Coimbatore Blast: കോയമ്പത്തൂർ സ്ഫോടനക്കേസ്: അറസ്റ്റിലായ പ്രതികളിലൊരാൾ ഐസ് ബന്ധം സമ്മതിച്ചതായി റിപ്പോർട്ട്!
Coimbatore Blast: ഇയാൾ ശ്രീലങ്കയിലെ ഈസ്റ്റർ സ്ഫോടന പരമ്പരയുടെ സൂത്രധാരന്മാരെ കണ്ടിട്ടുണ്ടായിരുന്നുവെന്നും കേരളത്തിലെ ജയിലിൽ കഴിയുന്ന മുഹമ്മദ് അസ്ഹറുദ്ദീനെയും റാഷിദ് അലിയേയും കണ്ടിരുന്നുവെന്നും വെളിപ്പെടുത്തിയതായാണ് വിവരം
കോയമ്പത്തൂർ: Coimbatore Blast: കോയമ്പത്തൂരിൽ ഉക്കടത്ത് ക്ഷേത്രത്തിന് സമീപം കാറിൽ സ്‌ഫോടനമുണ്ടായ സംഭവത്തിൽ അറസ്റ്റിലായ പ്രതികളിലൊരാൾ ഐഎസ് ബന്ധം സമ്മതിച്ചതായി റിപ്പോർട്ട്. അറസ്റ്റിലായ ഫിറോസ് ഇസ്മയിൽ ആണ് ഐഎസ് ബന്ധം സമ്മതിച്ചിരിക്കുന്നത്. ഇയാളുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാൾ ശ്രീലങ്കയിലെ ഈസ്റ്റർ സ്ഫോടന പരമ്പരയുടെ സൂത്രധാരന്മാരെ കണ്ടിട്ടുണ്ടായിരുന്നുവെന്നും കേരളത്തിലെ ജയിലിൽ കഴിയുന്ന മുഹമ്മദ് അസ്ഹറുദ്ദീനെയും റാഷിദ് അലിയേയും കണ്ടിരുന്നുവെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.
Also Read: കോയമ്പത്തൂർ സ്ഫോടനം; അസ്വാഭാവിക മരണത്തിനും സ്ഫോടനത്തിനും കേസ് ചുമത്തി എൻഐഎയുടെ എഫ്ഐആർ
2020 ൽ ഇയാളെ യുഎഇയിൽ നിന്നും ഐഎസ് ബന്ധം ആരോപിച്ച് തിരികെ അയച്ചിരുന്നു. ശേഷം ഇന്ത്യയിലെത്തിയിട്ടും ഇയാൾ ഐഎസ് ബന്ധം സൂക്ഷിച്ചുവെന്നും മൊഴിയിൽ പറയുന്നുണ്ട്. ഈ സ്ഫോടന കേസിൽ അഞ്ചു പേരാണ് ഇതുവരെ അറസ്റ്റിലായത്. ഫിറോസ് ഇസ്മയിൽ, നവാസ് ഇസ്മയിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാനിവർ. ജി എം നഗർ, ഉക്കടം സ്വദേശികളാണ് അറസ്റ്റിലായ ഈ 5 പേർ. ഇവർ സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിനുമായി അടുത്ത ബന്ധം പുലർത്തിയവരായിരുന്നു. ഇതിനിടയിൽ ഈ കേസിൽ എൻഐഎ എഫ്ഐആർ രജിസ്റ്റർ ചെയ്തു. അസ്വാഭാവിക മരണത്തിനും സ്ഫോടനത്തിനും കേസ് ചുമത്തിയാണ് ദേശീയ അന്വേഷണ ഏജൻസി എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ഫോടനത്തിൽ 1908ലെ എക്സ്പ്ലോസീവ്സ് സബ്സ്റ്റൻസ് ആക്ട് പ്രകാരവും അസ്വാഭാവിക മരണത്തിന് സിആർപിസി 174 (CRPC 174) പ്രകാരവുമാണ് കേസെടുത്തതിരിക്കുന്നത്. അന്വേഷണ ചുമതല നൽകിയിരിക്കുന്നത് എൻഐഎ ചെന്നൈ യൂണിറ്റ് ഇൻസ്പെക്ടർ എസ്.വിഗ്നേഷിനാണ്.
Also Read: താലി ചാർത്തുന്നതിനിടയിൽ വധുവിന്റെ കുസൃതി... നാണിച്ചു ചമ്മി വരൻ..! വീഡിയോ വൈറൽ
സ്ഫോടനത്തിനായി ഉപയോഗിച്ച സാമഗ്രികളിൽ ചിലത് പ്രതികൾ ഓൺലൈനായി വാങ്ങിയതാണെന്ന് സിറ്റി പോലീസ് കമ്മീഷണർ വി.ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. 109 വസ്തുക്കൾ തൊണ്ടിയായി പിടിച്ചെടുത്തിട്ടുണ്ട്. പൊട്ടാസ്യം നൈട്രേറ്റ്, ചാർക്കോൾ, ഫ്യൂസ് വയർ, നൈട്രോ ഗ്ലിസറിൻ, റെഡ് ഫോസ്ഫറസ്, അലുമിനിയം പൗഡർ, സർജിക്കൽ ബ്ലേഡ്, കയ്യുറകൾ, ആണികൾ, ഗ്യാസ് സിലിണ്ടറുകൾ, ലഘുലേഖകൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത് എന്ന് എൻഐഎ വ്യക്തമാക്കുന്നു. സ്‌ഫോടനത്തിൽ കൂടുതൽ ആൾനാശം വരുത്തുക എന്നതായിരുന്നു പ്രതികളുടെ ലക്ഷ്യം. പ്രതിയുടെ വീട് റെയ്ഡ് ചെയ്തപ്പോൾ ലഭിച്ച ലാപ്ടോപ്പിന്റെ സൈബർ പരിശോധന ഫലം അന്വേഷണ സംഘത്തിന് ഉടൻ ലഭിക്കും. ഇവർ ഓൺലൈൻ വഴി ശേഖരിച്ച സ്ഫോടക സാമഗ്രികൾ ഈ ലാപ്ടോപ്പ് ഉപയോഗിച്ചാണോ വാങ്ങിയതെന്നറിയാനാണ് പോലീസ് നീക്കം. കേസ് എൻഐഎ ഏറ്റെടുത്തെങ്കിലും പോലീസിന്റെ വിവരശേഖരണം തുടരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...