ഉറങ്ങിക്കിടന്ന യാത്രക്കാരിയുടെ തലയിൽ മൂത്രമൊഴിച്ച സംഭവത്തിൽ ടിടിഇയെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നിർദേശത്തെ തുടർന്നാണ് ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. സഹാറൻപുരിലെ ടിടിഇ മുന്ന കുമാറിനെതിരെയാണ് നടപടി. മാർച്ച് 13ന് രാത്രി കൊൽക്കത്ത–അമൃത്‍സർ അകാൽ തക്ത് എക്സ്പ്രസിലായിരുന്നു സംഭവം നടന്നത്. സംഭവം സമയം ഇയാൾ ഡ്യൂട്ടിയിൽ ഇല്ലായിരുന്നുവെന്നാണ് വിവരം.
അകാൽ തഖ്ത് എക്സ്പ്രസിൽ എ1 കോച്ചിൽ വനിത ഭർത്താവ് രാജേഷ് കുമാറിനൊപ്പം സഞ്ചരിക്കവെയാണ് സംഭവം. ഇരുവരും അമൃത്സറിൽ നിന്നാണ് ട്രെയിൻ കയറിയത്. ഞായറാഴ്ച രാത്രിയിൽ ടിടിഇ മദ്യപിച്ച് ഇവരുടെ കോച്ചിലേക്കെത്തുകയും സ്ത്രീയുടെ തലയിലേക്ക് മൂത്രം ഒഴിക്കുകയുമായിരുന്നു. സ്ത്രീ ബഹളം വെച്ചതിന് പിന്നാലെ യാത്രക്കാർ എല്ലാവരും കൂടുകയും ടിടിഇയെ പിടിച്ചുവെക്കുകയും ചെയ്തു. തുടർന്ന് സ്ത്രീയുടെ പരാതിയെ തുടർന്ന് ചാർബാഗിൽ നിന്ന് റെയിവെ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഐപിസി സെക്ഷൻ 352 (ആക്രമണം), 354, 509 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ബിഹാറിലെ ബെഗുസരായി സ്വദേശിയാണ് മുന്ന കുമാർ.
Also Read: മദ്യപിച്ചെത്തിയ ടിടിഇ യാത്രക്കാരിടെ ദേഹത്ത് മൂത്രമൊഴിച്ചു; ബിഹാർ സ്വദേശി യുപിയിൽ അറസ്റ്റിൽ
സമീപകാലത്ത് മദ്യപിച്ചു വെളിവുകെട്ട് സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ചതിന് അറസ്റ്റിലാകുന്ന നാലാമത്തെയാളാണ് മുന്ന കുമാർ. മറ്റ് 3 സംഭവങ്ങളും വിമാനത്തിലായിരുന്നു. എയർ ഇന്ത്യയിൽ യാത്രക്കാരൻ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം ഒക്കെ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...