Syria Civil War: രാജ്യം വിമതർ പിടിച്ചെടുത്തതോടെ ആയുധ സംഭരണ കേന്ദ്രങ്ങൾ ബോംബിട്ട് തകർത്ത്‌ ഇസ്രയേൽ

Syria Civil War Updates: അസദ് ഭരിച്ചിരുന്ന കാലം മുഴുവനും രാജ്യത്തെ ഇറാന്റെ താല്പര്യത്തിന് വിട്ടു കൊടുത്തെന്നാണ് അബു മുഹമ്മദ് ജുലാനി ആരോപിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 9, 2024, 10:05 AM IST
  • രാജ്യം വിമതർ പിടിച്ചെടുത്തതോടെ ആയുധ സംഭരണ കേന്ദ്രങ്ങൾ ബോംബിട്ട് തകർത്ത്‌ ഇസ്രയേൽ
  • സിറിയ വിട്ട പ്രസിഡന്റ് ബഷാർ അൽ അസദ് കുടുംബത്തോടൊപ്പം മോസ്‌കൊയിൽ എത്തിയതായി റഷ്യ സ്ഥിരീകരിച്ചു
Syria Civil War: രാജ്യം വിമതർ പിടിച്ചെടുത്തതോടെ ആയുധ സംഭരണ കേന്ദ്രങ്ങൾ ബോംബിട്ട് തകർത്ത്‌ ഇസ്രയേൽ

ദമാസ്ക്കസ്: ആഭ്യന്തര സംഘർഷം രൂക്ഷമായി സിറിയ വിമതർ പിടിച്ചെടുത്തതോടെ സിറിയൻ സൈന്യത്തിന്റെ ആയുധ ശേഖരത്തിലേക്ക് ഇസ്രയേൽ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. 

Also Read: അഭയം നൽകി റഷ്യ; സിറിയൻ പ്രസിഡന്‍റ് ബഷാർ അൽ അസദും കുടുംബവും മോസ്‌കോയിൽ

സിറിയയിലെ ആയുധ സംഭരണ കേന്ദ്രങ്ങൾ വിമതരുടെ കൈയിൽ എത്താതിരിക്കാനാണ് ഇസ്രയേൽ ബോംബിട്ട് തകർത്തഎറ്റെന്നാണ് റിപ്പോർട്ട്.  ഇതിനിടയിൽ സിറിയ വിട്ട പ്രസിഡന്റ് ബഷാർ അൽ അസദ് കുടുംബത്തോടൊപ്പം മോസ്‌കൊയിൽ എത്തിയതായി റഷ്യ സ്ഥിരീകരിച്ചു. മനുഷ്യത്വത്തിന്റെ പേരിൽ അസദിനും കുടുംബത്തിനും അഭയം നൽകിയതായാണ് റഷ്യ അറിയിച്ചിരിക്കുന്നത്. നേരത്തെ അസദ് സിറിയ വിട്ടെന്ന് റഷ്യ  സ്ഥിരീകരിച്ചിരുന്നെങ്കിലും എവിടെയാണെന്ന് വ്യക്തമാക്കിയിരുന്നില്ല. 

Also Read: ഇടവ രാശിക്കാർക്ക് സങ്കീർണ്ണതകൾ ഏറും; ചിങ്ങ രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

അസദ് ഭരിച്ചിരുന്ന കാലം മുഴുവനും രാജ്യത്തെ ഇറാന്റെ താല്പര്യത്തിന് എറിഞ്ഞു കൊടുത്തെന്നാണ് വിമത നേതാവ് അബു മുഹമ്മദ് ജുലാനി പറഞ്ഞത്.  അബു മുഹമ്മദ്‌ അൽ ജുലാനിയാണ് അസദിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് സിറിയയിൽ ഭരണത്തിലേറുന്നത്.  അമേരിക്ക തലയ്ക്ക് 10 കോടി വിലയിട്ട കൊടുംഭീകരൻ ആയിരുന്നു ജുലാനി. ഇതിനിടയിൽ എച്ച് ടി എസിനെയും സിറിയൻ ജനതയെയും  അഭിനന്ദിച്ചു കൊണ്ട് താലിബാൻ രംഗത്തെത്തിയിരുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News