കൊല്ലം: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി സിനിമ ജൂനിയർ ആർട്ടിസ്റ്റ് നബീഷ് പിടിയിൽ.  കൊല്ലം അസിസ്റ്റന്റ് കമ്മീഷണറിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സംഘം 1.2 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും ഇയാളിൽ നിന്നും പിടിച്ചെടുത്തത്. ഇയാൾ ലഹരി കടത്താൻ ഉപയോഗിച്ച ബൈക്കും സംഘം പിടിച്ചെടുത്തിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Breaking: കൊച്ചിയിൽ ഒന്നരവയസുകാരിയെ ഹോട്ടലിൽവെച്ച് കൊലപ്പെടുത്തി
 
ചലച്ചിത്രങ്ങളിലും ഷോർട്ട് ഫിലിമുകളിലും ചെറിയ ചെറിയ വേഷങ്ങളിൽ നബീഷ് അഭിനയിച്ചിട്ടുണ്ട്. സിനിമ ബന്ധങ്ങളിൽ നിന്നുമാണ് ഇയാൾ എംഡിഎംഎ ഉപയോഗിക്കാൻ തുടങ്ങിയതെന്നാണ് റിപ്പോർട്ട്. എറണാകുളത്തുള്ള ലഹരി മാഫിയകളിൽ നിന്ന് ലഹരിമരുന്ന് വാങ്ങി കൊല്ലത്തുള്ള വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽക്കുകയാണ് ഇയാളുടെ പണി.  0.5 ഗ്രാമിന് 2000 രൂപവരെ  ഈടാക്കുമെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.


Also Read: Murder conspiracy: വധഗൂഢാലോചന കേസിൽ പുതിയ വഴിത്തിരിവ്, കൂടുതൽ തെളിവുകൾ


എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘമാണ് പ്രതിയെ പിടികൂടിയത്. ലഹരി മാഫിയയെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ തീരുമാനിച്ചതായി കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ബി.സുരേഷ് പറഞ്ഞു. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.