Crypto Currency വാഗ്ദാനം ചെയ്ത് കണ്ണൂരിൽ 100 കോടിയുടെ തട്ടിപ്പ്, നാലുപേർ പിടിയിൽ
കേരളത്തിലെ വടക്കൻ ജില്ലകളായ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളെ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്.
Kannur : നവ സാമ്പത്തിക രംഗമായികൊണ്ടിരിക്കുന്ന ക്രിപ്റ്റോ കറൻസിയുടെ പേരിൽ തട്ടിപ്പ് (Crypto Currency Fraudulent). മൂല്യമേറിയ ക്രിപ്റ്റോ കറൻസി (Crypto Currency) നൽകാമെന്ന് പറഞ്ഞ് 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ നാല് പേരെ കണ്ണൂരിൽ പൊലീസ് അറസ്റ്റ് ചെയ്തു.
ലോങ്റീച്ച് ടെക്നോളജീസ് എന്ന പേരിലുള്ള സ്ഥാപനത്തിന്റെ പേരിൽ ക്രിപ്റ്റോ കറൻസി വാഗ്ദാനം ചെയ്ത തട്ടിപ്പ് നടത്തിയ ആലമ്പാടി സ്വദേശിയായ മുഹമ്മദ് റിയാസ്, മഞ്ചേരി സ്വദേശിയായ സി ഷഫീഖ്, എരഞ്ഞിക്കൽ സവ്ദേശിയായ വസീം മുനവ്വറലി, വണ്ടൂർ സ്വദേശിയായ മുഹമ്മദ് ഷഫീക്ക് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരുടെ തട്ടിപ്പിൽ പണം നഷ്ടമായ കണ്ണൂർ സ്വദേശിയുടെ പരാതിന്മേലാണ് പൊലീസ് നടപടി എടുത്തത്.
കേരളത്തിലെ വടക്കൻ ജില്ലകളായ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളെ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്. ഇവർ നിരവധി പേരെ പറ്റിച്ചിട്ടുണ്ടെന്നും ഈ കണക്കുകൾ കൂടി വരുമ്പോൾ പണം നഷ്ടമായതിന്റെ കണക്ക് ഇനിയും വർധിക്കുമെന്ന് പൊലീസ് പറഞ്ഞു.
ALSO READ : Crypto currency വാങ്ങാനായി എടിഎം തുറന്ന് ഹോണ്ടുറാസ്
എന്താണ് ക്രിപ്റ്റോ കറൻസി?
ഇന്ന് സാമ്പത്തിക മേഖലയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നതും സാന്നിധ്യം അറിയിക്കുന്ന ഒരു പണമിടുപാട് മേഖലയാണ് Crytocurrency യും അതിലൂടെ വിനമിയം നടത്തുന്ന Bitcoin നും. ഏറ്റവും ചുരുക്കത്തിൽ ക്രിപ്റ്റോകറൻസി അഥവാ ബിറ്റ് കോയിൻ എന്താണെന്ന് പറഞ്ഞാൽ നമ്മുടെ കൈകിളുള്ള പണം അല്ലെങ്കിൽ ക്യാഷിന്റെ ഡിജിറ്റൽ രൂപം എന്നാണ്.
2008ലാണ് ബിറ്റ്കോയിൻ കണ്ടെത്തുന്നത്. ആരാണ് കൃത്യമായി അറയാത്ത ജപ്പാൻ സ്വദേശിയാണ് ബിറ്റ്കോയിൻ കണ്ടെത്തിയത്. ഇത് ഒരിക്കലും നമ്മുടെ നഗ്നമായ കൈകൾ കൊണ്ട് സ്പർശിക്കാൻ സാധിക്കില്ല കാരണം ഇതൊരു ഡിജിറ്റൽ കറൻസിയാണ്.
അതായത് ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തിലേക്ക് പണം ഇടപാട് നടത്തുമ്പോൾ നമ്മൾ സാധാരണയായി ചെയ്യാറുള്ളത് ഒരു ബാങ്കിനെ ആശ്രയിച്ചാണ്. ഉദ്ദാഹരണം ഇന്ത്യയിൽ നിന്ന് കുറച്ച് പണം യുഎസിലേക്ക് അയക്കുന്നതിനായി നമ്മൾ ഒരു ബാങ്കിനെയും അല്ലെങ്കിൽ മറ്റേതെങ്കിലും മൂന്നാമത്തെ കക്ഷിയുടെ ഇടപെലുകളൂടെ മാത്രമെ സാധിക്കൂ. ഇത്രയും നടപടികൾ ഒന്നുമില്ലാതെ നേരിട്ട് പണമിടപാട് നടത്താൻ സഹായിക്കുന്നത് ക്രിപ്റ്റേകറൻസി.
ALSO READ : Cryptocurrency അഥവാ Bitcoin എന്താണെന്ന് അറിയുമോ?
ചുരുക്കത്തിൽ പറഞ്ഞാൽ ഒരു പണമിടപാടിന് ഇടനിലക്കാരിലെ, ഭൂഅതിർത്തിയില്ല. അതോടൊപ്പം ഇടനിലക്കാരോ മൂന്നാം കക്ഷികളോ ഇല്ലാത്തത് കൊണ്ട് കമ്മീഷൻ എന്ന പറഞ്ഞ് ബാങ്കും മറ്റ് സ്ഥാപനങ്ങളും ഈടാക്കുന്ന ആ തുകയും നമ്മുടെ കൈയ്യിൽ തന്നെ ഇരിക്കും. ഒരു പണം ഇടപാടിന് ദിവസങ്ങളോളം കാത്തിരിക്കേണ്ട ആവശ്യമില്ല. ഏറ്റവും കൂടുതൽ പത്ത് മിനിറ്റ് മാത്രം കാത്തിരിക്കേണ്ടി വന്നാൽ മാത്രം മതി.
ഇത്രെയും ഗുണങ്ങളുണ്ടെങ്കിലും അതുപോലെ തന്നെ കുറവുകളും ഉണ്ട് ഈ ബിറ്റ്കോയിൻ ഇടപാടുകൾക്ക്. അതിൽ പ്രധാനമായും നമ്മൾ ഒരാളുമായി ക്രിപ്റ്റോകറൻസി ഇടപാട് നടത്തുമ്പോൾ അത് കൃത്യമായി ലഭിക്കേണ്ട വ്യക്തിക്ക് കിട്ടയിലെങ്കിൽ പണം പൂർണയും നഷ്ടമാകും. അത് തിരിച്ചെുക്കാനും സാധിക്കില്ല.
ALSO READ : ബിറ്റ്കോയിന്‍ അടക്കമുള്ള ക്രിപ്റ്റോകറന്‍സികളുടെ മൂല്യം താഴേക്ക്
അതോടൊപ്പം ഇടപാട് നടത്തുന്നവരുടെ വിവരങ്ങൾ പുറം ലോകത്തിന് അറിയാൻ സാധിക്കാത്തതിനാൽ ഇതുവഴി ധാരാളം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വെഴിവെച്ചേക്കാം. ഇന്റർനെറ്റ് വഴിയുള്ള നിയമ വിരുദ്ധ പ്രവർത്തികൾക്കാണ് പൊതുവായി അറിയപ്പെടുന്നത് Dark Web.
അതേസമയം നമ്മൾ നേരത്തെ പറഞ്ഞില്ല മൂന്നാം കക്ഷി ഇല്ലാതെയാണ് ബിറ്റ്കോയിന്റെ ഇടപാട് നടക്കുന്നതെന്ന്. എന്നാൽ അത് പൂർമായും അങ്ങനെയല്ല. ബിറ്റ്കോയിൻ ഇടുപാട് നടത്തുമ്പോൾ ഓൺലൈൻ വഴിയായി നിരപധി പേർ ആ ഇടപാടിനെ പരിശോധന നടത്താറുണ്ട്. അവരെ Miners എന്നാണ് പറയുക. ഇത് പരിശോധനക്കുമ്പോൾ ഈ മൈനേഴ്സിന് കുറച്ച് ബിറ്റ്കോയിൻ ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...