തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പ്രവാസിയെ തട്ടി കൊണ്ടു പോയി സ്വർണവും പണവും തട്ടിയെടുത്തു. തക്കല സ്വദേശി മുഹൈദീൻ അബ്ദുൾ ഖാദറിനെയാണ് തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയത്. ഇരുപത്തിരണ്ടിന് മുഹൈദീനെ കാറിൽ തട്ടിക്കൊണ്ടുപോയി ചിറയിൻകീഴിലെ റിസോർട്ടിൽ രണ്ട് ദിവസം പൂട്ടിയിട്ട് കവർച്ച നടത്തുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തിൽ ഇയാളുടെ കാമുകി ഉള്‍പ്പെടെ ആറ് പേർ അറസ്റ്റിലായി. 15,75,000 രൂപയും രണ്ട് ഫോണും സ്വർണവുമാണ് തട്ടിയെടുത്തത്. മുഹൈദിന്റെ കാമുകി ഇൻഷയും സഹോദരൻ ഷഫീക്കും  ചേർന്നാണ് കവർച്ച നടത്തിയത്. ദുബായിൽ വച്ച്  മുഹൈദീനും ഇൻഷയുമായി അടുപ്പമായിരുന്നുവെന്നും പോലീസ് പറയുന്നു.


ALSO READ: ബൈക്കിൽ ചാരി നിന്നതിന് പ്ലസ് ടു വിദ്യാർഥികളെ കുത്തി പരിക്കേൽപ്പിച്ചു; ബിഎസ്എൻഎൽ ജീവനക്കാരൻ ഒളിവിൽ


ബന്ധത്തിൽ നിന്നും പിൻമാറിയ മുഹൈദീനിൽ നിന്നും ഇൻഷ ഒരു കോടി രൂപ ആവശ്യപ്പെട്ടിരുന്നു. ഈ പണം നൽകാത്തതിനെ തുടർന്നാണ് തട്ടിക്കൊണ്ടുപോയി പണവും സ്വർണവും ഫോണും കവർച്ച ചെയ്തത്. മുദ്ര പത്രങ്ങളും ഒപ്പിട്ടു വാങ്ങി. കവർച്ച നടത്തിയതിന് ശേഷം ഇയാളെ സ്കൂട്ടറിൽ എയർപോർട്ടിന് മുന്നിൽ ഉപേക്ഷിച്ചു. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.