Murder conspiracy: വധഗൂഢാലോചന കേസിൽ പുതിയ വഴിത്തിരിവ്, കൂടുതൽ തെളിവുകൾ

ഫോണുകളിലെ ഡേറ്റ പകർത്തിയ ഹാർഡ് ഡിസ്കിന്റെ മിറർ കോപ്പിക്ക് പുറമേ ഫോണുകൾ കൊറിയർ ചെയ്തതിന്റെ ബില്ലും

Written by - Zee Malayalam News Desk | Last Updated : Mar 9, 2022, 04:57 PM IST
  • ഇതേ ദിവസവും തൊട്ടടുത്ത ദിവസവുമായാണ് ഫോണുകൾ മുംബൈയിലേക്ക് കൊണ്ടുപോയത്
  • നാല് ഫോണിലെയും ചില വിവരങ്ങൾ നീക്കം ചെയ്തുവെന്നും അന്വേഷണ സംഘം
  • ഫോണിലെ വിവരങ്ങൾ വീണ്ടെടുക്കാനാകുമെന്ന് ക്രൈംബ്രാഞ്ച്
Murder conspiracy: വധഗൂഢാലോചന കേസിൽ പുതിയ വഴിത്തിരിവ്, കൂടുതൽ തെളിവുകൾ

കൊച്ചി: വധഗൂഢാലോചന കേസിൽ പുതിയ വഴിത്തിരിവ്. നിർണായക തെളിവായ മൊബൈൽ ഫോണിലെ വിവരങ്ങൾ ദിലീപ് നശിപ്പിച്ചതിന്റെ തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു.ദിലീപിന്റെയും സഹോദരൻ അനൂപിന്റെയും സഹോദരി ഭർത്താവ് സൂരാജിന്റെയും അടക്കം ആറ് ഫോണുകളാണ്  ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയത്.

ഫോണുകളിലെ ഡേറ്റ പകർത്തിയ ഹാർഡ് ഡിസ്കിന്റെ മിറർ കോപ്പിക്ക് പുറമേ ഫോണുകൾ കൊറിയർ ചെയ്തതിന്റെ ബില്ല്, ലാബ് തയാറാക്കിയ ഫോറൻസിക് റിപ്പോർട്ട് ഏന്നിവ അടക്കമുള്ള തെളിവുകൾ ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചത്.ജനുവരി 29 നായിരുന്നു ഫോണുകൾ കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടത്.

ഇതേ ദിവസവും തൊട്ടടുത്ത ദിവസവുമായാണ് ഫോണുകൾ  മുംബൈയിലേക്ക് കൊണ്ടുപോയത്.നാല് ഫോണിലെയും ചില വിവരങ്ങൾ നീക്കം ചെയ്തുവെന്നും ഒരു ഫോണിന് 75,000 രൂപ വീതം ഈടാക്കിയെന്നും ലാബ് ഉടമ യോഗേന്ദ്ര യാദവ് ക്രൈംബ്രാഞ്ചിന് മൊഴി നൽകി.

ഫോണിലെ വിവരങ്ങൾ വീണ്ടെടുക്കാനാകുമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. നിർണായക തെളിവുകൾ നീക്കിയ ശേഷമാണ് ഫോണുകൾ കോടതിക്ക് കൈമാറിയതെന്ന് ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമായതോടെ കൂടുതൽ നടപടിയിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിൻറെ തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News