്‍ന്ന് കൊടുങ്ങല്ലൂര്‍ സ്വദേശി അഭിനന്ദിനെ ബിസിനസ് കാര്യങ്ങള്‍ സംസാരിക്കാനെന്ന വ്യാജേന ചിലവന്നൂരിലെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തുകയും ശേഷം സൈജുവും റെയ്‌സും റെയ്സിന്റെ ഭാര്യ റെമീസും ചേര്‍ന്ന് ഇയാളെ ഭീഷണിപ്പെടുത്തി കാറുമായി മുങ്ങുകയുമായിരുന്നു.
Also Read: വയറിൽ കൊഴുപ്പടിഞ്ഞിട്ടുണ്ടോ? വെളുത്തുള്ളി കഴിച്ചോളൂ ഫലം ഉറപ്പ്!
ഇയാൾക്കെതിരെ എറണാകുളം ടൗണ്‍ സൗത്ത്, പാലാരിവട്ടം, ഇന്‍ഫോപാര്‍ക്ക്, ഫോര്‍ട്ട്കൊച്ചി, തൃക്കാക്കര അടക്കമുള്ള പോലീസ് സ്റ്റേഷനുകളില്‍ മയക്കുമരുന്ന് കേസുകളും പോക്‌സോ കേസുമുണ്ടെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്