ബാം​ഗ്ലൂർ:  മോഷണക്കേസിലെ പ്രതിയെ പിടിക്കാനെത്തിയ എസ്.ഐ.യുടെ കൈവെട്ടി. ബാം​ഗ്ലൂർ (Banglore) കോലാർ സ്വർണഖനിക്ക് അടുത്തുള്ള ആൻഡേഴ്സൻ പേട്ടിലാണ് സംഭവം. ബാം​ഗ്ലൂർ മഹാദേവപുര എസ്.ഐ  ഹരികുമാറിന്റെ വലതു കയ്യാണ് വെട്ടിമുറിച്ചത്. സംഭവത്തിന് ശേഷം കടന്നു കളഞ്ഞ പ്രതി അപ്പന്(28) വേണ്ടി പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യാഴാഴ്ച പുലർച്ചെയാണ് നാടിനെ തന്നെ നടുക്കിയ സംഭവം ഉണ്ടായത്. അപ്പനുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് വിവിധ പോലീസ് (police) സ്റ്റേഷനുകളിലായി നിലവിലുള്ളത്. ഇതിലൊന്നിന്റെ അന്വേഷണത്തിനായാണ് ഹരികുമാർ എത്തിയത്. വാതിൽ മുട്ടി വിളിച്ച ശേഷം അകത്തേക്ക് കടക്കാൻ ശ്രമിച്ച പോലീസ് സംഘത്തിനെ അപ്പൻ ആക്രമിക്കുകയായിരുന്നു. ഇത് തടയുന്നതിനിടയിലാണ് പ്രതി വാളെടുത്ത് വെട്ടിയത്. എസ്.ഐയുടെ വലത് കൈക്കാണ് വെട്ടേറ്റത്. ഇടത് കൈക്കും മാരകമായ പരിക്കുണ്ട്. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയതിനാൽ ജീവന് അപകടമില്ല.


Also readMurder ​in Mumbai: കാമുകൻറെ സഹായത്തോടെ വാടകക്കൊലയാളിയെ കൊണ്ട് ഭർത്താവിനെ കൊലപ്പെടുത്തി പൊലീസുകാരി


ലൂർദ്ദ് ന​ഗർ എന്നറിയപ്പെടുന്ന ഇൗ പ്രദേശം കൊടും കുറ്റവാളികളുടെ ഏരിയ ആണ്. നിരവധി കുറ്റവാളികൾ ഇൗ പ്രദേശത്തെ പല ഒളിത്താവളങ്ങളിലായി ഉണ്ടെന്നാണ് പോലീസ് നിരീക്ഷിക്കുന്നത്. നിരവധി തവണ കുറ്റവാളികളുടെ പരിപാടികളും ഇവിടെ നടന്നിരുന്നു. സ്വർണ (Gold) മോഷ്ടാക്കളാണ് ഇവിടുത്തെ പ്രധാനികൾ. മോഷ്ടിക്കുന്ന സ്വർണ്ണം ഉരുക്കി വലിയ കട്ടികളാക്കി മാറ്റിയാണ് ഇവരുടെ വിൽപ്പന. കുറ്റവാളികൾക്ക് നിയമപരമായ സംരക്ഷണം അടക്കം നല്‌കാൻ നിരവധി പേരാണുള്ളത്. 


ALSO READ Hyderabad ൽ പ്രണയഭ്യർഥന നിരസച്ചിതിനെ Software Engineer റെ Flat ൽ കയറി കുത്തി


അതേസമയം കെ.ജി.എഫ് (KGF) സർക്കാർ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് എസ്.ഐയുടെ നിലയിൽ പുരോ​ഗതിയുണ്ട്. അദ്ദേഹത്തെ ബാ​ഗ്ലൂരിലെ ഹോസ്മത്ത് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേ സമയം സംഭവത്തിന് ശേഷവും ആറ് മണിവരെ പ്രതി അപ്പൻ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. ഇയാൾക്കെതിരെ പോലീസ് കർശനമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ബാം​ഗ്ലൂരിൽ പോലീസിന് നേരെ കുറ്റവാളികളുടെ ആക്രമണം ഉണ്ടാവുന്നത് പുതിയ സംഭവമല്ല. നേരത്തെയും പ്രതികളെ പിടിക്കാനെത്തുന്ന ഉദ്യോ​ഗസ്ഥരെ കൂട്ടത്തോടെ കുറ്റവാളികൾ ആക്രമിച്ച സംഭവങ്ങൾ വാർത്തയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.