Telangana Assembly Elections 2023: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ്, സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിആർഎസ്!!

Telangana Assembly Elections 2023: ആകെയുള്ള 119 അസംബ്ലി മണ്ഡലങ്ങളിൽ 4 മണ്ഡലങ്ങളില്‍ മാത്രമാണ് ഇനി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ളത്. ഈ മണ്ഡലങ്ങളില്‍ വെറും  ഏഴിടത്ത് മാത്രമാണ് സ്ഥാനാർത്ഥികളെ മാറ്റിയിരിയ്ക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 21, 2023, 05:28 PM IST
  • ഡിസംബറില്‍ നടക്കാനിരിയ്ക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒന്നാമം ഘട്ട സ്ഥാനാര്‍ഥി പട്ടിക ഭാരത് രാഷ്ട്ര സമിതി തലവൻ കെ ചന്ദ്രശേഖർ റാവു തിങ്കളാഴ്ച പുറത്തുവിട്ടു.
Telangana Assembly Elections 2023: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ്, സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിആർഎസ്!!

Telangana Assembly Elections 2023: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്...!!  ഡിസംബറില്‍ നടക്കാനിരിയ്ക്കുന്ന  നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒന്നാമം ഘട്ട സ്ഥാനാര്‍ഥി പട്ടിക ഭാരത് രാഷ്ട്ര സമിതി (Bharat Rashtra Samithi - BRS) തലവൻ കെ ചന്ദ്രശേഖർ റാവു തിങ്കളാഴ്ച പുറത്തുവിട്ടു. 

Also Read: Nag Panchami 2023: ഈ നാഗപഞ്ചമിയ്ക്ക് അപൂർവ യോഗം!! സമ്പത്തിന്‍റെ സൂക്ഷിപ്പുകാര്‍, ഈ രാശിക്കാരുടെ മേല്‍ പണം വര്‍ഷിക്കും 
 
പുറത്തുവിട്ട സ്ഥാനാര്‍ഥി പട്ടിക അനുസരിച്ച് ആകെയുള്ള  119 സീറ്റുകളില്‍ 115 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളേയും പാര്‍ട്ടി പ്രഖ്യാപിച്ചു.   BRS തലവന്‍  കെ ചന്ദ്രശേഖർ റാവു ഗജ്വെൽ, കാമറെഡ്ഡി എന്നീ മണ്ഡലങ്ങളിൽ  മത്സരിക്കും.

Also Read:  Bizarre News!! ഗുജറാത്തിൽവച്ച്  പാമ്പ് കടിച്ചു, ചികിത്സയ്ക്കായി സഞ്ചരിച്ചത് 1300 കിലോമീറ്റർ!! 
 
ആകെയുള്ള 119 അസംബ്ലി മണ്ഡലങ്ങളിൽ 4 മണ്ഡലങ്ങളില്‍ മാത്രമാണ് ഇനി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ളത്. ഈ മണ്ഡലങ്ങളില്‍ വെറും  ഏഴിടത്ത് മാത്രമാണ് സ്ഥാനാർത്ഥികളെ മാറ്റുന്നതെന്നും  കെ ചന്ദ്രശേഖർ റാവു മാധ്യമപ്രവർത്തകരോട് പറഞ്ഞു.

തിരഞ്ഞെടുപ്പിന് വരം 3 - 4 മാസങ്ങള്‍ മാത്രം ശേഷിച്ചിരിക്കേ പൂര്‍ണ്ണ ആത്മ വിശ്വാസത്തിലാണ് കെ സി ആര്‍.   തെലങ്കാനയില്‍ പാര്‍ട്ടി ആകെയുള്ള 119 സീറ്റുകളില്‍  95-105 സീറ്റുകൾവര  നേടുമെന്ന് കെസിആർ പറഞ്ഞു. കൂടാതെ, അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മുമായുള്ള ബിആർഎസിന്‍റെ  സൗഹൃദം ഈ തിരഞ്ഞെടുപ്പിലും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.   

തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് ഡിസംബറിൽ നടക്കാനാണ് സാധ്യത.

അതേസമയം, കഴിഞ്ഞ  ദിവസങ്ങളില്‍ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിനെതിരേയും കേന്ദ്രം ഭരിയ്ക്കുന്ന ബിജെപിയ്ക്കെതിരേയും ആഞ്ഞടിയ്ക്കുന്ന  കെ സി ആറിനെയാണ് കാണുവാന്‍ സാധിച്ചത്.  കോണ്‍ഗ്രസ്‌ പാര്‍ട്ടി സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയാല്‍ ഇടനിലക്കാരുടെ യുഗം വീണ്ടും ആരംഭിക്കും എന്ന്  കെസിആർ പറഞ്ഞു. 

തന്‍റെ 5 വര്‍ഷത്തെ  ഭരണത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം കോവിഡ് -19 മഹാമാരിയും 2016 ലെ 'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധനവും മൂലം തെലങ്കാനയ്ക്ക് വരുമാന നഷ്ടമുണ്ടായിട്ടും, ബിആർഎസ് സർക്കാർ കാർഷിക വായ്പകൾ വിജയകരമായി എഴുതിത്തള്ളിയെന്നും പറഞ്ഞു. 37,000 കോടി രൂപയുടെ കാര്‍ഷിക കടമാണ് എഴുതി തള്ളിയത് എന്നദ്ദേഹം അവകാശപ്പെട്ടു. 

BJP യും കോണ്‍ഗ്രസും തെലങ്കാന ജനതയോട് ഒരു അവസരം ആവശ്യപ്പെടുന്നുണ്ടെന്നും എന്നാൽ കഴിഞ്ഞ 50 വർഷമായി നിരവധി അവസരങ്ങൾ നൽകിയിട്ടും അവർക്ക് സംസ്ഥാനത്തിനുവേണ്ടി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നും കെ സി ആര്‍ പറഞ്ഞു.

ആവേശത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ബിആർഎസ്. തന്‍റെ 5 വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ജനങ്ങളെ സമീപിക്കാനുള്ള എല്ലാ ഹോംവര്‍ക്കുകളും അദ്ദേഹം ഇതിനോടകം നടത്തിക്കഴിഞ്ഞു. അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ്‌ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പേ പാര്‍ട്ടി പുറത്ത് വിട്ട സ്ഥാനാര്‍ഥി പട്ടിക...!! 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News