പത്തനംതിട്ട: അയൽവാസി മർദ്ദിച്ചതായി പരാതിപ്പെട്ട പട്ടികജാതിക്കാരിയായ യുവതിയുടെ ശരീര ഭാഗങ്ങളുടെ ഫോട്ടൊ പോലീസ് നിർബ്ബന്ധിച്ച് എടുത്തതായി പരാതി. പരിക്കുകൾ ബോദ്ധ്യപ്പെടാൻ വനിതാ പോലീസ് ഉദ്യോഗസ്ഥ പരാതിക്കാരിയുടെ ശരീരത്തിന്റെ പിൻഭാഗം നഗ്നമാക്കി ചിത്രം എടുത്ത് എസ് ഐക്കും വനിതാ വാർഡ് അംഗത്തിനും അയച്ചതായാണ് പരാതി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതു സംബന്ധിച്ച് പത്തനംതിട്ട ഇലന്തുർ കൊല്ലം പാറയിൽ  മിനീ സന്തോഷ് ആണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ഈ മാസം ഒന്നാം തീയതി സമീപവാസി തന്റെ പുരയിടത്തിൽ നിന്നും വിറക് എടുത്തതായി ആരോപിച്ച് മിനിയെ മർദ്ദിക്കുകയായിരുന്നു. 

Read Also: വിജിലൻസ് പിടിച്ചതും ബോധം പോയി; കൈക്കൂലിക്കേസിൽ മോട്ടോര്‍ വെഹിക്കിൾ ഇൻസ്പെക്ടർ പിടിയിൽ


മർദ്ദനത്തിൽ തോളിനും കൈക്കും നടുവിനും പരിക്കേറ്റ മിനി സഹായത്തിനായി പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചതനുസരിച്ച്, ആറൻമുള പോലീസ് എത്തി വിവരങ്ങൾ അന്വേഷിക്കുകയും അടുത്ത ദിവസം ഇരുകൂട്ടരും സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകയുമായിരുന്നു. തുടർന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം, അടുത്ത ദിവസം ആറൻമുള സ്റ്റേഷനിലെത്തിയപ്പോഴാണ് ദുരനുഭവം നേരിട്ടതെന്ന് മിനി സന്തോഷ് പറയുന്നു.


സ്റ്റേഷൻ ഓഫീസറെ വിവരങ്ങൾ ധരിപ്പിക്കുകയും അദ്ദേഹം കേസെടുക്കാൻ നിർദേശിക്കുകയുമായിരുന്നു. തുടർന്ന് എസ് ഐ രാകേഷ് പരിക്കുകൾ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും ഫോട്ടോ എടുത്ത് നൽകണമെന്നും ആവശ്യപ്പെട്ടു. 

Read Also: ബൈക്ക് വാങ്ങാൻ കള്ളൻ വീട്ടിലെത്തി; ഓടിച്ചുനോക്കട്ടെയെന്ന് പറഞ്ഞ് ബൈക്ക് വാങ്ങി മുങ്ങി


തുടർന്ന് പുറമെ കാണാവുന്ന പരിക്കുകൾ കാണിച്ചെങ്കിലും നടുഭാഗത്തെ പരിക്ക് കാണാനെന്ന പേരിൽ ചുരിദാറിന്റെ പാന്റ് അഴിപ്പിച്ച് ഫോട്ടോ പകർത്തുകയും അത് എസ് ഐ രാകേഷിന്റെയും വാർഡ് അംഗം ജയശ്രീയുടെയും മൊബൈലിലേക്ക് അയച്ചതായും മിനി സന്തോഷ് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു. 

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ