Delhi Rape Case: ഡല്‍ഹി വനിതാ ശിശു വികസന വകുപ്പ്  ഉദ്യോഗസ്ഥന്‍റെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ കാണുന്നതില്‍ നിന്നും ഡൽഹി വനിതാ കമ്മീഷൻ ( DCW) മേധാവി സ്വാതി മലിവാലിനെ തടഞ്ഞ് ഡല്‍ഹി പോലീസ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

തിങ്കളാഴ്‌ച രാവിലെ മുതല്‍ പെണ്‍കുട്ടിയെ കാണാനുള്ള ശ്രമത്തിലായിരുന്നു സ്വാതി, എന്നാല്‍ പെണ്‍കുട്ടിയെ കാണുന്നതില്‍ നിന്നും അവരെ തടയുകയാണ് ഉണ്ടായത്. ഇതില്‍ പ്രതിഷേധിച്ച് അവര്‍ ആശുപത്രിയില്‍ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തി.  താന്‍ രാവിലെ മുതല്‍ ആശുപത്രിയില്‍ ഉണ്ട് എന്നും പെണ്‍കുട്ടിയേയും കുടുംബത്തെയും കാണുവാന്‍ ഡല്‍ഹി പോലീസ് തന്നെ അനുവദിച്ചില്ല എന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 


Also Read:   Delhi Crime: സുഹൃത്തിന്‍റെ മകളെ ബലാത്സംഗം ചെയ്ത് സർക്കാർ ഉദ്യോഗസ്ഥൻ, ഗർഭച്ഛിദ്ര ഗുളികകൾ നൽകി ഭാര്യ


ഡല്‍ഹിയെ ഞെട്ടിച്ച ഈ ഹീന കൃത്യം കഴിഞ്ഞ ദിവസമാണ് മറ നീക്കി പുറത്തുവന്നത്. സംഭവത്തില്‍ പ്രതിയായ 51 കാരനായ  പ്രേമോദയ് ഖാഖ ജിഎൻസിടിയിലെ വനിതാ ശിശു വികസന വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറാണ്. രണ്ടാമത്തെ പ്രതി അയാളുടെ ഭാര്യ 50 കാരിയായ സീമ റാണിയാണ്. ഗര്‍ഭം അലസിപ്പിക്കാന്‍ പെണ്‍കുട്ടിയ്ക്ക് ഗുളികകള്‍ നല്‍കിയത് ഇവരാണ്,  ഡിസിപി (നോർത്ത്) സാഗർ സിംഗ് കൽസി പറഞ്ഞു.


Also Read:  Telangana Assembly Elections 2023: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ്, സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിആർഎസ്!!


സുഹൃത്തിന്‍റെ മരണത്തോടെയാണ് ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തങ്ങളുടെ വീട്ടില്‍ കൊണ്ടുവരുന്നത്. പോലീസ് പറയുന്നതനുസരിച്ച്, പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രതികൾക്കൊപ്പം 2020 ഒക്ടോബർ മുതൽ 2021 ഫെബ്രുവരി വരെ ബുരാരിയിൽ താമസിച്ചിരുന്നു. ഇതിനിടയില്‍ പ്രതി പെണ്‍കുട്ടിയെ നിരവധി തവണ ബലാത്സംഗം ചെയ്യുകയും പെണ്‍കുട്ടി ഗര്‍ഭം ധരിയ്ക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഗര്‍ഭം അലസിപ്പിക്കാന്‍ ഭാര്യ പെണ്‍കുട്ടിയ്ക്ക് മരുന്ന് നല്‍കുകയും ചെയ്തിരുന്നു. 


കേസില്‍ പ്രതിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഡൽഹി സർക്കാർ തിങ്കളാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സർക്കാർ ഉദ്യോഗസ്ഥനെയും ഭാര്യയെയും ഡൽഹി പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ ഇരുവരും ഡല്‍ഹി പോലീസ്  കസ്റ്റഡിയിലാണ്.  


അടുത്ത നാളിലാണ് ഞെട്ടിക്കുന്ന ഈ സംഭവം പുറത്തുവരുന്നത്. ഈയടുത്ത നാളില്‍ കൗൺസിലിംഗിന് വിധേയയായ പെണ്‍കുട്ടി കൗൺസിലറോട് തന്‍റെ അനുഭവങ്ങള്‍ വിവരിയ്ക്കുകയായിരുന്നു. ഇതോടെയാണ് സംഭവത്തിന്‍റെ ചുരുള്‍ അഴിയുന്നത്. 2020 ഒക്ടോബറിൽ വിദ്യാർത്ഥിയുടെ പിതാവ് മരിച്ചതിനെ തുടർന്നാണ് ദാരുണമായ സംഭവ പരമ്പര ആരംഭിച്ചത്. ഈ കാലയളവിലാണ് പ്രതി പെണ്‍കുട്ടിയുടെ സാഹചര്യം മുതലെടുത്ത് നിരവധി തവണ ലൈംഗികാതിക്രമങ്ങൾക്ക് വിധേയമാക്കിയത്. പെണ്‍കുട്ടി ഗർഭിണിയായപ്പോൾ, കുറ്റവാളിയായ ഉദ്യോഗസ്ഥന്‍റെ ഭാര്യയോട് അവൾ സംഭവം തുറന്നുപറഞ്ഞു, തുടർന്ന് അവർ ഗർഭച്ഛിദ്രത്തിനുള്ള ഗുളികകൾ വാങ്ങി പെൺകുട്ടിക്ക് നൽകുകയും ചെയ്തു.


പീഡനത്തിന് ഇരയായ പെൺകുട്ടി 2021 ജനുവരിയിൽ തന്‍റെ അമ്മയുടെ വസതിയിലേക്ക് മടങ്ങി. അടുത്തിടെ കഠിനമായ ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് പെണ്‍കുട്ടിയെ  സെന്‍റ്  സ്റ്റീഫൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നടന്ന കൗൺസിലിംഗിനിടെയാണ് താൻ നേരിട്ട ദുരനുഭവം അവൾ ധൈര്യപൂർവം വെളിപ്പെടുത്തിയത്.


പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിനെത്തുടർന്ന്, ആശുപത്രി അധികൃതര്‍  ഉടൻ തന്നെ പ്രാദേശിക പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകളും പോക്സോ നിയമവും പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഈ കേസില്‍ മജിസ്‌ട്രേറ്റിന് മുന്‍പാകെ പെണ്‍കുട്ടിയുടെ മൊഴിയെടുപ്പ്  ഇതുവരെ നടന്നിട്ടില്ല. സംഭവത്തില്‍ കൂടുതൽ അന്വേഷണങ്ങൾ നിലവിൽ നടക്കുകയാണ്  എന്നും  ഡല്‍ഹി പോലീസ് വ്യക്തമാക്കി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.