വിജിലൻസ് പിടിച്ചതും ബോധം പോയി; കൈക്കൂലിക്കേസിൽ മോട്ടോര്‍ വെഹിക്കിൾ ഇൻസ്പെക്ടർ പിടിയിൽ

ചെക്ക് പോസ്റ്റിലെ മൂന്ന് ദിവസത്തെ ജോലി കഴിഞ്ഞു നാട്ടിലേക്കു മടങ്ങുകയായിരുന്നു അസി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ ഷെഫീസ്. നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നാട്ടിലേക്കുള്ള ട്രെയിന്‍ കയറാന്‍ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥനെ വിജിലന്‍സ് പിടികൂടിയത്. തുടര്‍ന്ന് ഷെഫീസിന്‍റെ കാര്‍ വിജിലന്‍സ് സംഘം പരിശോധിച്ചിരുന്നു.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jul 2, 2022, 11:19 AM IST
  • മലപ്പുറം വഴിക്കടവ് ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥനായ ഐ.ബി ഷെഫീസാണ് പിടിയിലായത്.
  • ഇയാളിൽ നിന്ന് കൈക്കൂലിയായി വാങ്ങിയ 50,700 രൂപയാണ് വിജിലന്‍സ് വിഭാഗം കണ്ടെത്തിയത്.
  • ‌പിടിക്കപ്പെട്ട ഉടനെ ബോധരഹിതനായതിനാല്‍ ഇളായെ വിജിലന്‍സ് സംഘം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിജിലൻസ് പിടിച്ചതും ബോധം പോയി; കൈക്കൂലിക്കേസിൽ മോട്ടോര്‍ വെഹിക്കിൾ ഇൻസ്പെക്ടർ പിടിയിൽ

മലപ്പുറം: ചെക്ക് പോസ്റ്റില്‍ കൈക്കൂലി വാങ്ങിയ  മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ വിജിലന്‍സിന്റെ പിടിയില്‍. ആലപ്പുഴ സ്വദേശി അസിസ്റ്റന്‍റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഐ.ബി ഷെഫീസാണ് വിജിലന്‍സിന്‍റെ പിടിയിലായത്. മലപ്പുറം വഴിക്കടവ് ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥനാണ് പിടിയിലായത്. 

ചെക്ക് പോസ്റ്റിലെ മൂന്ന് ദിവസത്തെ ജോലി കഴിഞ്ഞു നാട്ടിലേക്കു മടങ്ങുകയായിരുന്നു അസിസ്റ്റന്‍റ്  മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ ഷെഫീസ്. നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നാട്ടിലേക്കുള്ള ട്രെയിന്‍ കയറാന്‍ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥനെ വിജിലന്‍സ് പിടികൂടിയത്. തുടര്‍ന്ന് ഷെഫീസിന്‍റെ കാര്‍ വിജിലന്‍സ് സംഘം പരിശോധിച്ചിരുന്നു.

Read Also: ബൈക്ക് വാങ്ങാൻ കള്ളൻ വീട്ടിലെത്തി; ഓടിച്ചുനോക്കട്ടെയെന്ന് പറഞ്ഞ് ബൈക്ക് വാങ്ങി മുങ്ങി

കാറിനുള്ളിലെ ബാഗില് പൊതിഞ്ഞു വച്ച നിലയിലാണ് പണം  കണ്ടെത്തിയത്.  ഇയാളിൽ നിന്ന് കൈക്കൂലിയായി വാങ്ങിയ  50,700 രൂപയാണ് വിജിലന്‍സ് വിഭാഗം കണ്ടെത്തിയത്. പിടിക്കപ്പെട്ട ഉടനെ ഇയാള്‍ ബോധരഹിതനായി. ഇതേ തുടര്‍ന്ന് ഉദ്യോഗസ്ഥനെ വിജിലന്‍സ് സംഘം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വിജിലന്‍സ് ഡി.വൈ.എസ് .പി എം .ഷെഫീഖിന്റെ നേതൃത്വത്തില് വഴിക്കടവ് മോട്ടര്‍ വാഹന ചെക്കു പോസ്റ്റില് വിജിലന്‍സ് പരിശോധന നടത്തി. വിജിലന്‍സ് എസ്.ഐമാരായ ടി.പി ശ്രീനിവാസന് , മോഹന്‍ദാസ് , എ.എസ്‌ഐ മുഹമ്മദ് സലിം , വഴിക്കടവ് അഗ്രി ഓഫീസര് കെ നിസാര്, സി.പി.ഒമാരായ പ്രജിത്ത് , വി പി ശിഹാബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News