Surya Gochar: 13 ദിവസത്തിന് ശേഷം സൂര്യൻ കർക്കടകത്തിലേക്ക്; ഈ രാശിക്കാർ സൂക്ഷിക്കുക ധനനഷ്ടം ഉണ്ടാകും!

Surya Rashi Parivartan: ജൂലൈ 16 ന് സൂര്യൻ ചന്ദ്ര രാശിയായ കർക്കടകത്തിൽ പ്രവേശിക്കും. ഇതിന്റെ പ്രഭാവം എല്ലാ രാശിക്കാരിലും ഉണ്ടാകും.

Surya Gochar 2024: ഈ രാശിക്കാർക്ക് ഈ സംക്രമം വലിയ ബുദ്ധിമുട്ടുകൾ കൊണ്ടുവരും.

 

1 /9

ജൂലൈ 16 ന് സൂര്യൻ ചന്ദ്ര രാശിയായ കർക്കടകത്തിൽ പ്രവേശിക്കും. ഇതിന്റെ പ്രഭാവം എല്ലാ രാശിക്കാരിലും ഉണ്ടാകും. ഈ രാശിക്കാർക്ക് ഈ സംക്രമം വലിയ ബുദ്ധിമുട്ടുകൾ കൊണ്ടുവരും.  

2 /9

Surya Gochar 2024: ജ്യോതിഷത്തിൽ സൂര്യനെ ഏറ്റവും സവിശേഷമായ ഗ്രഹമായിട്ടാണ്  കണക്കാക്കുന്നത്. സൂര്യനെ ഗ്രഹങ്ങളുടെ രാജാവായിട്ടാണ് കണക്കാക്കുന്നത്. 

3 /9

 പിതാവ്, ആത്മാവ്, വിജയം, ഊർജ്ജം, ആത്മവിശ്വാസം, ഉയർന്ന സ്ഥാനം, അന്തസ്സ് എന്നിവയുടെ പ്രതീകമാണ് സൂര്യൻ.

4 /9

സൂര്യൻ ജൂലൈ 16 ന് ചന്ദ്ര രാശിയായ കർക്കടകത്തിൽ പ്രവേശിക്കും.  ഈ രണ്ട് ഗ്രഹങ്ങൾക്കും പരസ്പരം സൗഹൃദ ബന്ധമുണ്ട്.  അതുകൊണ്ടുതന്നെ ഈ രാശി മാറ്റം എല്ലാവരേയും ബാധിക്കും. 

5 /9

ഇതിലൂടെ ചിലർക്ക് നേട്ടവും മറ്റു ചിലർക്ക് നഷ്ടവും ഉണ്ടാകും. ഈ സംക്രമണത്തിലൂടെ ബുദ്ധിമുട്ട് നേരിടാൻ പോകുന്ന ചില രാശികളുണ്ട്.  അവ ഏതൊക്കെ അറിയാം...  

6 /9

മേടം (Aries): സൂര്യ സംക്രമണം മേട രാശിക്കാരുടെ പ്രശ്നങ്ങൾ വർദ്ധിപ്പിക്കും. ഈ സമയം അമ്മയുടെ ആരോഗ്യം വഷളായേക്കാം, ജോലി സ്ഥലത്തെ തർക്കങ്ങളിൽ നിന്ന്  അകന്നു നിൽക്കുക, സംസാരം നിയന്ത്രിക്കുക, എങ്കിലും വിദ്യാർത്ഥികൾക്ക് ഈ സമയം അനുകൂലമായിരിക്കും.

7 /9

മിഥുനം (Gemini): ഇവർ ഈ കാലയളവിൽ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക, നേത്ര സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം, ശാഠ്യവും അഭിനിവേശവും നിയന്ത്രിക്കുക, വഴക്കുകളിൽ നിന്ന് വിട്ടുനിൽക്കുക, കോടതിയിൽ നിങ്ങൾക്ക് പരാജയം നേരിടേണ്ടി വന്നേക്കാം, ജോലിസ്ഥലത്ത് നിങ്ങൾക്കെതിരെ ഗൂഢാലോചനകൾ ഉണ്ടായേക്കാം,  വീട്ടിലെ അന്തരീക്ഷം മോശമായേക്കാം.

8 /9

ചിങ്ങം (Leo):  ഇവർക്കും ഈ സമയം ശുഭകരമല്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം, പരീക്ഷയിൽ നല്ല മാർക്ക് വാങ്ങാൻ വിദ്യാർത്ഥികൾക്ക് കഠിനാധ്വാനം ചെയ്യേണ്ടിവരും, മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുക, പ്രണയ ബന്ധങ്ങളിലും ഉയർച്ച താഴ്ചകൾ ഉണ്ടാകാം.

9 /9

മകരം (Capricorn):  സൂര്യൻ്റെ ഈ സംക്രമം മകര രാശിക്കാർക്ക് ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. അമ്മായിയമ്മയുമായുള്ള ബന്ധം വഷളായേക്കാം,  എങ്കിലും തൊഴിൽ ബിസിനസിന് അനുകൂലമായിരിക്കും, പണച്ചെലവ് നിയന്ത്രിക്കുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola