കോഴിക്കോട്: താമരശ്ശേരിയിൽ ദമ്പതിമാരെ നാലംഗ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമം. ദമ്പതിമാരെ ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റിയ ശേഷം ഭാര്യയെ വഴിയിൽ ഇറക്കിവിട്ട് ഭർത്താവുമായി അക്രമി സംഘം കടന്നുകളഞ്ഞുവെന്നാണ് റിപ്പോർട്ട്. പരപ്പൻപൊയിൽ സ്വദേശി ഷാഫിയേയും ഭാര്യ സെനിയയേയുമാണ്  ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Crime: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; കെഎസ്ഇബി ലൈൻമാന് തടവ് ശിക്ഷ


വഴിയിൽ വെച്ച് ഭാര്യ സെനിയയെ വണ്ടിയിൽ നിന്നും ഇറക്കിവിട്ട സംഘം ഷാഫിയേയും കൊണ്ട് കടന്നു കളഞ്ഞു.  സംഘത്തിന്റെ പിടിവലിക്കിടെ സെനിയക്ക് പരിക്കേറ്റിരുന്നു ഇവർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഷാഫിയെ കൊണ്ടുപോയ സംഘത്തെ കുറിച്ച് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.  സംഭവം അറിഞ്ഞ താമരശേരി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.


Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ 


സംഭവം നടന്നത് ഇന്നലെ രാത്രി പത്ത് മണിക്ക് ശേഷമാണ്. ഷാഫിയുടെയും സെനിയയുടെയും വീട്ടിലെത്തിയാണ് അക്രമി സംഘം ഇരുവരെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്നാണ് വിവരം. സെനിയോ നൽകിയിരിക്കുന്ന മൊഴി അനുസരിച്ച് അക്രമികൾ മുഖം മറച്ചിരുന്നുവെന്നാണ്. ഷാഫി വിദേശത്ത് ബിസിനസുകാരനാണ്. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ഷാഫിയെ തട്ടിക്കൊണ്ടുപോകാൻ കാരണമെന്നാണ് സൂചന. കാറിലെത്തിയ നാലംഗ സംഘമാണ് ഇരുവരെയും തട്ടിക്കൊണ്ടുപോയത്.


Also Read: Shukra Gochar 2023: ശുക്ര കൃപയാൽ ഈ രാശിക്കാർക്ക് സന്തോഷത്തിന്റെ ദിനങ്ങൾ, 25 ദിവസം ലഭിക്കും വൻ സാമ്പത്തിക നേട്ടം!


ശബ്ദം കേട്ട ഞാൻ വീടിന് പുറത്തേക്ക് ചെന്നപ്പോൾ നാലുപേർ ചേർന്ന് ഷാഫിയെ വലിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നതാണ് കണ്ടതെന്നും. അന്നേരം ഞാനും അനിയന്റെ ഭാര്യയും ഉണ്ടായിരുന്നു. ഞങ്ങൾ തടയാൻ ശ്രമിച്ചുവെങ്കിലും എന്നെയും പിടിച്ച് കാറിലേക്ക് കയറ്റിയെന്നും. പക്ഷെ കാറിന്റെ ഡോർ അടക്കാൻ പറ്റിയിരുന്നില്ല കുറച്ച് ദൂരം പോയ ശേഷം എന്നെ ഇറക്കിവിട്ടുവെന്നാണ് സെനിയോ പറയുന്നത്. സെനിയോ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. വെള്ള സ്വിഫ്റ്റ് കാറിലാണ് അക്രമികൾ വന്നത്. ഇവർ തൂവാല കൊണ്ട് മുഖം മറച്ചിരുന്നുവെന്നാണ് സെനിയോ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. താമരശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.