കൊച്ചി:  കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട.   70 ലക്ഷം രൂപ വിലമതിക്കുന്ന 1.404 കിലോ സ്വർണമാണ് രണ്ട് യാത്രക്കാരിൽ നിന്നായി പിടിച്ചെടുത്തത്. കസ്റ്റംസ് ഉദ്യോഗസ്ഥർ മലപ്പുറം സ്വദേശി ജാബിർ, ഷാലുമോൻ ജോയി എന്നിവരെ കസ്റ്റഡിയിൽ എടുത്തു. ഇവർ ദുബൈ, ഷാർജ എന്നിവിടങ്ങളിൽ നിന്നാണ് എത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Gold Smuggling: രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന; കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത് 59 ലക്ഷത്തിന്റെ സ്വര്‍ണം!


സ്വർണം ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് ഇവർ കടത്താൻ ശ്രമിച്ചത്.  ഇതിനിടെ 14 ലക്ഷം രൂപ വിലവരുന്ന 281.88 ഗ്രാം സ്വർണ്ണ മിശ്രിതവുമായി മറ്റൊരു മലപ്പുറം സ്വദേശി കൂടി വെള്ളിയാഴ്ച കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായിരുന്നു. മലപ്പുറം സ്വദേശിയായ മുഹമ്മദാണ് കസ്‌റ്റംസിന്റെ പിടിയിലായത്. ഇയാൾ സ്വർണ്ണം അരപ്പട്ടയുടെ രൂപത്തിലാക്കി ജീൻസിനുള്ളിൽ തുന്നി വച്ചാണ് കടത്താൻ ശ്രമിച്ചത്.  മുഹമ്മദ് ദുബായിൽ നിന്നുമാണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. 


Also Read: Surya Gochar 2023: ഇന്ന് മുതൽ ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും! 


സ്വർണം വിവിധ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് കടത്തുന്നത്‌ കൂടിവരുന്നതിനെ തുടർന്നാണ് വിമാനത്താവളങ്ങളില്‍ കസ്റ്റംസ് അധികൃതർ നിരീക്ഷണം ശക്തമാക്കിയത്. മുഹമ്മദിന്റെ പെരുമാറ്റ രീതിയിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ  പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണം കണ്ടെത്തിയത്.


പാലക്കാട് വൻ മയക്കുമരുന്ന് വേട്ട: എംഡിഎംഎയുമായി യുവാവ് പിടിയിൽ  


മണ്ണാർക്കാട് ഒന്നാം മൈലിൽ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎ പോലീസ് പിടികൂടി. ചങ്ങലീരി മോതിക്കൽ സ്വദേശി പാട്ടത്തിൽ വീട്ടിൽ  സജയനെയാണ് എംഡിഎംഎയുമായി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 11.63 ഗ്രാം എംഡിഎംഎയെയാണ് പോലീസ് കണ്ടെടുത്തത്.  


Also Read: നടൻ ബാലയുടെ വീടിനു നേരെ ആക്രമണ ശ്രമം 


 


ഇത് ചങ്ങലീരിയിലും തൊട്ടടുത്ത പ്രദേശങ്ങളിലും ചില്ലറ വില്പനക്കായി കൊണ്ടുവന്നതാണെന്ന് പോലീസ് പറഞ്ഞു.  പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ആരാണ് ഇയാൾക്ക് മയക്കുമരുന്ന് നല്‍കിയതെന്നതടക്കം ചോദ്യം ചെയ്യലിലൂടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. അടുത്തിടെയായി ജില്ലയില്‍ മയക്കുമരുന്നു കേസുകള്‍ കൂടിയതോടെ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.