)
ഫാമിലി ത്രില്ലർ ചിത്രമായ ബിഗ് ബെൻ തിയേറ്ററുകളിലേക്ക് എത്തുന്നു. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ജീൻ ആൻ്റണി എന്ന യുവാവിന്റെയും ഭാര്യ ലൗവ്‍ലിയുടെയും യുകെയിലെ ജീവിതവും അതിനിടെ ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ. യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുങ്ങുന്നത്. ബിനോ അഗസ്റ്റിൻ ആണ് ചിത്രം എഴുതി, സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ജൂൺ 28ന് തിയറ്ററുകളിൽ എത്തും.
ബ്രെയിൻ ട്രീ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ അനു മോഹൻ, അതിഥി രവി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രജയ് കമ്മത്ത്, എൽദോ തോമസ് ,സിബി അരഞ്ഞാണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫ്രൈഡെ ടിക്കറ്റ് ചിത്രം വിതരണം ചെയ്യുന്ന. വിനയ് ഫോർട്ട്, മിയ, ചന്തുനാഥ്, ഷെബിൻ ബെൻസൻ, വിജയ് ബാബു, ജാഫർ ഇടുക്കി, ബിജു സോപാനം, നിഷാ സാരംഗ്, ബേബി ഹന്ന മുസ്തഫ തുടങ്ങിയവരും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
എൺപത്തഞ്ചു ശതമാനത്തോളം യുകെയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സിനിമയിൽ ജീൻ ആന്റണി എന്ന കഥാപാത്രത്തെയാണ് അനു മോഹൻ അവതരിപ്പിക്കുന്നത്. ലൗവ്ലി എന്ന കഥാപാത്രത്തെ അതിഥി രവിയും അവതരിപ്പിക്കുന്നു. യുകെയിൽ നേഴ്സായി ജോലി ചെയ്യുന്ന ലൗവ്ലി ഭർത്താവിനെയും കുഞ്ഞിനേയും അവിടെ എത്തിക്കുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. പിന്നീട് അവരുടെ ജീവിതത്തിൽ ആകസ്മികമായി നടക്കുന്ന സംഭവങ്ങൾ ഇരുവരുടേയും അവിടുത്തെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്നു. നാട്ടിൽ പോലീസ് ഉദ്യോഗസ്ഥനാണ് ജീൻ ആന്റണി എന്ന കഥാപാത്രം.
ബി.കെ ഹരിനാരായണന്റെ വരികൾക്ക് കൈലാഷ് മേനോൻ സംഗീതം നൽകിയിരിക്കുന്നു. സജാദ് കാക്കുവാണ് ഛായാഗ്രഹണം. എഡിറ്റർ- റിനോ ജേക്കബ്, പശ്ചാത്തല സംഗീതം- അനിൽ ജോൺസൻ, പ്രൊഡക്ഷൻ ഡിസൈനർ - അരുൺ വെഞ്ഞാറമൂട് , സംഘടനം- റൺ രവി, അസ്സോസിയേറ്റ് പ്രൊഡ്യൂസർ -കൊച്ചുറാണി ബിനോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -വൈശാലി തുത്തിക, ഉദയ രാജൻ പ്രഭു, പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജയ് പാൽ, ഗിരീഷ് കൊടുങ്ങല്ലൂർ ,, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -വിനയൻ കെ ജെ, പിആർഒ- വാഴൂർ ജോസ്, പിആർ& മാർക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി മീഡിയ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.