ബിറ്റ്കോയിന്‍ അടക്കമുള്ള ക്രിപ്റ്റോകറന്‍സികളുടെ മൂല്യം താഴേക്ക്

ക്രിപ്റ്റോകന്‍സികളില്‍ പ്രധാനപ്പെട്ടവയായ ബിറ്റ്കോയിന്‍, എക്സ്‌ആ‍ര്‍പി, എത്തെറിയം എന്നിവയുടെ മൂല്യത്തില്‍ ഇന്നലെ ഇടിവ് . 

Last Updated : Jan 9, 2018, 04:45 PM IST
ബിറ്റ്കോയിന്‍ അടക്കമുള്ള ക്രിപ്റ്റോകറന്‍സികളുടെ മൂല്യം താഴേക്ക്

ക്രിപ്റ്റോകന്‍സികളില്‍ പ്രധാനപ്പെട്ടവയായ ബിറ്റ്കോയിന്‍, എക്സ്‌ആ‍ര്‍പി, എത്തെറിയം എന്നിവയുടെ മൂല്യത്തില്‍ ഇന്നലെ ഇടിവ് . എക്സ്‌ആ‍ര്‍പിയുടെ മൂല്യമാണ് ഏറ്റവും കൂടുതല്‍ ഇടിഞ്ഞത്. ബിറ്റ്കോയിനും എത്തെറിയവും തൊട്ടു പിന്നില്‍ തന്നെയുണ്ട്.

ബിറ്റ്കോയിനിന്‍റെ മൂല്യം 6.55 ശതമാനവും എത്തെറിയത്തിന്റേത് 2. 53 ശതമാനവും റൈപ്പിള്‍ എക്സ്‌ആ‍ര്‍പിയുടേത് 13.80 ശതമാനവുമാണ് ഇടിഞ്ഞത്. ബിറ്റ്കോയിന്‍ കാഷിന്‍റെ മൂല്യത്തില്‍ 9.05 ശതമാനവും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ചയും ബിറ്റ്കോയിനിന്‍റെ മൂല്യത്തില്‍ എട്ട് ശതമാനം ഇടിവുണ്ടായിരുന്നു.
 
നിലവില്‍ 14,684.09 ഡോളറാണ് ബിറ്റ്കോയിനിന്റെ മൂല്യം. എത്തെറിയത്തിന്റെ മൂല്യം 1,086.33 ഡോളറാണ്. റൈപ്പിള്‍ എക്സ്‌ആ‍ര്‍പിക്ക് 2.380 ഡോളറാണ് നിലവിലെ മൂല്യം.

ബിറ്റ്കോയിന്‍ ഇടപാടുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് മുന്നറിയിപ്പുമായി ധനകാര്യ മന്ത്രാലയം കഴിഞ്ഞ ആഴ്ച്ച വീണ്ടും എത്തിയിരുന്നു. രാജ്യത്തെ ബിറ്റ്കോയിന്‍ എക്സ്ചേഞ്ചുകളില്‍ ആദായ നികുതി വകുപ്പ് പരിശോധനയും നടത്തിയിരുന്നു.

Trending News