ബൈക്കിൽ ചാരി നിന്നതിന് പ്ലസ് ടു വിദ്യാർഥികളെ കുത്തി പരിക്കേൽപ്പിച്ചു; ബിഎസ്എൻഎൽ ജീവനക്കാരൻ ഒളിവിൽ

കുന്നന്താനം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്  ടു വിദ്യാർഥികൾക്കാണ് കുത്തേറ്റത്. ഇരുവരെയും മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Written by - Zee Malayalam News Desk | Last Updated : Feb 25, 2023, 10:59 PM IST
  • വഴിയരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ ചാരി നിന്നു എന്ന് ആരോപിച്ചുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
  • പരിക്കേറ്റ വിദ്യാർഥികളെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
  • കുന്നന്താനം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളായ വൈശാഖ്, എൽബിൻ എന്നിവർക്കാണ് പരിക്കേറ്റത്.
  • ഇരുവരും ട്യൂഷൻ കഴിഞ്ഞ് ബിഎസ്എൻഎൽ ഓഫീസിന് സമീപം വീട്ടിലേക്ക് മടങ്ങാൻ ബസ് കാത്തു നിൽക്കവെയാണ് സംഭവം.
ബൈക്കിൽ ചാരി നിന്നതിന് പ്ലസ് ടു വിദ്യാർഥികളെ കുത്തി പരിക്കേൽപ്പിച്ചു; ബിഎസ്എൻഎൽ ജീവനക്കാരൻ ഒളിവിൽ

പത്തനംതിട്ട: ബൈക്കിൽ ചാരി നിന്നുയെന്നാരോപിച്ച് പ്ലസ് ടു വിദ്യാർഥികളെ കുത്തി പരിക്കേൽപ്പിച്ച് ബിഎസ്എൻഎൽ ജീവനക്കാരൻ. പത്തനംതിട്ട കുന്നന്താനത്താണ് ബിഎസ്എൻഎൽ ജീവനക്കാരൻ രണ്ട് പ്ലസ് ടു വിദ്യാർഥികളെ കുത്തി പരിക്കേൽപ്പിച്ചത്. വഴിയരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ ചാരി നിന്നു എന്ന് ആരോപിച്ചുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പരിക്കേറ്റ വിദ്യാർഥികളെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുന്നന്താനം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്  ടു വിദ്യാർഥികളായ വൈശാഖ്, എൽബിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും ട്യൂഷൻ കഴിഞ്ഞ് ബിഎസ്എൻഎൽ ഓഫീസിന് സമീപം വീട്ടിലേക്ക് മടങ്ങാൻ ബസ് കാത്തു നിൽക്കവെയാണ് സംഭവം.

ALSO READ : 'അത് ബാഡ് ടച്ചാണ്'; വിദ്യാർഥിനിയുടെ മൊഴിയിൽ പോക്സോ കേസിൽ അധ്യാപകന്റെ ജാമ്യം തള്ളി കോടതി

വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ ചാരി നിന്നു എന്ന് ആരോപിച്ച് ബിഎസ്എൻഎൽ ജീവനക്കാരനായ അഭിലാഷ് വിദ്യാർഥികളുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നു. തുടർന്ന് ബിഎസ്എൻഎൽ ഓഫീസിൽ പോയി അഭിലാഷ് കത്തിയെടുത്ത് മടങ്ങി വന്ന് കുട്ടികളെ ആക്രമിക്കുകയായിരുന്നു. അക്രമണത്തിൽ എൽബിന്റെ നെഞ്ചിനും വൈശാഖിന്റെ വയറിനും കുത്തേറ്റു.സംഭവത്തിന് പിന്നാലെ പ്രതിയായ അഭിലാഷ് ഒളിവിൽ പോയതായി കീഴ്വായ്പൂർ പോലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News