പാലക്കാട്: Palakkad Sreenivasan Murder Case: ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ നാലു പേരെ  കസ്റ്റഡിയിലെടുത്തതായി സൂചന.  കൊലയാളി സംഘത്തിന് വാഹനം നല്‍കിയവരാണ് ഇവരെന്നാണ് റിപ്പോർട്ട്.  ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടലുകൾ അനുസരിച്ച് കേസിൽ കൊലയാളികൾക്ക് സംരക്ഷണം നൽകിയവരും ഗൂഢാലോചനയിൽ പങ്കെടുത്തവരുമായി 12 പ്രതികളെങ്കിലും ഉണ്ടാകും എന്നാണ്.  ശ്രീനിവാസനെ കൊലപ്പെടുത്തിയത് (Srenivasan Murder Case) ആറംഗ സംഘമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 


Also Read: Restrictions On Two Wheeler Travel: പാലക്കാട് ജില്ലയിൽ ഇരുചക്രവാഹന യാത്രയ്ക്കും നിയന്ത്രണം


ശ്രീനിവാസന് മുമ്പ് മറ്റ് ആര്‍എസ്എസ് നേതാക്കളെയും പ്രതികള്‍ ലക്ഷ്യമിട്ടു നീക്കം നടത്തിയിരുന്നുവെന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.  എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ പോസ്റ്റ്‌മോര്‍ട്ടം നടന്ന ജില്ലാ ആശുപത്രിയില്‍ നിന്നാണ് കൊലയാളി സംഘം ശ്രീനിവാസനെ കൊലപ്പെടുത്താനായി പോയതെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. 


എങ്കിലും ശ്രീനിവാസന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെ തിരിച്ചറിഞ്ഞുവെന്നും ഇവർ കേരളത്തിൽ തന്നെ ഉണ്ടെന്നും പോലീസ് പറയുമ്പോഴും ഒരാളെപ്പോലും ഇതുവരെ പിടികൂടാൻ കഴിഞ്ഞില്ലയെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഒരു പ്രതിയെ എങ്കിലും പിടികൂടിയാൽ മാത്രമേ മറ്റുള്ളവരിലേക്ക് പോലീസിന് എത്തിച്ചേരാൻ കഴിയൂ. 


Also Read: ഇന്ത്യൻ ദമ്പതികളുടെ കൊലപാതകം: പ്രതിയായ പാക്കിസ്ഥാനിക്ക് വധശിക്ഷ വിധിച്ച് ദുബായ് കോടതി 


ഇതിനിടയിൽ പാലക്കാട് പ്രഖ്യാപിച്ച നിരോധനാജ്ഞ ഏപ്രിൽ 24 വരെ തുടരുമെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു.  വിഷുദിനത്തിലാണ് പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകത്തിന് തുടക്കമിടുന്നത്.  എസ്ഡിപിഐ പ്രവർത്തകൻ സുബൈർ പള്ളിയിൽ നിന്നും മടങ്ങവെ അയാളെ പിതാവിന്റെ മുന്നിലിട്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു (Subair Murder Case).  ഇതിന്റെ വൈരാഗ്യമാണ് പിറ്റേ ദിവസം ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസനെ കടയിൽ കയറി വെട്ടിക്കൊന്നത്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക