കോയമ്പത്തൂർ സ്ഫോടനം; അസ്വാഭാവിക മരണത്തിനും സ്ഫോടനത്തിനും കേസ് ചുമത്തി എൻഐഎയുടെ എഫ്ഐആർ

കൂടുതൽ ആൾനാശം വരുത്തുക എന്നതായിരുന്നു കോയമ്പത്തൂർ സ്ഫോടനത്തിലൂടെ പ്രതികൾ ലക്ഷ്യമിട്ടത്.

Written by - Zee Malayalam News Desk | Last Updated : Oct 28, 2022, 06:03 PM IST
  • അസ്വാഭാവിക മരണത്തിനും സ്ഫോടനത്തിനും കേസ് ചുമത്തിയാണ് ദേശീയ അന്വേഷണ ഏജൻസി എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
  • സ്ഫോടനത്തിൽ 1908ലെ എക്സ്പ്ലോസീവ്സ് സബ്സ്റ്റൻസ് ആക്ട് പ്രകാരവും അസ്വാഭാവിക മരണത്തിന് സിആർപിസി 174 (CRPC 174) പ്രകാരവുമാണ് കേസെടുത്തതിരിക്കുന്നത്.
  • അന്വേഷണ ചുമതല നൽകിയിരിക്കുന്നത് എൻഐഎ ചെന്നൈ യൂണിറ്റ് ഇൻസ്പെക്ടർ എസ്.വിഗ്നേഷിനാണ്.
കോയമ്പത്തൂർ സ്ഫോടനം; അസ്വാഭാവിക മരണത്തിനും സ്ഫോടനത്തിനും കേസ് ചുമത്തി എൻഐഎയുടെ എഫ്ഐആർ

കോയമ്പത്തൂർ: കോയമ്പത്തൂരിൽ ഉക്കടത്ത് ക്ഷേത്രത്തിന് സമീപം കാറിൽ സ്‌ഫോടനമുണ്ടായ സംഭവത്തിൽ എൻഐഎ എഫ്ഐആർ രജിസ്റ്റർ ചെയ്തു.  അസ്വാഭാവിക മരണത്തിനും സ്ഫോടനത്തിനും കേസ് ചുമത്തിയാണ് ദേശീയ അന്വേഷണ ഏജൻസി എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ഫോടനത്തിൽ 1908ലെ എക്സ്പ്ലോസീവ്സ് സബ്സ്റ്റൻസ് ആക്ട് പ്രകാരവും അസ്വാഭാവിക മരണത്തിന് സിആർപിസി 174 (CRPC 174) പ്രകാരവുമാണ് കേസെടുത്തതിരിക്കുന്നത്. അന്വേഷണ ചുമതല നൽകിയിരിക്കുന്നത് എൻഐഎ ചെന്നൈ യൂണിറ്റ് ഇൻസ്പെക്ടർ എസ്.വിഗ്നേഷിനാണ്.

സ്ഫോടനത്തിനായി ഉപയോഗിച്ച സാമഗ്രികളിൽ ചിലത് പ്രതികൾ ഓൺലൈനായി വാങ്ങിയതാണെന്ന് സിറ്റി പോലീസ് കമ്മീഷണർ വി.ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. 109 വസ്തുക്കൾ തൊണ്ടിയായി പിടിച്ചെടുത്തിട്ടുണ്ട്. പൊട്ടാസ്യം നൈട്രേറ്റ്, ചാർക്കോൾ, ഫ്യൂസ് വയർ, നൈട്രോ ഗ്ലിസറിൻ, റെ‍ഡ് ഫോസ്ഫറസ്, അലുമിനിയം പൗഡർ, സർജിക്കൽ ബ്ലേ‍ഡ്, കയ്യുറകൾ, ആണികൾ, ഗ്യാസ് സിലിണ്ടറുകൾ, ലഘുലേഖകൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത് എന്ന് എൻഐഎ വ്യക്തമാക്കുന്നു. 

Also Read: Coimbatore blast: കോയമ്പത്തൂർ സ്ഫോടനം ചാവേർ ആക്രമണമെന്നതിന് നിർണായക തെളിവുകൾ; ജമേഷ മുബീന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടെത്തി അന്വേഷണ സംഘം

 

സ്‌ഫോടനത്തിൽ കൂടുതൽ ആൾനാശം വരുത്തുക എന്നതായിരുന്നു പ്രതികളുടെ ലക്ഷ്യം. പ്രതിയുടെ വീട് റെയ്ഡ് ചെയ്തപ്പോൾ ലഭിച്ച ലാപ്ടോപ്പിന്റെ സൈബർ പരിശോധന ഫലം അന്വേഷണ സംഘത്തിന് ഉടൻ ലഭിക്കും. ഇവർ ഓൺലൈൻ വഴി ശേഖരിച്ച സ്ഫോടക സാമഗ്രികൾ ഈ ലാപ്ടോപ്പ് ഉപയോഗിച്ചാണോ വാങ്ങിയതെന്നറിയാനാണ് പോലീസ് നീക്കം. കേസ് എൻഐഎ ഏറ്റെടുത്തെങ്കിലും പോലീസിന്റെ വിവരശേഖരണം തുടരും. 

ഇതിനിടയിൽ സ്‌ഫോടനത്തിൽ വൻ ​ഗൂഢാലോചന നടന്നതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല പ്രതികൾ ലക്ഷ്യമിട്ടത് സ്ഫോടന പരമ്പരയാണോയെന്നും പോലീസിന് സംശയമുണ്ട്. സ്ഫോടനത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങുന്ന കാര്യത്തിൽ അടക്കം കൃത്യമായ ആസൂത്രണം നടന്നുവെന്ന് പോലീസ് കണ്ടെത്തി.  സ്ഫോടക വസ്തുക്കൾ പലപ്പോഴായി പലരും വാങ്ങി മുബീന്റെ വീട്ടിൽ സൂക്ഷിച്ചുവെന്നും എല്ലാത്തിന്റെയും മാസ്റ്റർ മൈൻഡ് ജമേഷ മുബീൻ ആണെന്നുമാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News