Crime: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയോട് അപമര്യാദയായി പെരുമാറി; ചെന്നൈയിൽ മലയാളി പ്രിൻസിപ്പൽ പിടിയിൽ
Chennai ymca college: മോശമായി പെരുമാറിയത് ചോദ്യം ചെയ്ത പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. പുറത്തു പറഞ്ഞാല്‍ പ്രത്യാഘാതമുണ്ടാവുമെന്നായിരുന്നു ഭീഷണി
ചെന്നൈ: പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ മലയാളി പ്രിന്‍സിപ്പല്‍ അറസ്റ്റിൽ. ചെന്നൈയിലെ വൈഎംസിഎ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ പ്രിന്‍സിപ്പൽ ജോര്‍ജ്ജ് എബ്രഹാമിനെയാണ് സൈദാപേട്ട് പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. പ്രായപൂർത്തിയാകാത്ത ഒന്നാം വർഷ വിദ്യാർത്ഥിയോടാണ് ഇയാൾ മോശമായി പെരുമാറിയത്. അത്ലെറ്റ് കൂടിയായ ജോര്‍ജ്ജ് എബ്രഹാം ഇതാദ്യമായല്ല സമാനമായ കുറ്റകൃത്യങ്ങില്‍ ഏര്‍പ്പെടുന്നത്. ജിമ്മില്‍ വച്ചായിരുന്നു ഇയാൾ വിദ്യാർത്ഥിയോട് മോശമായി പെരുമാറിയത്.
തന്നോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. നടന്നത് പുറത്തു പറഞ്ഞാല്‍ പ്രത്യാഘാതമുണ്ടാവുമെന്നായിരുന്നു ഭീഷണി. എന്നാൽ ഈ ഭീഷണി അവഗണിച്ച് പെണ്‍കുട്ടി മാനേജ്മെന്‍റിനോട് പരാതിപ്പെടുകയായിരുന്നു. മാര്‍ച്ച് 11നാണ് കോളേജ് മാനേജ്മെന്‍റ് ഇക്കാര്യം പോലീസില്‍ പരാതിപ്പെടുന്നത്. പ്രത്യേക പരിശീലനത്തിന്‍റെ പേരിലാണ് വിദ്യാർത്ഥിയെ ജോർജ് എബ്രഹാം ജിമ്മിലേക്ക് വിളിച്ചുവരുത്തിയത്. ശേഷം പെൺകുട്ടിയോട് മോശമായി പെരുമാറുകയായിരുന്നുവെന്നാണ് മാനേജ്മെന്‍റ് പരാതിയില്‍ വിശദമാക്കുന്നത്.
Also Read: യാത്രക്കാരിയുടെ തലയിൽ മൂത്രമൊഴിച്ച സംഭവം; ടിടിഇയെ പിരിച്ചുവിട്ട് റെയിൽവെ
22 കാരിയായ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിക്ക് അശ്ലീല സന്ദേശം അയച്ചതിന് നേരത്തെ ജോര്‍ജ്ജിനെതിരെ കേസ് എടുത്തിട്ടുണ്ട്. എന്നാൽ കേസിൽ അറസ്റ്റ് ഒഴിവാക്കിയ ജോര്‍ജ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. തുടർന്ന് ജാമ്യം നേടിയ ഇയാൾ വിദ്യാര്‍ത്ഥികളുടെ കനത്ത പ്രതിഷേധം അവഗണിച്ച് ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. കോതമംഗലം സ്വദേശിയാണ് ജോര്‍ജ് അബ്രഹാം. അടുത്തിടെ ഇയാളുടെ ഒരു ഓഡിയോ ക്ലിപ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇയാള്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയോട് ഫോണിലൂടെ സംസാരിക്കുന്നതിന്‍റെ ഓഡിയോ റെക്കോര്‍ഡായിരുന്നു വൈറലായത്. കുടുംബാംഗങ്ങളുടെ പ്രതികരണം ഭയന്നാണ് വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും പരാതി നല്‍കാത്തതെന്നാണ് വിദ്യാര്‍ഥികള്‍ വിശദമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...