പാലക്കാട്: ചെർപ്പുളശ്ശരേിയിൽ 48.5 ലിറ്റർ വിദേശമദ്യവുമായി എഞ്ചിനീയറിംഗ് ബിരുദധാരികളായ യുവാക്കൾ അറസ്റ്റിൽ. തൃക്കടീരി സ്വദേശി മുഹമ്മദ് സലീം, വീരമംഗലം വലിയ വീട്ടിൽ സനൂപ് എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Mumbai Air Hostess Murder: എയർഹോസ്റ്റസിന്റെ കൊലപാതകം: പ്രതി ലോക്കപ്പിൽ തൂങ്ങി മരിച്ചനിലയിൽ


അട്ടപ്പാടിയിലേക്ക് ജീപ്പിൽ കടത്തുകയായിരുന്ന മദ്യവുമായാണ് ഇരുവരും പിടിയിലായത്. പോകുന്ന വഴിയിൽ വാഹന പരിശോധന കണ്ട ഇവർ എക്‌സൈസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലാവുന്നത്. എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ ഇവർ ലഹരി ഉപയോഗിക്കുന്നതിന് പണം കണ്ടെത്തുന്നതിനായി പതിവായി ലഹരി വിൽപനയിൽ പങ്കാളികളാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.  ഇവരിൽ നിന്നും അര ലിറ്ററിന്റെ 97 കുപ്പി മദ്യമാണ് എക്‌സൈസ് കണ്ടെത്തിയത്.


Also Read: Surya Budh Yuti: സൂര്യ-ബുധൻ സംയോഗം സൃഷ്ടിക്കും ബുധാദിത്യാ രാജയോഗം; ഈ 5 രാശിക്കാർക്ക് ലഭിക്കും വൻ അഭിവൃദ്ധി


ബീവറേജസ് ഔട്ട്‌ലെറ്റ്‌സിൽ നിന്നും വാങ്ങിയ മദ്യം അട്ടപ്പാടിയിൽ കൂടിയ വിലയ്‌ക്ക് വിൽക്കാനായിരുന്നു ലക്ഷ്യം. ചെർപ്പുളശ്ശേരി റേഞ്ച് എക്‌സൈസ് പ്രിവന്റ് ഓഫീസർ കെ. വസന്തകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രതികൾ മദ്യം കടത്താൻ ഉപയോഗിച്ച ജീപ്പും കസ്റ്റഡിയിലെടുക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ