പാലക്കാട് SDPI പ്രവർത്തകനെ പട്ടാപ്പകൽ വെട്ടിക്കൊന്നു

പാലക്കാട് എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. കൊല്ലപ്പെട്ടത് കുത്തിയതോട് സ്വദേശി സുബൈറാണ്. ഇയാൾക്ക് 48 വയസായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Apr 15, 2022, 03:08 PM IST
  • പാലക്കാട് എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകനെ പട്ടാപ്പകൽ വെട്ടിക്കൊന്നു
  • ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം
  • പട്ടാപ്പകൽ നടന്ന ഈ കൊലപാതകത്തിൽ അക്ഷരർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് നാട്ടുകാർ.
പാലക്കാട് SDPI പ്രവർത്തകനെ പട്ടാപ്പകൽ വെട്ടിക്കൊന്നു

പാലക്കാട്: പാലക്കാട് എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. കൊല്ലപ്പെട്ടത് കുത്തിയതോട് സ്വദേശി സുബൈറാണ്. ഇയാൾക്ക് 48 വയസായിരുന്നു. ബൈക്കിൽ വരികയായിരുന്ന സുബൈറിനെ കാറിലെത്തിയ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പട്ടാപ്പകൽ നടന്ന ഈ കൊലപാതകത്തിൽ അക്ഷരർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് നാട്ടുകാർ. 

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.  കൊലപ്പെടുത്തിയ അക്രമി സംഘത്തെ കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടില്ല. കൊലപാതകത്തിനു പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണോ എന്നത് സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read: പാലക്കാട് ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു; ബന്ധു ഒളിവിൽ, ആക്രമണം കുടുംബ വഴക്കിനെ തുടർന്നെന്ന് പോലീസ്

കൊല നടക്കുന്ന സമയത്ത് ബൈക്കിൽ സുബൈറിനൊപ്പം അദ്ദേഹത്തിൻ്റെ ബാപ്പയും ഉണ്ടായിരുന്നു.  അക്രമത്തിൽ അദ്ദേഹത്തിനും പരിക്കേറ്റിട്ടുണ്ട്. പള്ളിയിൽ നിന്നും നിസ്കരിച്ച ശേഷം പുറത്തിറങ്ങിയപ്പോഴാണ് അക്രമം. കാറിലെത്തിയ അക്രമി സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തിയ സുബൈർ എസ്ഡിപിഐ സംഘടനയുടെ ഭാരവാഹിയാണ്. 

ഈ സംഭവം നാട്ടിലെ സമാധാനം തകർക്കാനുള്ള ശ്രമമാണെന്ന് മലമ്പുഴ എംഎൽഎയും സിപിഎം സംസ്ഥാന നേതാവ് കൂടിയായ പ്രഭാകരൻ പറഞ്ഞു. വിഷു ദിനം ഇങ്ങനൊരു സംഭവം നടന്നതിനെ അപലപിക്കുന്നുവെന്നും അക്രമം വ്യാപിക്കാതിരിക്കാൻ പോലീസിനോട് മുൻകരുതൽ എടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read: Viral Video: കാട്ടു പരുന്തിന്റെ മുട്ട വിരിയുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറലാകുന്നു 

സുബൈറിന്റെ ശരീരത്തിൽ നിരവധി വെട്ടുകളേറ്റിട്ടുണ്ട്.  സംഭവം നടന്ന ഉടൻ തന്നെ സുബൈറിനെ മലപ്പുറം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ പകവീട്ടലാണോ എന്ന സംശയവുമുണ്ട്.  

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News