ഇടുക്കി: തൊടുപുഴ കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷം. രാവിലെ ഡ്യൂട്ടിക്ക് എത്തിയ ജീവനക്കാരെയും വോട്ട് ചെയ്യുവാൻ എത്തിവയരെയും എൽ ഡി എഫ് പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിന് കാരണം. സംഘർഷത്തെ തുടർന്ന് തിരെഞ്ഞെടുപ്പ് മാറ്റിവെച്ചു. അതേസമയം  യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീട്ടിൽ നിന്നും വ്യാജ തിരിച്ചറിയൽ കാർഡ് പിടിച്ചെടുത്ത സംഭവത്തിൽ ഒരാളെ കൂടി പോലീസ് ഇന്ന് അറസ്റ് ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

തൊടുപുഴ കാർഷിക വികസന ബാങ്ക് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുതൽ സംഘർഷ സാധ്യത നിലനിന്നിരുന്നു. ഇന്ന്  രാവിലെ മുതൽ പ്രവർത്തകരും പോലീസും തമ്മിൽ പലതവണ സംഘർഷം ഉണ്ടായി. ബാങ്കിലേക്ക് യു ഡി എഫ് പാനലിൽ നിന്നും മത്സരിക്കുന്ന സ്ഥാനാർഥിയുടെ വീട്ടിൽ നിന്നും ഇന്നലെ വ്യാജ തിരിച്ചറിയൽ കാർഡുകൾ പോലിസ് പിടികൂടി. 

Read Also: ബത്തേരിയിലെ യുവാവിന്‍റെ മരണത്തിലും സംശയം; ഒറ്റമൂലി വൈദ്യൻ വധകേസ് പ്രതി ഷൈബിൻ അഷ്റഫിനെതിരെ പരാതിയുമായി യുവതി


കേസുമായി ബന്ധപ്പെട്ട് സ്ഥാനാർഥി ജയനെയും സഹായി ബഷീറിനെയും പോലിസ് അറസ്റ്റ് ചെയ്തു.  ഇന്ന് തിരെഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മുൻപ് തന്നെ എൽഡിഎഫ് നേതാക്കളും പ്രവർത്തകരും ഗേറ്റിന് മുമ്പിൽ നിലയുറപ്പിച്ചു. ഡ്യൂട്ടിക്ക് എത്തിയ ജീവനക്കാരെയും വോട്ട് ചെയ്യാൻ എത്തിയവരെയും പ്രവർത്തകർ തടഞ്ഞതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. 


എന്നാൽ തിരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ യുഡിഎഫ് ശ്രമിച്ചതിനാൽ ആണ് തിരെഞ്ഞെടുപ്പ് മാറ്റിവെക്കേണ്ട സാഹചര്യം ഉണ്ടായതെന്ന് എൽ ഡി എഫ് ആരോപിക്കുന്നു. എന്നാൽ സ്ഥാനാർത്ഥികൾ ഉൾപ്പെടെയുള്ളവരെ മർദിച്ചതായും പോളിംഗ് സ്റ്റേഷന് സമീപത്തേക്ക് ചെല്ലുവാൻ എൽഡിഎഫ് പ്രവർത്തകർ അനുവദിച്ചില്ലെന്നും യുഡിഎഫ് ആരോപിച്ചു. സംഘർഷത്തിൽ പരിക്കേറ്റ വനിത പോലീസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരെഞ്ഞെടുപ്പ് വേഗത്തിൽ നടത്തുവാൻ കോടതിയെ സമീപിക്കുമെന്ന് യുഡിഎഫ് നേതൃത്വം വിശദീകരിച്ചു. 

Read Also: വ്ലോഗർ റിഫ മെഹ്നുവിന്റെ മരണം; ഭര്‍ത്താവ് മെഹ്നാസിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി


രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ തൊടുപുഴ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് രേഖകളും വ്യാജ തിരിച്ചറിയൽ കാർഡുകളും പിടിച്ചെടുത്തത്. റെയ്ഡ് നടക്കുമ്പോൾ ഡി.സി.സി പ്രസിഡന്‍റ് സി.പി. മാത്യു, മുൻ പ്രസിഡന്‍റ്  റോയി കെ പൗലോസ് ഉൾപ്പെടെയുള്ള നേതാക്കളും വീടിനുള്ളിലുണ്ടായിരുന്നു. 


വ്യാജരേഖ നിർമിച്ചതുൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ  നടത്തിയ നീക്കമാണ് പുറത്തു വന്നതെന്ന് സി.പി.ഐ.എം നേതാക്കൾ ആരോപിച്ചു. തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്നാണ് എൽ ഡി എഫ്  നേതൃത്വം ആവശ്യപ്പെടുന്നത്.

Read Also: അരക്കോടിയുടെ എംഡിഎംഎയുമായി തൃശൂരിൽ രണ്ട് പേർ പിടിയിൽ


പിടിയിലായ ജയൻ  നേരത്തെ ഇതേ ബാങ്കിലെ ജീവനക്കാരനും മുൻ നഗരസഭാ ചെയർ പേഴ്സന്‍റ ഭർത്താവുമാണ്. മരണപ്പെട്ടവരും സ്ഥലത്തില്ലാത്തവരുടെയുമടക്കം 2000 ത്തോളം വ്യാജ തിരിച്ചറിയൽ രേഖകൾ ഇവർ നിർമിച്ചുവെന്നാണ് സൂചന. ഇതേക്കുറിച്ച് കൂടുതൽ പരിശോധനകൾ നടത്തുമെന്ന് പോലീസ് അറിയിച്ചു.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ