Crime News: വിവിധ രാജ്യങ്ങളുടെ കറൻസികളുമായി യാത്രക്കാരൻ ഇൻഡോറിൽ പിടിയിൽ
Indore News: ഏകദേശം 26 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറൻസികൾ ഇയാളിൽ നിന്നും കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇൻഡോർ: വിവിധ രാജ്യങ്ങളുടെ കറൻസികളുമായി ഒരാൾ പിടിയിൽ. ഇൻഡോറിലെ ദേവി അഹല്യഭായ് ഹോൾക്കർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുമാണ് വിവിധ രാജ്യങ്ങളുടെ കറൻസികളുമായി യാത്രക്കാരനെ കസ്റ്റംസ് പിടികൂടിയത്.
Also Read: രാജ്യം വിമതർ പിടിച്ചെടുത്തതോടെ ആയുധ സംഭരണ കേന്ദ്രങ്ങൾ ബോംബിട്ട് തകർത്ത് ഇസ്രയേൽ
എയർ ഇന്ത്യ എക്‌സ്പ്രസ് ഫ്ലൈറ്റ് നമ്പർ 255-ൽ ഇൻഡോറിൽ നിന്ന് ഷാർജയിലേക്ക് പോവുകയായിരുന്ന യാത്രക്കാരനിൽ നിന്നുമായിരുന്നു കറൻസി പിടിച്ചെടുത്തത്. ഇയാളിൽ നിന്നും ഏകദേശം 26 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറൻസികൾ കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്.
സിഐഎസ്എഫ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് യാത്രക്കാരന്റെ ട്രോളി ബാഗ് പരിശോധിച്ചപ്പോഴാണ് 8000 യുഎസ് ഡോളർ, 500 ന്യൂസിലൻഡ് ഡോളർ, 60 പൗണ്ട് , 40 റിയാൽ, 19,665 യൂറോ എന്നിങ്ങനെ 26 ലക്ഷം രൂപ വിലമതിക്കുന്ന കറൻസി കണ്ടെത്തിയത്.
Also Read: ഇവർ രാഹുവിന്റെ പ്രിയ രാശിക്കാർ, പുതുവർഷത്തിൽ പൊളിക്കും?
എന്നാൽ ഈ വിദേശ കറൻസിയുടെ ഉറവിടം കാണിക്കുന്ന നിയമപരമായ രേഖകളൊന്നും യാത്രക്കാരന്റെ കൈവശമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ 1999 ലെ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്, 2016ലെ ബാഗേജ് നിയമം, 1963 ലെ കസ്റ്റംസ് നിയമം എന്നിവ ഉൾപ്പെടെയുള്ള നിയമങ്ങൾ യുവാവ് ലംഘിച്ചതായി അധികൃതർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.