തിരുവനന്തപുരം: നെടുമങ്ങാട് പാലോട്  ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച  കേസിൽ  ഭർത്താവ് അറസ്റ്റിൽ. തെന്നൂർ സൂര്യകാന്തി നാല് സെന്റ് കോളനി പടിഞ്ഞാറ്റിൻകര വീട്ടിൽ രാധാകൃഷ്ണൻ (49)നെയാണ് പാലോട് പോലീസ് പിടികൂടിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഭാര്യയോടുള്ള സംശയവും ആക്സിഡന്റ് ക്ലെയിം ലഭിക്കാൻ ഒപ്പിട്ട് നൽകാത്തതുമുള്ള വൈരാഗ്യവുമാണ് ആക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഭാര്യയുമായി പ്രതി കുറച്ചുകാലമായി പിണക്കത്തിൽ ആയിരുന്നു. ഇതിനിടയിൽ  സ്ത്രീ സൂര്യകാന്തിയിലുള്ള കടയിൽ സാധനം വാങ്ങാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. 


ALSO READ: മൂന്നാറിൽ 12 വയസുകാരിയെ കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു; അന്യസംസ്ഥാന തൊഴിലാളി ഒളിവിൽ


ആക്രമണത്തിനായി പ്രതി ആസിഡും കത്തിയുമായി കുറച്ചു നാളുകളായി കാത്തിരിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീ ചികിത്സയിലാണ്. പാലോട് സി ഐ പി ഷാജിമോൻ, എസ് ഐമാരായ എ നിസാറുദ്ദീൻ, റഹീം, രാജൻ, ജി എസ് സിപിഒ സജുകുമാർ, അരുൺ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.