Ghaziabad ൽ മുതിർന്ന പൗരനെ ഉപദ്രവിച്ച സംഭവം ; വീഡിയോ പങ്ക് വെച്ച് ആക്രമം ഉണ്ടാക്കാൻ ശ്രമിച്ചതിന് ട്വിറ്ററിനും പത്രപ്രവർത്തകർക്കും എതിരെ കേസ്
ഒരു മുതിർന്ന മുസ്ലിം പൗരൻ ചിലർ തന്റെ തടി വെട്ടി കളഞ്ഞുവെന്നും നിർബന്ധപൂർവം തന്നെ കൊണ്ട് വന്ദേ മാതരം പറയിച്ചുവെന്നും ആരോപിച്ച് കൊണ്ട് രംഗത്തെത്തുകയായിരുന്നു.
Ghaziabad : ഗാസിയാബാദിൽ മുതിര മുസ്ലിം പൗരനെ ആക്രമിച്ചുവെന്ന ആരോപണത്തെ തുടർന്ന് സാമുദായിക പ്രശ്‌നത്തിന് (Communal Issue) കാരണമായേക്കാവുന്ന വീഡിയോ പങ്ക് വെച്ച ട്വിറ്ററിനെതിരെയും പത്രപ്രവർത്തകർക്കെതിരെയും ഗാസിയാബാദ് പോലീസ് കേസെടുത്തു. സംഭവത്തിന്റെ എഫ്ഐആറിലാണ് ട്വിറ്ററിന്റെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഒരു മുതിർന്ന മുസ്ലിം പൗരൻ ചിലർ തന്റെ തടി വെട്ടി കളഞ്ഞുവെന്നും നിർബന്ധപൂർവം തന്നെ കൊണ്ട് വന്ദേ മാതരം പറയിച്ചുവെന്നും ആരോപിച്ച് കൊണ്ട് രംഗത്തെത്തുകയായിരുന്നു. ജയ് ശ്രീ റാം പറയാനും നിര്ബന്ധിച്ചെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് തന്നെ കാട്ടിനുള്ളിലെ കുടിലിൽ കൊണ്ട് പൂട്ടിയിടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: Crime: ലക്ഷങ്ങൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ
എന്നാൽ സംഭവത്തിൽ സാമുദായികമായ പ്രശ്‌നങ്ങൾ ഇല്ലെന്ന് പോലീസ് (Police) അറിയിച്ചു. സംഭവത്തെ തുടർന്ന് 3 പേരെ അറസ്റ്റ് ചെയ്‌തു. പർവേഷ് ഗുജ്ജാർ, ആദിൽ, കല്ലു എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. മുതിർന്ന പൗരൻ ഇവർക്ക് ഒരു തബീസ് വിട്ടിരുന്നുവെന്നും ഇത് വ്യാജമായിരുന്നുവെന്നും ഇതിനെ തുടർന്നാണ് ആക്രമിച്ചെതെന്നുമാണ് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.
ALSO READ: കശുമാവിൻ തോട്ടത്തിൽ സ്ഫോടക വസ്തുക്കൾ: കേന്ദ്ര ഇൻറലിജൻസ് അന്വേഷണം ആരംഭിച്ചു
അതെ സമയം മുതിർന്ന പൗരന്റെ വീഡിയോ പങ്ക് വെച്ചതിന് മാധ്യമപ്രവർത്തകരായ മുഹമ്മദ് സുബൈർ, റാണ അയ്യൂബ് എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ കോൺഗ്രസിന്റെ സൽമാൻ നിസാമി, ഷാമ മുഹമ്മദ്, മസ്‌കൂർ ഉസ്മാനി, എഴുത്തുകാരൻ സാബ നഖ്‌വി, ഓൺലൈൻ മീഡിയ ഓർഗനൈസേഷൻ ദി വയർ, ട്വിറ്റർ (Twitter) , ട്വിറ്റർ കമ്മ്യൂണിക്കേഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്‌തു.
ഐപിസി സെക്ഷനുകൾ 153 (കലാപത്തിന് പ്രകോപനം ഉണ്ടാക്കുക), 153 എ (വിവിധ സമുദായങ്ങൾ തമ്മിലുള്ള ശത്രുത വളർത്തുക), 295 എ (മതവികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള പ്രവർത്തനങ്ങൾ നടത്തുക), 505 (തെറ്റിദ്ധാരണ), 120 ബി (ക്രിമിനൽ ഗൂഢാലോചന) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത് .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...